വാഗമണിൽ ഓഫ് റോഡ് ജീപ്പ് യാത്ര, ചില്ലുപലവും ക്യാമ്പിങ്ങും.. ഒരു പകൽ കുമരകത്തും, പാക്കേജ്
ചൂട് കാലത്ത് പോകാൻ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് വാഗമൺ. ഇവിടുത്തെ മൊട്ടക്കുന്നും പൈൻ ഫോറസ്റ്റും ചില്ല് പാലവുമെല്ലാം സഞ്ചാരികൾക്ക് വേണ്ടുവോളം ആസ്വദിക്കാനുണ്ട്. കണ്ണൂരിൽ നിന്ന് നിന്ന് വാഗമണിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ ഒറ്റക്ക് പ്ലാൻ ചെയ്ത് പോകാൻ നിൽക്കേണ്ട, പയ്യന്നൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കുന്ന പാകേജിൽ പോകാം. വാഗമൺ മാത്രമല്ല ഈ പാക്കേജിൽ കാണാൻ സാധിക്കുക. ദ്വിദിന പാക്കേജിൽ ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കാം, പാക്കേജിന്റെ ചെലവ് എത്ര തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാം
ഏപ്രിൽ 18 വൈകീട്ട് ആറ് മണിക്കാണ് യാത്ര പുറപ്പെടുക. ആദ്യ ദിവസം
വാഗമണിലേക്കായിരിക്കും യാത്ര. ഇവിടെ മൊട്ടക്കുന്നാണ് ആദ്യം സന്ദർശിക്കുക. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വാഗമണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൊട്ടക്കുന്ന്. കയറി ചെല്ലുമ്പോൾ തന്നെ തണുത്ത കാറ്റ് നമ്മളെ സ്വീകരിക്കും. മൊട്ടക്കുന്നിന് നടുവിലെ തടാകവും ബോട്ടിംഗുമെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാം.

പൈൻ വാലിയാണ് മറ്റൊരു ആകർഷണം.ഇടതൂർന്ന് നിൽക്കുന്ന പൈൻമരങ്ങൾക്കിടയിലൂടെ ഒരു നടത്തമൊക്കെ ആകുമ്പോൾ വിദേശരാജ്യത്തൊക്കെ ചെന്നപോലൊരു അനുഭവമായിരിക്കും. ബ്രിട്ടീഷുകാരുടെ കാലത്താണ് പൈൻ കാടുകൾ ഇവിടെ നട്ടുപിടിപ്പിച്ചത്. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണിവിടം. സാഹസിക സഞ്ചാരികളാണ് നിങ്ങളെങ്കിൽ വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കും ഗ്ലാസ് ബ്രിഡ്ജുമെല്ലാം നിങ്ങളെ സന്തോഷിപ്പിക്കും. 120 അടി നീളത്തിലാണ് ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് തയ്യാറാക്കിയിരിക്കുന്നത്. ഗ്ലാസ്ബ്രിഡ്ജിൽ കയറിയാൽ വാഗമണിനെ മുഴുവനായും സഞ്ചാരികൾക്ക് കാണാം. ആദ്യ ദിവസം വാഗമണിനൊപ്പം കോട്ടമല , ഉളുപ്പുണി ടണൽ, വ്യൂ പോയിൻ്റുകൾ കൂടി കണ്ടായിരിക്കും ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിക്കുക. അന്ന് രാത്രി ക്യാമ്പ് ഫയറും ഒരുക്കിയിട്ടുണ്ട.
രണ്ടാം ദിനം കുമരകത്തെ ബോട്ടിംഗ് ആണ്. 5 മണിക്കൂർ, ഭക്ഷണമുൾപ്പെടുന്ന അതിമനോഹര കായൽ യാത്രയാണ് ആസ്വദിക്കാൻ സാധിക്കുക. 21 ന് ര രാവിലെ ആറരയോടെ തിരിച്ചെത്തുന്ന പാക്കേജിന് 5260 രൂപയാണ് ചിലവ് വരുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8075823384, 97455 34123 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഏപ്രിൽ 20 ന് കോഴിക്കോട് അകലപ്പുഴ പാക്കേജും കോഴിക്കോട് നിന്നുണ്ട്. ഏകദിന പാക്കേജിന് 590 രൂപയാണ് ചെലവ് വരുന്നത്.












Click it and Unblock the Notifications