വാഗമൺ യാത്ര വെറുതെയാണോ ഇത്രയും ഹിറ്റ്; പൈൻ ഫോറസ്റ്റും ഓറഞ്ച് ഗാർഡനും എത്രയെത്ര കാഴ്ചകൾ, പാക്കേജ് ഇതാ
തിരുവനന്തപുരം: കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ പാക്കേജ് 50 ട്രിപ്പ് പൂർത്തിയാക്കി. നവംബർ 24ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട അമ്പതാമത്തെ വാഗമൺ ട്രിപ്പ് 26ന് പൂർത്തിയാക്കി. ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടുന്ന അഡ്വഞ്ചർ പാർക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ച് ക്യാമ്പ് ഫയറോടെയുള്ള സ്റ്റേ. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം, സിഗ്‌നൽ പോയിന്റ്, ഷൂട്ടിങ് പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മൂന്നാം ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന വിധത്തിലായിരുന്നു യാത്ര.
അടുത്ത വാഗമൺ ട്രിപ്പ് ഡിസംബർ 8, 15 തീയതികളൽ നടക്കും.പൈതൽമല: രാവിലെ 6.30ന് പുറപ്പെടുന്ന ട്രിപ്പ് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി ഒമ്പത് മണിയോടുകൂടി കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രിഫീയും ഉൾപ്പെടെയാണ് പാക്കേജ്. ഡിസംബർ 3, 24 തീയതികളിലാണ് യാത്ര.

റാണിപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷനിലേക്കുള്ള ടൂർ പാക്കേജ് സാധാരണക്കാർക്ക് വലിയൊരു അനുഗ്രഹമാണ്. ചുരുങ്ങിയ ചെലവിൽ റാണിപുരം, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കാണാം എന്നുള്ളതാണ് ബജറ്റ് ടൂർ ഇത്രയും ജനകീയമാക്കിയത്.
ജംഗിൾ സഫാരി: കെ എസ് ആർ ടി സി യുടെ എക്സ്‌ക്ലുസീവ് ടൂർ പ്രോഗ്രാമുകളിൽ ഒന്നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിൾ സവാരി. ഡിസംബർ 31ന് രാവിലെ 5.45ന് പുറപ്പെടുന്ന യാത്ര സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എക്കോപാർക്ക് (ഗ്ലാസ് ബ്രിഡ്ജ്) എന്നിവ സന്ദർശിച്ച് രാത്രി ജംഗിൾ സഫാരി കഴിഞ്ഞ് പുലർച്ചെ 2.30ന് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെയാണ് പാക്കേജ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 9496131288, 8089463675.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications