കോടമഞ്ഞും മഴയും ഒരുപോലെ ആസ്വദിക്കം; വെറും 970 രൂപയ്ക്ക് വാഗമണിലേക്ക് പാക്കേജ്
മഴയുടെ താളം ആസ്വദിച്ച് , കോടമഞ്ഞിന്റെ ഭംഗി നുകർന്ന് മലയോര നാട്ടിലേക്ക് ഒരു യാത്ര പോയാലോ? അങ്ങനെയെങ്കിൽ കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കുന്ന വാഗമൺ ട്രാവൽ പാക്കേജ് തിരഞ്ഞെടുക്കാം. പതിവ് വാഗമൺ പാക്കേജ് അല്ല ഇത്. ഇവിടെയെത്തുന്നവർ അധികം പോകാത്ത ചില സ്ഥലങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ളതാണ് പാക്കേജ്. വിശദമായി നോക്കിയാലോ? അതിന് മുൻപ് വാഗമണിനെ കുറിച്ച് കൂടി വിശദമായി അറിയാം.
കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് വാഗമൺ എന്ന മലയോര പ്രദേശം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ സഞ്ചരിച്ചാൽ വാഗമണിലെത്താം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,100 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സ്കോട്ടിഷ് ഗ്രാമപ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന, പച്ചപുതച്ച സമതലങ്ങളും, മഞ്ഞുമൂടിയ കുന്നുകളും, വളഞ്ഞുപുളഞ്ഞ നദികളും ഉള്ളതിനാൽ വാഗമണിനെ ഏഷ്യയുടെ സ്കോട്ട്ലാന്റ് എന്ന് കൂടി വിശേഷിപ്പിക്കുന്നുണ്ട്.

മുന്നാർ, തേക്കടി തുടങ്ങിയ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയുടെ ശാന്തത ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ മികച്ച സ്ഥലം കൂടിയാണ് വാഗമൺ. പ്രകൃതി സൗന്ദര്യം മാത്രമല്ല സാഹസികത കൂടി ആഗ്രഹിക്കുന്നവരാണ് നിങ്ങളെല്ലാം വാഗമൺ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.
എപ്പോഴും തണുപ്പുള്ള കാലാവസ്ഥ എന്നതാണ് വാഗമണിനെ വേറിട്ട് നിർത്തുന്നത്.വിശാലമായ പുൽമേടുകളും, കാറ്റിനൊപ്പം പാടുന്ന പൈൻ മരക്കാടുകളും, മഞ്ഞുമൂടിയ മലനിരകളും ചേർന്ന ഒരു മനോഹര കാഴ്ച തന്നെയായിരിക്കും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാനാകുക.
യാത്രയെ കുറിച്ച് അറിയാം
ഒക്ടോബർ ഒന്നിനാണ് വാഗമണിലേക്ക് യാത്ര പുറപ്പെടുന്നത്.
വാഗമൺ പൈൻ വാലി, മൊട്ടക്കുന്ന്, കോട്ടമല വ്യൂ പോയിന്റ്, കപ്പക്കാനം ടണൽ, വെള്ളച്ചാട്ടം,കൈതപ്പനൽ സൂയിസൈഡ് പോയിന്റ് എന്നിവയും കാണ്ം. ഇവിടേക്ക് ജീപ്പ് സഫാരിയായിട്ടാണ് പോകുകയെന്നതാണ് പ്രധാന ആകർഷണം. ജീപ്പ് സഫാരി, ഉച്ച ഭക്ഷണം ഉൾപ്പടെ ഒരാൾക്ക് വരുന്ന ചെലവ് 970 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൊട്ടാരക്കരയിൽ നിന്നും തീർത്ഥാടന പാക്കേജ്
കെ എസ് ആർ ടി സിയിലൊരു തീർത്ഥാട യാത്ര പോകാൻ മികച്ച അവസരം. കൊട്ടാരക്കര ബജറ്റ് സെൽ ആണ് പാക്കേജ് നൽകുന്നത്. ഗുരുവായൂർ,മമ്മിയൂർ,കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാലിന് വൈകുന്നേരം 7 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ആദ്യം ഗുരുവായൂരാണ് സന്ദർശിക്കുക. അവിടെ നിന്ന് അഞ്ചിന് ദർശനം കഴിഞ്ഞ് മമ്മിയൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് പോകും. അഞ്ചിന് വൈകീട്ടോടെ തിരിച്ചെത്തും. ഒരാൾക്കുള്ള പാക്കേജ് തുക 1350 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യാൻ വിളിക്കാം : 9567124271, 9447281459
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications