Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണ്ണിലെ കോടയിൽ പൈൻ കാട് കണ്ട് ആലപ്പുഴയിലൊരു ഹൗസ് ബോട്ട് സവാരിയും;ചെലവ് കുറഞ്ഞ പാക്കേജ്

പൈൻകാടുകൾ തിങ്ങി നിറഞ്ഞ, കോടമഞ്ഞ് മൂടി നിൽക്കുന്ന വാഗമണ്ണിലേക്ക് പോയാലോ? കെഎസ്ആർടിസി കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വാഗമണ്ണിലേക്ക് യാത്ര ഒരുക്കുന്നത്. വാഗമണ്ണ് മാത്രമല്ല കേട്ടോ യാത്രയിലെ ആകർഷണം. വാഗമണ്ണിലെ മലയും മേടും ട്രെക്കിംഗും കഴിഞ്ഞാൽ വണ്ടി നേരെ വിടുക ആലപ്പുഴയിലേക്കാണ്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യാത്രയെ കുറിച്ച് കൂടുതൽ അറിയാം.

കോഴിക്കോട് നിന്ന് രാത്രി 10 മണിയോടെ ആരംഭിക്കുന്ന യാത്ര പുലർച്ചയോടെയാണ് വാഗമണ്ണിൽ എത്തുന്നത്. രാവിലെ തയ്യാറായതിന് ശേഷം ബസ് നേരെ പോകുക വാഗമണ്ണിലേക്കാണ്. കോട്ടയത്ത് നിന്ന് 64 കിമി അകലെ സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമൺ സഞ്ചാരികളുടെ പറുദീസയാണ്, പ്രത്യേകിച്ച് ട്രക്കർമാരുടെ.

 vag-

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന വാഗമൺ തന്നെയാണ് സഞ്ചാരികൾക്കും പ്രിയം.വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡുകളിലൂടെ തേയിലത്തോട്ടങ്ങൾ താണ്ടി പൈൻമരക്കാട്ടിലേക്ക് എത്തുമ്പോൾ വാഗമണ്‍ നമ്മുടെ ഹൃദയം കവരുമെന്ന് തീർച്ച. തട്ടുകളായി അടുക്കി വെച്ചത് പോലുള്ള പൈൻമര കാടുകൾ കാണുമ്പോൾ തന്നെ ഹൃദയം നിറയും. യാത്രയിൽ മൊട്ടൻകുന്ന്, സൂയിസൈഡ് പോയിന്റ്, അഡ്വൈഞ്ചർ പാർക്ക് എന്നിവയും കാണാനാകും. ഈ നാല് സ്ഥലങ്ങളിലേക്കും കെഎസ്ആർടിയുടെ ബസുകളിൽ തന്നെയാണ് യാത്ര. ഇതല്ലാതെ പാക്കേജിൽ വാഗമണ്ണിലെ ട്രെക്കിംഗ് പോയിന്റിലേക്കും ജീപ്പിൽ യാത്ര ആസ്വദിക്കാനാകും.

വാഗമണ്ണിൽ തന്നെയാണ് അന്നത്തെ സ്റ്റേ ഒരുക്കിയിരിക്കുന്നത്. വിശ്രമം കഴിഞ്ഞ് പിറ്റേന്ന് പുലർച്ചയോടെ വണ്ടി നേരെ ആലപ്പുഴയിലേക്ക് തിരിക്കും. സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ വേഗ ബോട്ടിൽ ആലപ്പുഴയിൽ നിന്നും കയറി പുന്നമട - വേമ്പനാട് കായല്‍ ‍- മുഹമ്മ - പാതിരാമണല്‍ - കുമരകം - ആര്‍ ബ്ലോക്ക് -മാര്‍ത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. ഏകദേശം നാല് മണിക്കൂർ നീളുന്നതാണ് യാത്ര.

മുൻപ് കുമരകത്തേക്കായിരുന്നു യാത്ര. എന്നാൽ പിന്നീട് ബോട്ട് സർവ്വീസ് കിട്ടാതിരുന്നതോടെയാണ് വേഗ ബോട്ടിൽ ആലപ്പുഴ യാത്ര ഒരുക്കിയതെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. 'ഇതിനോടകം തന്നെ നിരവധി തവണ വാഗമൺ-വേഗ യാത്ര നടത്തിയിട്ടുണ്ട്. അറിയിപ്പ് നടത്തിയാൽ തന്നെ ആളുകളുടെ ഒഴുക്കാണ്. എല്ലാവരും വലിയ താത്പര്യത്തോടെയാണ് യാത്രയെ കുറിച്ച് ചോദിക്കുന്നത്', കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.

ഈ മാസം 15 നാണ് അടുത്ത യാത്ര തയ്യാറാക്കിയിരിക്കുന്നുത്. (തീയതിയിൽ മാറ്റം വന്നേക്കാം). യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9544477954 എന്ന നമ്പറിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+