Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടും മലയും കയറാം, ഇടുക്കിയിലെ കാണാക്കാഴ്ചകളും.. കീശകീറാതെ ബജറ്റ് പാക്കേജ്, ബാഗ് പാക്ക് ചെയ്തോ...

യാത്ര ചെയ്യാൻ ഇഷ്ടംപോലെ പൈസ കയ്യിൽ വേണമെന്നാണ് പലരും കരുതുന്നത്. ലിഫ്റ്റ് മേടിച്ചും പൊതുഗതാഗതം മാത്രം ഉപയോഗിച്ചും ഒക്കെ ലോകത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും യാത്ര ചെയ്യാൻ കഴിയുന്ന കാലമാണിത്. ലോകം മുഴുവൻ കറങ്ങിയില്ലെങ്കിലും ഏറ്റവും കുറഞ്ഞത് നമ്മുടെ നാടെങ്കിലും കാണേണ്ടെ? പോക്കറ്റ് കീറാതെ, പഴ്സ് കാലിയാക്കാതെ കേരളത്തിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയതാണ് കെഎസ്ആർടിസി പാക്കേജുകൾ.

ചെലവ് കുറഞ്ഞ് പോകാൻ ആഗ്രഹിക്കുന്നവർക്കായി മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോ നിരവധി പാക്കേജുകളാണ് നടത്തുന്നത്.
തണുപ്പു കാലത്ത് കാണേണ്ട മൂന്നാറും ഓഫ്റോഡ് ആഗ്രഹിക്കുന്നവർക്ക് നെല്ലിയാമ്പതിയും വാഗമണ്ണും മാമലക്കണ്ടവും പിന്നെ ചരിത്രക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന കണ്ണൂർ യാത്രയുമടക്കമുള്ള പാക്കേജുകളുണ്ട്. ‌

KSRTC Budget Tour Packages From Malappuram

നവംബർ 2ന് മാമലക്കണ്ടം - മൂന്നാർ യാത്രയോടെയാണ് ഈ മാസത്തെ യാത്രകൾ തുടങ്ങുന്നത്. ഇടുക്കിയുടെ കാഴ്ചകളിലേക് സഞ്ചാരികളെ സ്വാഗതം ചെയ്ത്, ഓഫ്റോഡ് അനുഭവങ്ങൾ നല്കുന്ന യാത്രയിൽ മൂന്നാറിലെ ഒരു ദിവസ താമസവും ഉൾപ്പെടുന്നു. രണ്ടുദിവസ യാത്രയ്ക്ക് 1630 രൂപയാണ് നിരക്ക്. നവംബർ 9, 24 തിയതികളിലും ഈ യാത്രയുണ്ട്.

മലപ്പുറത്തു നിന്ന് കണ്ണൂർ കാഴ്ചകൾ കാൻണാൻ വരുന്നവർക്കായി ട്രെക്കിങ് സ്വർഗ്ഗമായ പൈതൽമല കൂടി കയറാൻ വിധത്തിലുള്ള യാത്രയാണ് നവംബർ 16ന് പോകുന്ന, രണ്ട് ദിവസത്തെ കണ്ണൂർ- പൈതൽമല ട്രിപ്പ്. സൂപ്പർ ഡീലക്സ് ബസിലുള്ള യാത്രയ്ക്ക് 1370 രൂപയാണ് തുക.

ഒറ്റ ദിവസം കൊണ്ട് വയനാട് കണ്ടുവരുന്ന യാത്ര നവംബർ 10ന് പുലർച്ചെ 4.00 മണിക്ക് പുറപ്പെടും.
വാഗമണ്ണിന്‍റെ സൗന്ദര്യവും വശ്യഭംഗിയും ഇടുക്കിയുടെ തണുപ്പും ചേർത്തുള്ള പാക്കേജാണ് നവംബർ 23 ന് രാത്രി 10.00 മണിക്ക് പുറപ്പെടുന്ന വാഗമൺ- ഇടുക്കി യാത്ര. 2 ദിവസത്തെ യാത്രയ്ക്ക് കൊടുക്കേണ്ടത് 3100 രൂപയാണ്.

അതിരപ്പിള്ളി വെള്ളച്ചാട്ടവും കാട്ടിലൂടെ മലക്കപ്പാറയിലേക്കുള്ള യാത്രയും മലപ്പുറത്ത് നിന്ന് പോകുന്നുണ്ട്. ഒറ്റ ദിവസത്തെ ഈ യാത്ര ഈ സീസണിൽ പോകാൻ പറ്റിയതാണ്. നവംബർ 3, 10, 17, 24 എന്നീ തിയതികളിൽ രാവിലെ 4.00 മണിക്ക് യാത്ര ആരംഭിക്കും. 920 രൂപയാണ് നിരക്ക്.
നവംബർ 3 ന് നെല്ലിയാമ്പതിയിലേക്ക് ഏകദിന യാത്രയും പോകുന്നുണ്ട്. 830 രൂപയാണ് നിരക്ക്.
ബുക്കിങ്ങിന് - 8547109115, 9447386308,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+