കേരളത്തിന്റെ സ്വിറ്റ്സർലാൻഡിൽ ഈ മഴ തകർക്കാം;കെഎസ്ആർടിസിയോടൊപ്പം, ഇതാ പാക്കേജ്
ആർത്തലച്ച് പെയ്ത മഴയ്ക്ക് ശമനമായതോടെ പലരും യാത്ര ബാഗുകൾ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. മഴ കുറഞ്ഞത് കൊണ്ടും മഴയത്ത് തന്നെ ആസ്വദിക്കേണ്ട കാഴ്ചകൾ നമ്മുടെ സ്വന്തം നാട്ടിൽ ഉള്ളത് കൊണ്ടും യാത്ര പോകാതിരിക്കാൻ തരമില്ലല്ലോ അല്ലേ. ഇനി എങ്ങോട്ട് എന്നാണ് ആശങ്കയെങ്കിൽ സുരക്ഷിതമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിനൊപ്പം തന്നെയാകാം യാത്ര. മഴ കുറഞ്ഞതോടെ കണ്ണൂർ ബജറ്റ് സെല്ലിന്റെ ഈ മാസത്തെ യാത്രകൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന വാഗമണ്ണിലേക്കും ട്രക്കിങ് സ്പോട്ടായ പൈതൽമലയിലേക്കുമെല്ലാം യാത്രയുണ്ട്. പാക്കേജുകളെ കുറിച്ച് അറിയാം
വാഗമൺ
ആഗസ്റ്റ് 23 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ശനിയാഴ്ച്ച രാവിലെ വാഗമണിൽ എത്തിച്ചേരുന്നു. ഞായറാഴ്ച്ച രാവിലെ മൂന്നാറിലെ ചതുരംഗപാറ, ആനയിറങ്ങൽ ഡാം, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, സിഗ്‌നൽ പോയിന്റ്, മാലയ് കള്ളൻ കേവ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് തിങ്കളാഴ്ച്ച രാവിലെ കണ്ണൂരിൽ തിരിച്ചെത്തുന്നു. ഒരാൾക്ക് 4100 രൂപയാണ് ചാർജ്.

കോഴിക്കോട്
ആഗസ്റ്റ് 18,25 തീയതികളിൽ പുറപ്പെടുന്ന ഏകദിന യാത്രയിൽ കോഴിക്കോട് ജില്ലയിലെ കരിയത്തുംപാറ, തോണിക്കടവ് ടവർ, ജാനകിക്കാട്, പെരുവണ്ണാമൂഴി ഡാം എന്നിവ സന്ദർശിക്കുന്നു. ഒരാൾക്ക് 950 രൂപയാണ് ചാര്ജ്.
പൈതൽമല
ആഗസ്റ്റ് 25 ന് രാവിലെ 6.30 നു പുറപ്പെട്ടു പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ചു രാത്രി ഒമ്പത് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഒരാൾക്ക് 950 രൂപയാണ് ചാർജ്. ബുക്കിങ്ങിന് 8089463675, 9497007857എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കൊല്ലൂർ
ആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 5.30 ന് കൊല്ലൂരിൽനിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു വൈകുന്നേരം ബേക്കൽ കോട്ടയും സന്ദർശിച്ച് രാത്രി 7.30ന് കണ്ണൂരിൽ എത്തിച്ചേരുന്നു. ഒരാൾക്ക് 2850 രൂപയാണ് ചാർജ്.












Click it and Unblock the Notifications