Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണിലെ തണുപ്പ്, ജീപ്പ് സഫാരി, അറബിക്കടലിലെ സൂര്യാസ്തമയം, ഒരുദിവസം മതി.. ബാഗ് പാക്ക് ചെയ്തോ

യാത്രകളുടെ സമയമാണ് ഫെബ്രുവരി. പല സ്ഥലങ്ങളിലും പോകാതിരിക്കാൻ ഓഫ്സീസൺ, ചൂട് എന്നിങ്ങനെ കാരണങ്ങളുണ്ടെങ്കിലും തിരക്കില്ലാത്ത യാത്രകൾക്ക് പലരും ഫെബ്രുവരിയാണ് തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ തന്നെ ഈ സമയത്ത് യാത്ര പോകാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അത്തരം ഇടങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ പ്ലാൻ ചെയ്തിരിക്കുകയാണ് മലപ്പുറം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ.

ഫെബ്രുവരി 8 രണ്ടാം ശനിയാഴ്ച മൂന്നു പാക്കേജുകളാണ് മലപ്പുറത്ത് നിന്ന് പുറപ്പെടുന്നത്. ചുരം കയറിയും കാട്ടിലൂടെ യാത്ര ചെയ്തും കൊച്ചിയിൽ കപ്പൽ കയറിയുമെല്ലാം ആസ്വദിക്കാൻ പറ്റിയ യാത്രകൾ. രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന നെല്ലിയാമ്പതി യാത്ര ഒറ്റദിവസത്തിൽ തണുപ്പിലേക്കും മനോഹര കാഴ്ചകളിലേക്കുള്ള കടന്നു ചെല്ലലാണ്. ബസ് നിരക്ക് 830 രൂപയാണ്. ഈ തിയതിയിൽ പോകാൻ പറ്റാത്തവർക്കായി ഫെബ്രുവരി 15 നും നെല്ലിയാമ്പതി യാത്ര ഒരുക്കിയിട്ടുണ്ട്.

ksrtc2-

വയനാട്, പൂക്കോട്- കാരാപ്പുഴ ഏകദിന യാത്രയ്ക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഒറ്റ ദിവസത്തിൽ വയനാട്ടിലെ പ്രധാന കാഴ്ചകൾ കാണാൻ പറ്റിയ പാക്കേജാണിത്. അന്നു തന്നെ പുറപ്പെടുന്ന അടവി, ഗവി, പരുന്തുപാറ യാത്രയും സഞ്ചാരികളുടെ പ്രിയപ്പെട്ട പാക്കേജാണ്. 3000 രൂപയാണ് ഈ ട്രിപ്പ് ഈടാക്കുന്നത്.

ഫെബ്രുവരി 9 ന് കൊച്ചിൽ നെഫിർറ്റിറ്റി ആഢംബര കപ്പലിൽ ക്രൂസ് യാത്രയുമുണ്ട്. അഞ്ച് മണിക്കൂറോളം നേരം കപ്പലിൽ ചെലവഴിക്കാന്‌ അനുവദിക്കുന്ന പാക്കേജിന് 3860 രൂപയാണ് ചെലവ്. ഇതില്‍ ഭക്ഷണ ചെലവും കപ്പലിലെ വിനോദങ്ങളും ഉൾപ്പെടുന്നുണ്ട്. കുട്ടികൾക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കുക. ഒറ്റദിവസത്തിൽ അതിരപ്പിള്ളിയും വാഴച്ചാലും കണ്ടുവരുന്ന യാത്ര പുലർച്ചെ 4.00 ന് പുറപ്പെടും. 920 രൂപയാണ് നിരക്ക്.23, 26 തിയതികളിലും ഈ പാക്കേജ് ലഭ്യമാണ്.

ഫെബ്രുവരി 14 ന് വാഗമൺ- ചെറുതോണി- ഇടുക്കി യാത്രയിൽ ക്യാംപ് ഫയും ജീപ്പ് സഫാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസ പാക്കേജിന് 2780 രൂപയാണ് നിരക്ക്. വാഗമൺ ചില്ലുപാലം, പുൽമേട്, മൊട്ടക്കുന്ന്, ഇടുക്കി ഡാം, ചെറുതോണി തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയിൽ കാണാം.

താമസസൗകര്യവും ബസ് ടിക്കറ്റും എടുക്കുന്ന മാമലക്കണ്ടം- മൂന്നാർ യാത്രയും മലപ്പുറത്ത് നിന്ന് ഫെബ്രുവരിയിലുണ്ട്. ഫാസ്റ്റ് പാസഞ്ചർ ബസിലുള്ള യാത്രയ്ക്ക് 1630 രൂപയാണ് നിരക്ക്.
യാത്രകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+