കോടയും കുളിരും നിറഞ്ഞ വാഗമൺ; മഴ റീൽ ഏടുക്കാൻ ബെസ്റ്റ് സ്പോട്ടായ ഉളുപ്പുണിയും, പാക്കേജ്
മഴയാൽ റീൽ മസ്റ്റാണ്. ഇൻസ്റ്റഗ്രാമിൽ മഴ റീലുകൾക്ക് കിട്ടുന്നതാകട്ടെ കുന്നുകണക്കിന് ലൈക്കുകളും കമന്റുകളുമാണ്. അതുകൊണ്ട് തന്നെ ഒരു മഴ റീലിനായി എത്ര കഷ്ടപ്പെടാനും ആളുകൾ തയ്യാറാണ്. എന്നാൽ വലിയ കഷ്ടപ്പാടുകളൊന്നും ഇല്ലാതെ മഴ ആസ്വദിച്ച് ആവശ്യത്തിന് വേണ്ട റീലും എടുത്ത് മടങ്ങാൻ ഒരു യാത്ര പോയാലോ? പാക്കേജ് കെ എസ് ആർ ടി സി തരും. കെ എസ് ആർ ടി സിയുടെ കൊട്ടക്കര സെൽ മഴയെ അതിന്റെ പൂർണരീതിയിൽ ആസ്വദിക്കാൻ കഴിയുന്ന യാത്രയൊരുക്കുന്നത്. എവിടേക്കാണെന്നല്ലേ? കോട്ടയത്തിന്റേയും ഇടുക്കിയുടേയും അതിർത്തിയായ വാഗമണിലേക്ക്, കൂടെ ഇടുക്കിയിലെ മറ്റൊരു സുന്ദരിയായ ഉളുപ്പുണിയും കാണാം. പാക്കേജിനെ കുറിച്ച് വിശദമായി നോക്കാം

വാഗമൺ
കേരളത്തിൽ മഴയാത്ര ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് കോട്ടയത്തിന്റെ അതിർത്തി പ്രദേശമായ വാഗമൺ. ഇവിടുത്തെ മൊട്ടക്കുന്നിൽ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ? അതുമാത്രം മതി യാത്ര മനോഹരമാക്കാൻ. മേഘങ്ങൾ താഴേക്ക് ഇറങ്ങി നിൽക്കും. മൊടക്കുന്ന് കയറി ചെന്നാൽ മേഘം കൈകൊണ്ട് എത്തിപിടിക്കാമെന്ന് തോന്നും. ചാറ്റൽ മഴ കൊണ്ടുള്ള മൊട്ടക്കുന്ന് കയറ്റം അതിലും മനോഹരമാണ്. ഇനി ഇവിടുത്തെ പൈൻ കാടാണെങ്കിൽ കോടമൂടി നിൽക്കും. പരസ്പരം കാണാൻ പോലും പറ്റാത്ത തരത്തിൽ പോലും കോടമൂടും.
സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് വാഗമൺ. ചില്ല് പാലം കാണാനും ഇവിടുത്തെ സ്ഥാലങ്ങൾ ആസ്വദിക്കാനും നിരവധി സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.
ഉളുപ്പുണി
ഇടുക്കിയിലെ സുന്ദരികളിലൊന്ന് എന്ന് അക്ഷരം തെറ്റാതെ ഉളുപ്പുണിയെ വിശേഷിപ്പിക്കാം. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയാണ് ഉളുപ്പുണിയെ പ്രശസ്തമാക്കിയത്. മനോഹരമായൊരു പുൽമേടാണിത്. വാഗണമിൽ നിന്നും വെറും 10 കിമി സഞ്ചരിച്ചാൽ ഉളുപ്പുണിയിലെത്താം. കാടിന്റെ കുളിരും മഴയും തണുപ്പുമൊക്കെ വേണ്ടുവോളം ആസ്വദിച്ച് നടത്താൻ സാധിക്കുന്ന ജീപ്പ് സഫാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ഈ രണ്ട് സ്ഥലങ്ങളും വെറും 1250 രൂപയ്ക്ക് പോയി വരാൻ സാധിക്കുന്നതാണ് കെ എസ് ആർ ടി സിയുടെ പാക്കേജ്. ഏകദിന പാക്കേജ് ആണ്. രാവിലെ 5 മണിക്ക് പുറപ്പെട്ട് വൈകീട്ട് 10.30 ഓടെ മടങ്ങിയെത്താൻ കഴിയുന്ന തരത്തിലാണ് പാക്കേജ്.
അതിരപ്പിള്ളിയും വാഴച്ചാലും
വാഗമണിലേക്ക് മാത്രമല്ല ഈ മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങളിലൊന്നായ അതിരപ്പിള്ളിയിലേക്കും കൊട്ടാക്കര കെ എസ് ആർ ടി സിയിൽ നിന്നും പാക്കേജുണ്ട്. കേരളത്തിന്റെ നയാഗ്ര എന്നറിയിപ്പെടുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. മഴ തുടങ്ങിയതോടെ വെള്ളച്ചാട്ടം അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിലാണ് താഴേക്ക് പതിക്കുന്നത്. ദിനം പ്രതി നൂറ് കണക്കിന് പേരാണ് വെള്ളച്ചാട്ടം കാണാൻ ഓടിയെത്തുന്നത്. മഴക്കാലം കനത്താൽ ഇവിടേക്കുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. അതിരപ്പിള്ളിയുടെ തൊട്ടടുത്ത് തന്നെ കിടക്കുന്ന പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വാഴച്ചാൽ കാണാനും ആളുകൾ എത്തുന്നുണ്ട്. താഴേക്ക് കുത്തനെ പതിക്കുന്നതല്ല ഈ വെള്ളച്ചാട്ടം. അതിരപ്പിള്ളിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശാന്തസ്വഭാവമുള്ളൊരു വെള്ളച്ചാട്ടം കൂടിയാണ് വാഴച്ചാൽ. ഈ രണ്ട് വെള്ളച്ചാട്ടങ്ങൾ കാണാനും 2260 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്. ഏകദിന പാക്കേജ് ആണിത്. രാവിലെ 4.30 ന് യാത്ര തുടങ്ങി 11 മണിക്കാണ് തിരികെ എത്തുക. സീറ്റുകൽ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9567124271, 9447281459, 9496269719 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications