വാലന്റൈൻ ദിനം പൊളിക്കാം; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി..ഇതാദ്യം
വാലന്റൈൻ ദിനത്തിലെ യാത്ര പ്ലാൻ ചെയ്തോ? കീശ കാലിയാവാതെയൊരു പാക്കേജാണ് നോക്കുന്നതെങ്കിൽ കെ എസ് ആർ ടി സി ഇക്കുറിയൊരു കിടിലൻ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്, എവിടേക്കെന്നല്ലേ? മൂന്നാറിലേക്ക്, അതും മാമലക്കണ്ടം വഴി. വടക്കഞ്ചേരി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ എന്നീ ഡിപ്പോകളിൽ നിന്നാണ് യാത്ര. ഇതാദ്യമായാണ് ഈ ഡിപ്പോകളിൽ നിന്നും ഇത്തരമൊരു പാക്കേജ് അവതരിപ്പിച്ചത്. വിശദമായി തന്നെ നോക്കിയാലോ?
ചിറ്റൂരിൽ നിന്നുള്ള പാക്കേജ് തിരഞ്ഞെടുത്താൽ പങ്കാളിക്കൊപ്പം വാലന്റൈൻ ദിനം ആഘോഷമാക്കാം. ഫെബ്രുവരി 13 നാണ് ഇവിടെ നിന്നുള്ള പാക്കേജ്. പുലർച്ചെ അഞ്ചിന് പുറപ്പെട്ട് മാമലകണ്ടം കയറി കാഴ്ചകൾ വേണ്ടുവോളം കണ്ട് വണ്ടി നേരേ മൂന്നാറിലേക്ക്. ഇനി മണ്ണാർക്കാട്ട് നിന്നാണെങ്കിൽ 23 നും വടക്കഞ്ചേരിയിൽ നിന്ന് 27 നുമാണ് ഈ പാക്കേജ് ഉള്ളത്. ദ്വിദിന യാത്രയാണ് ഇവ. ഭക്ഷണം, താമസം, യാത്രാക്കൂലി എന്നിവസഹിതം 1490-1700 രൂപയാണ് ഒരാൾക്കുള്ള പാക്കേജ് തുക.

ചിറ്റൂർ ഡിപ്പോയിൽ നിന്നും മറ്റ് ചില യാത്രകൾ കൂടി ഉണ്ട് കേട്ടോ. നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്രയാണ് അതിലൊന്ന്. 22 നാണ് ഈ യാത്ര പുറപ്പെടുന്നത്. ട്രെക്കിങ്ങ് പ്രേമികൾക്കും കാടിനെ ഇഷ്ടപ്പെടുന്നവർക്കുമായി സൈലന്റ്വാലി, മലക്കപ്പാറ, ഗവി എന്നിവിടങ്ങളിലേക്കും യാത്രകൾ ഉണ്ട്. ഈ മാസം അവസാനമാണ് ഇവിടേക്കുള്ള പാക്കേജുകൾ. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9495390046 എന്ന നമ്പറിൽ ബന്ധപ്പെടാം.
പാലക്കാട്ടുകാരാണെങ്കിലും ഇതുവരെ സൈലന്റ്വാലിയെ കാനന സൗന്ദര്യം ആസ്വദിക്കാൻ കഴിയാതിരുന്നവർക്ക് വടക്കഞ്ചേരിയിൽ നിന്നും ഒമ്പതിന് ഇവിടേക്ക് പാക്കേജ് ഉണ്ട്. കുളിരിൽ കാടിന്റെ സ്ഥിരം ബഹളങ്ങളില്ലാതെ എന്നാൽ പ്രകൃതി സൗന്ദര്യം ഒട്ടും വിട്ടുപോകാതെ ആസ്വദിച്ച് മടങ്ങാനാകുന്നതാണ് ഈ യാത്ര. കോഴിക്കോടേക്ക് 15 ന് ഒരു ഏകദിന ട്രിപ്പ് കൂടി ഉണ്ട് കേട്ടോ. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടുവരുന്ന തരത്തിലാണ് ഈ പാക്കേജ്. ഇതുകൂടാതെ 23 ന് മലക്കപ്പാറയിലേക്കും പാക്കേജുണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനായി 9495390046 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
മണ്ണാര്‍ക്കാട് നിന്ന് എട്ടിന് മലക്കപ്പാറയിലേക്ക് പാക്കേജ് ഉണ്ട്. ഇവിടെ നിന്നുള്ള സൈലന്റ്വാലി യാത്ര 19 നാണ്. , 16 ന് ആലപ്പുഴ വേഗബോട്ട്, 20-ന് നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര, 26 ന് മലക്കപ്പാറ യാത്ര എന്നിവയും ഉണ്ടാകും. ഫോണ്‍: 9446353081, 04924 225150.












Click it and Unblock the Notifications