Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലഭൻകുന്ന്,തിരുവനന്തപുരത്തുകാരുടെ കൊടൈക്കനാൽ; പുലര്‍ മഞ്ഞു കാഴ്ചകളും പുല്‍മേടും നിറഞ്ഞ മനോഹരയിടം

കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന സൂര്യോദയം, അതിരാവിലെയാണ് എത്തുന്നതെങ്കിൽ മുട്ടുകൂട്ടിയിടിപ്പിക്കുന്ന തണുപ്പും കാറ്റും..അങ്ങകലെ മലകൾക്കും മഞ്ഞിനുമപ്പുറം സൂര്യൻ ഉദിച്ചു വരുന്ന കാഴ്ച കണ്ടാണ് എത്തുന്നതെങ്കിൽ ഇതിലും നല്ലൊരു വ്യൂ നിങ്ങൾക്ക് വേറെ കിട്ടാനില്ല. ഇത് ഊട്ടിയാണോ അതോ കൊടൈക്കനാലാണോ പറഞ്ഞു വരുന്നെന്ന സംശയമില്ലേ?? ഇതു രണ്ടുമല്ല, ഇത് സ്ഥലം വേറെയാണ്.. വല്ലഭൻ കുന്ന്

തിരുവനന്തപുരംകാരുടെ മിനി കൊടൈക്കനാൽ എന്നു വിളിക്കപ്പെടുന്ന വല്ലഭൻകുന്ന് തലസ്ഥാനത്തു നിന്ന് ഏകദിന യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. അധികമൊന്നും പ്രസിദ്ധി നേടിയിട്ടില്ലങ്കിലും കേട്ടറഞ്ഞും സമൂഹമാധ്യമങ്ങളിലെ വിവരണങ്ങൾ കേട്ടും എത്തുന്നവർ മടങ്ങുന്നത് വല്ലന്നത് വല്ലഭൻകുന്നിന്‍റെയും ഇവിടുത്തെ കാഴ്ചകളുടെയും ആരാധകരായാണ്.

vallabhankunnu

വലിയ യാത്രയൊന്നും ചെയ്യാതെ ഒരു വൈകുന്നേരം ചെലവഴിക്കണമെന്നുള്ളവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. ദൂരമേറിയ ട്രെക്കിങ്ങോ വെയിലിലുള്ള നടത്തമോ മടുപ്പോ ഒന്നുമില്ലാതെ പോയി വരാം എന്നതിനാൽ ചെറിയ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഇവിടം അനുയോജ്യമാണ്. വരുന്നുണ്ടെങ്കിൽ അതിരാവിലെ സൂര്യോദയം കാണാനോ വൈകിട്ട് സൂര്യാസ്തമയം കാണാനോ കഴിയുന്ന രീതിയിൽ എത്തണമെന്നു മാത്രം.

വർക്കല താലൂക്കിന്‍റെ ഭാഗമായ പള്ളിക്കൽ പഞ്ചായത്തിലാണ് വല്ലഭൻ കുന്ന് സ്ഥിതി ചെയ്യുന്നത്. വണ്ടിക്കു വരുമ്പോൾ വല്ലഭൻകുന്ന് ഹിൽടോപ്പിന് താഴെ വരെ മാത്രമേ എത്താനാവൂ. ബാക്കി ദൂരം നടന്നു കയറാൻ കഴിയും. വെറും പതിനഞ്ച് മിനിറ്റ് സമയം മാത്രമേ ഈ നടത്തമുള്ളൂ. റബർ തോട്ടങ്ങളും പാറക്കെട്ടും മരങ്ങളും നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെയുള്ള നടത്തം ക്ഷീണിപ്പിക്കില്ല. ഈ നടത്തം നേരേ എത്തുന്നത് വ്യൂ പോയിന്റിലേക്കാണ്. ഇവിടെ ഏതെങ്കിലുമൊരു തൺൽമരത്തിന്റെ ചുവട്ടിൽ നിന്ന് പ്രദേശത്തിന്റെ കാഴ്ചകൾ ആസ്വദിക്കാം.

ഇഷ്ടംപോലെ കാഴ്ചകളാണ് മുകളിൽ നിന്നുള്ളത്. സൂര്യോദയമാണെങ്കിൽ കോടമഞ്ഞിന്റെ പുതപ്പിലൂടെ സൂര്യൻ ഉദിച്ചുയരുന്ന് കാഴ്ച കാണാം. സ്വർണ്ണ നിറത്തിലേക്ക് പ്രദേശം മുഴുവൻ മാറുന്ന കാഴ്ച വിവരണങ്ങൾക്ക് അതീതമാണ്. ഇനി ഇവിടുന്ന് താഴേക്ക് നോക്കിയാൽ കാണാവുന്ന കാഴ്ചകളും ചില്ലറയൊന്നുമല്ല. നിറയെ തോട്ടങ്ങളും ഇവിടുത്തെ പച്ചപ്പും ഗ്രാമങ്ങളും അടക്കം മനസ്സു നിറയ്ക്കുന്ന കാഴ്ചയണ് വല്ലഭന്‍കുന്ന് തരുന്നത്.

ഇതുകൂടാതെ ഇവിടുത്തെ ഏറ്റവും ആകർഷണം ജഡായുപ്പാറയുടെ കാഴ്ചയാണ്. കൊല്ലം ചടയംഗലത്ത് സ്ഥിതി ചെയ്യുന്ന ജഡായുപ്പാറയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ് ഉള്ളത്. സമുദ്ര നിരപ്പിൽ നിന്നും 1200അടി ഉയരത്തിൽ ആണ് ജ‍ഡായു പക്ഷി ശിൽപ്പം ഒരുക്കിയിരിക്കുന്നത്. അതിൻറെ എല്ലാ ഭംഗിയും വല്ലഭന്‍കുന്നിൽ നിന്നാൽ ആസ്വദിക്കാം,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+