'വാലി ഓഫ് ഫ്ലവേഴ്സ്' ട്രെക്കിങ് ജൂൺ 1 മുതൽ; ഇനി കാണാം ആ അത്ഭുത കാഴ്ചകൾ
സഞ്ചാരികളെ ഇതാ ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നു, അതെ നിങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിംഗിന് ജൂൺ 1 മുതൽ തുക്കമാകുകയാണ്. ട്രെക്കിംഗ് പ്രേമികളുടെ ഇഷ്ട കേന്ദ്രമാണ് ഈ പൂക്കളുടെ താഴ്വര. ഉത്തരാഖണ്ഡിലെ ചമേലി ജില്ലയിലുള്ള ഈ ദേശീയോദ്യാനം സമുദ്രനിരപ്പിൽ നിന്ന് 3600 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
87 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പൂക്കളുടെ താഴ്‌വര ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.നന്ദാദേവി ദേശീയോദ്യാനത്തോടൊപ്പം നന്ദാദേവി ബയോസ്ഫിയർ റിസർവും ഇവിടെ ഉണ്ട്.

ഓർക്കിഡുകൾ, പോപ്പികൾ, പ്രിമുലകൾ, ജമന്തികൾ, ഡെയ്‌സികൾ തുടങ്ങി 600-ലധികം പൂക്കളുടെ വൈവിധ്യമാണ് ഇവിടെ സഞ്ചാരികൾക്ക് കാണാനാകുക. പൂക്കൾ മാത്രമല്ല അപൂർവ്വ ഇനത്തിൽപ്പെട്ട വന്യജീവികളേയും സഞ്ചാരികൾക്ക് കാണാം.14,000 അടി ഉയരത്തിൽ മാത്രം വളരുന്ന അപൂർവ പുഷ്പമായ ബ്രഹ്മകമലും സഞ്ചാരികൾക്ക് ഇവിടെ കാണാം.അതിമനോഹരമായ സൺസ്‌കർ പർവതനിരകളുടെയും കിഴക്കും പടിഞ്ഞാറൻ ഹിമാലയത്തിന്‍റെയും ഒക്കെ കാഴ്ചകളും ഇവിടെ ആസ്വദിക്കാം. സാഹസിക സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടം കൂടിയാണ് ഇവിടം പക്ഷി നിരീക്ഷണത്തിന് പറ്റിയ സ്ഥലം കൂടിയാണ്.
പല ട്രെക്കിംഗ് കമ്പനികളും 4 മുതൽ 6 ദിവസം വരെ നീണ്ടുനിൽക്കുന്ന പാക്കേജുകൾ അവതരിപ്പിക്കാറുണ്ട്. അതായത് അത്രയും ദിവസം കണ്ട് തീർക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ടെന്ന് സാരം. ഏകദേശം 38 കിലോമീറ്റർ ദൂരമാണ് ഈ ട്രക്കിങ്ങിൽ നിങ്ങൾ പിന്നിടേണ്ടി വരിക. പൂൽനയിലും പിപാൽകോട്ടിയിൽ ബേസ് ക്യാമ്പുണ്ട്. ഋഷികേശിൽ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കിൽ ഒര ദിവസം കൊണ്ട് പിപാൽകോട്ടയിലെത്താം. പീപാൽ കോട്ടയിൽ നിന്നും ഗോവിന്ദ്ഘട്ടിലെത്തി അവിടെ ക്യാമ്പ് ചെയ്യാം.ഇവിടെ നിന്ന് ഗംഗാരിയിലേക്കാണ് ആദ്യ ട്രെക്ക്. ഇവിടെ നിന്ന് പൂക്കളുടെ താഴ്‌വരയിലേക്ക് ഏകദേശം 4 കിലോമീറ്റർ ദൂരമുണ്ട്. അവിടെ രാത്രി താമസമോ ക്യാമ്പിംഗോ അനുവദനീയമല്ല, വൈകുന്നേരം 5 മണിയോടെ തന്നെ സഞ്ചാരികൾ തിരിച്ചിറങ്ങണം.
എല്ലാ വർഷവും ജൂൺ മുതൽ ഒക്ടോബർ വരെയാണ് വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ് നടക്കുന്നത്. എന്നിരുന്നാലും പൂക്കങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണണമെങ്കിൽ ജൂലൈ മുതൽ സപ്റ്റംബർ വരെയുള്ള കാലയളവിൽ പോകുന്നതായിരിക്കം ഏറ്റവും ഉത്തമം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications