Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ഉൾപ്പെടെ 21 സ്പെഷ്യൽ ട്രെയിനുകൾ; തിരുവനന്തപുരത്തേക്കും സർവ്വീസ്..ആശ്വാസ നടപടിയുമായി റെയിൽവെ

ഇഡിഗോ വിമാന സർവ്വീസുകൾ വ്യാപകമായി റദ്ദ് ചെയ്യപ്പെട്ടതിനെ തുടർന്ന യാത്ര പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര നടപടിയുമായി റെയിൽവെ. കൂടുതൽ സ്പെഷ്യൽ ട്രെയിനുകളും അധിക കോച്ചുകളും റെയിൽവെ പ്രഖ്യാപിച്ചു. വന്ദേഭാരത് ഉൾപ്പെടെയാണ് പ്രഖ്യാപിച്ചത്.

മൊത്തം 37 ട്രെയിനുകളിൽ 114 ട്രിപ്പുകളിലായി 116 അധിക കോച്ചുകളാണ് റെയിൽവെ അനുവദിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവെയാണ് കൂടുതൽ കോച്ചുകൾ അനുവദിച്ചത്. 18 ട്രെയിനുകളിൽ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാണ് കൂട്ടിച്ചേർക്കൽ. ഇന്ന് മുതൽ തന്നെ ഉത്തരവ് നടപ്പാക്കും. നോർത്തേൺ റെയിൽവേ എട്ട് ട്രെയിനുകളിൽ 3എസി ചെയർ കാർ കോച്ചുകളാണ് വർധിപ്പിച്ചിട്ടുള്ളത്. വെസ്റ്റേൺ റെയിൽവേ നാല് ട്രെയിനുകളിൽ പ്രീമിയം 3എസി, 2എസി കോച്ചുകൾ ഘടിപ്പിച്ചു. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഡിസംബർ 6-10 വരെ രാജേന്ദ്ര നഗർ-ന്യൂഡൽഹി (12309) റൂട്ടിൽ അഞ്ച് ട്രിപ്പുകളിൽ അധിക 2എസി കോച്ചുകൾ നൽകി.

vandebharat-1

കിഴക്കൻ റെയിൽവേ മൂന്ന് ട്രെയിനുകളിൽ ആറ് ട്രിപ്പുകളിലായി അധിക സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് ചേർത്തിരിക്കുന്നത്. . നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിസംബർ 6 മുതൽ 13 വരെ രണ്ട് ട്രെയിനുകളിൽ എട്ട് ട്രിപ്പുകളിലായി സ്ലീപ്പർ, 3എസി കോച്ചുകൾ അനുവദിച്ചു.

നോർത്തേണ്‍ റെയിൽവെയാണ് പുതിയ പ്രത്യേക ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ചത്. 21 ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ഈ ട്രെയിനുകൾ ഗോരഖ്പൂർ, ആനന്ദ് വിഹാർ, മുംബൈ, ന്യൂഡൽഹി, തിരുവനന്തപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തും.

ന്യൂഡൽഹി-മാർട്ടിയർ ക്യാപ്റ്റൻ തുഷാർ മഹാജൻ വന്ദേഭാരത് എക്സ്പ്രസ് (02439/02440

ഗോരഖ്പൂർ-ആനന്ദ് വിഹാർ (05591/05592), പട്ന-ആനന്ദ് വിഹാർ (02309/02310) സ്പഷ്യൽ ട്രെയിൻ

ന്യൂഡൽഹി-മുംബൈ സെൻട്രൽ (04002/04001) റിസർവ്ഡ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ (04080) വൺവേ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എക്സ്പ്രസ്സ്
.
ന്യൂഡൽഹി-ഹൌറ (04460/04459) സ്പെഷ്യൽ

ഡൽഹി സരായ് രോഹില്ല - സബർമതി റിസർവ്ഡ് (04062/04061) സ്‌പെഷ്യൽ എക്‌സ്പ്രസ്.

ദർഭംഗ-ആനന്ദ് വിഹാർ ടെർമിനൽ സ്പെഷ്യൽ (05563/05564)

മുംബൈ സെൻട്രൽ - ഷക്കൂർ ബസ്തി (09003/09004) സൂപ്പർഫാസ്റ്റ് സ്പെഷ്യൽ

കേരളത്തിന് കൂടുതൽ ട്രെയിൻ ഇല്ലേ?

ക്രിസ്തുമസ്-ന്യൂയർ തിരക്ക് കൂടിയതോടെ കേരളത്തിലേക്ക് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർത്തുകയാണ് യാത്രക്കാർ. ബെംഗളൂരു -കൊച്ചി റൂട്ടിൽ വലിയ ആശ്വാസമായിരുന്നു കൊച്ചി-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ ബുക്കിങ്ങ് ഫുൾ ആയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വന്ദേഭാരതിന് 8 അധിക കോച്ചുകൾ കൂടി അനുവദിച്ചാൽ അൽപമെങ്കിലും ആശ്വാസമാകുമെന്നാണ് യാത്രക്കാർ പറയുന്നത്. ഇതോടൊപപം തന്നെ കൂടുതൽ ട്രെയിനുകളോ കെഎസ്ആർടിസി സ്പെഷ്യൽ ബസുകളോ അനുവദിച്ചില്ലെങ്കിൽ ഈ അവധിക്കാലത്ത് നാട്ടിലെത്തുകയെന്നത് ദുരിതപൂർണമായിരിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ ബസുകൾ കൊള്ള നിരക്കാണ് ഈടാക്കുന്നതെന്നും സർക്കാർ ഇടപെട്ടില്ലെങ്കിൽ സാധാരണക്കാരെ സംബന്ധിച്ച് യാത്ര വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും ആളുകൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+