Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടുപിടിച്ച് കശ്മീരിലേക്ക് ഒരു യാത്ര; പുതിയ രണ്ട് ട്രെയിനുകള്‍ പൊളിയാണ്... ടൂറിസ്റ്റുകള്‍ ഹാപ്പി

ഇന്ത്യയുടെ അറ്റമാണ് മഞ്ഞുപുതച്ചു നില്‍ക്കുന്ന കശ്മീര്‍. ജമ്മു കശ്മീര്‍ എന്ന് പറയുമ്പോള്‍ തന്നെ മഞ്ഞുപെയ്യുന്ന റോഡുകളും മമ്മൂട്ടിയുടെ നായര്‍സാബ് സിനിമയും ആപ്പിള്‍ നിറഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളുമെല്ലാമാണ് ടൂറിസ്റ്റുകളുടെ മനസില്‍ തെളിയുക. ഇവിടെക്കുള്ള യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. അതുവഴി ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ണക്കുകൂട്ടുന്നു.

രണ്ട് പുതിയ ട്രെയിനുകള്‍ കശ്മീരിലേക്ക് വരുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇതോടെ ടൂറിസ്റ്റുകള്‍ കൂടുതലായി കശ്മീരിലെത്തുമെന്നത് മാത്രമല്ല കാര്യം, കശ്മീരിന്റെ വിളകള്‍ ഇന്ത്യയുടെ മറ്റു നഗരങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനും കര്‍ഷകര്‍ക്ക് നേട്ടം കൊയ്യാനും സാധിക്കും. മഞ്ഞും തണുപ്പും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആവലാതിയും വേണ്ട. ട്രെയിന്‍ ചൂടുള്ളതാണ്....

KASHMIR VANDE BHARAT TRAIN-1

വരാനിരിക്കുന്ന ഒരു ട്രെയിന്‍ വന്ദേഭാരത് എക്‌സ്പ്രസ് ആണ്. ഇതുസംബന്ധിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ട്രെയിന്‍ കശ്മീരിലെ തണുപ്പിനെ പ്രതിരോധിക്കാന്‍ ചൂട് നിറച്ചുള്ളതായിരിക്കും. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വെ പാലമായ ചിനാബ് ബ്രിഡ്ജിലൂടെ ഈ തീവണ്ടിയില്‍ യാത്ര ചെയ്യാം. 359 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം.

ന്യൂഡല്‍ഹിയില്‍ നിന്ന് കശ്മീരിലെ ശ്രീനഗറിലേക്കാണ് പുതിയ തീവണ്ടി സര്‍വീസ് നടത്തുക. കിടന്ന് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതാകും ട്രെയിന്‍. 13 മണിക്കൂര്‍ ആയിരിക്കും യാത്രാ സമയം. ചിനാബ് പാലത്തിലൂടെയുള്ള യാത്രയാണ് ഇതില്‍ എടുത്തു പറയേണ്ടത്. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ സൗകര്യം ഈ ട്രെയിനില്‍ ഉണ്ടാകില്ല എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

KASHMIR VANDE BHARAT TRAIN-2

കത്ര-ബാരാമുല്ല നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് കശ്മീരിലേക്ക് വരാന്‍ പോകുന്ന മറ്റൊരു ട്രെയിന്‍. എട്ട് കോച്ചുള്ള ഈ ട്രെയിനില്‍ കിടന്നുള്ള യാത്രയ്ക്ക് സൗകര്യമുണ്ടാകില്ല. വെള്ളത്തിന്റെ ടാങ്കില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ടാകും. കൊടും തണുപ്പില്‍ വെള്ളം ഐസ് ആകാതിരിക്കാനാണിത്. മൂത്രപുരയിലും സമാനമായ സൗകര്യമുണ്ടാകും.

വന്ദേഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റിന് മുമ്പിലുള്ള ഗ്ലാസില്‍ ഐസ് കട്ട പിടിക്കുന്നത് തടയാനുള്ള സൗകര്യവുമുണ്ടായിരിക്കും. കത്രയില്‍ നിന്ന് ബാരാമുല്ലയിലേക്കുള്ള 246 കിലോമീറ്റര്‍ യാത്രയ്ക്ക് 3.5 മണിക്കൂര്‍ മതിയാകും. റോഡ് മാര്‍ഗം 10 മണിക്കൂര്‍ എടുക്കുന്ന യാത്രയാണ് പകുതിയില്‍ കുറഞ്ഞ സമയത്തിനകം പൂര്‍ത്തിയാക്കുന്നത്. രണ്ട് ട്രെയിനുകളും അടുത്ത മാസം സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. റിപബ്ലിക് ദിനത്തിലാകും ആദ്യ സര്‍വീസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ കശ്മീരിനും ഡല്‍ഹിക്കും ഇടയിലുള്ള അകലം കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കശ്മീരിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ചരക്കു കടത്തിന് കൂടി സൗകര്യമുണ്ടെങ്കില്‍ കശ്മീരിലെ ആപ്പിളും കുങ്കുമവുമെല്ലാം അതിവേഗം ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും വില്‍പ്പനയ്ക്ക് എത്തും. വരുമാനം അടിസ്ഥാനമാക്കി കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാനുള്ള സാധ്യതയും തള്ളാനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+