വന്ദേഭാരത് മിന്നല്‍ വേഗത; 4.0 ശ്രേണി കിടിലന്‍, മണിക്കൂറില്‍ 250 കിലോമീറ്ററില്‍ ചീറിപ്പായും
വന്ദേഭാരത് നാലാം ശ്രേണിയിലേക്ക് കടക്കുന്നു. കൂടുതല്‍ സുരക്ഷാ കവചങ്ങളുമായി എത്തുന്ന നാലാം ശ്രേണിയില്‍ ഇറങ്ങുന്ന വന്ദേഭാരതിന് വേഗത കൂടും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാകും യാത്ര. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ആയി ഇത് മാറിയേക്കും. എന്നാല്‍ റെയില്‍വെ ട്രാക്കില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ, രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്, രാത്രി സര്‍വീസ് നടത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍ എന്നിവയ്ക്ക് ശേഷമാണ് അതിവേഗ വന്ദേഭാരത് എത്തുക. ആദ്യ രണ്ടെണ്ണം നേരത്തെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറക്കുമിടയിലാണ് ആദ്യ സര്‍വീസ്.

രാജ്യത്ത് 150ല്‍ അധികം വന്ദേഭാരത് എക്സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ സര്‍വീസ് ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ്. ശേഷമാണ് മഹാരാഷ്ട്രയില്‍. കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളാണുള്ളത്. ഇനിയും കൂടുതല്‍ വേണം എന്ന് കേരളത്തിലെ എംപിമാര്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വന്ദേഭാരത് അതിവേഗ എക്സ്പ്രസ് ആദ്യം സര്‍വീസ് നടത്തുക ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് ആയിരിക്കും എന്നാണ് വിവരം. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന് വേണ്ടി പ്രത്യേക പാത ഈ റൂട്ടില്‍ ഒരുക്കുന്നുണ്ട്. അതിവേഗ ട്രെയിന്‍ യാത്രയ്ക്ക് പ്രത്യേക ട്രാക്ക് ആവശ്യമാണ്. രാജ്യത്ത് അഹമ്മദബാദിനും മുംബൈക്കുമിടയില്‍ മാത്രമാണ് ഈ ട്രാക്ക് ഒരുങ്ങുന്നത്.
ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്ന അതേ റൂട്ടില്‍ ആയിരിക്കും അതിവേഗ വന്ദേഭാരതും എത്തുക. 2027ല്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ റൂട്ടുകള്‍ സാങ്കേതികമായി അപ്ഗ്രേഡ് ചെയ്താല്‍ നാലാം ശ്രേണിയിലെ വന്ദേഭാരതുകള്‍ സര്‍വീസ് വിപുലമാക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും സര്‍വീസ് നടത്തുക. വേണ്ടി വന്നാല്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത കൂട്ടാന്‍ സാധിക്കും.
കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഗുവാഹത്തിയില്‍ നിന്ന് ഹൗറയിലേക്കാണ് ആദ്യ സര്‍വീസ്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വൈകാതെ സ്ലീപ്പര്‍ എത്തും. രാത്രിയാത്രയ്ക്ക് പര്യാപ്തമായ രീതിയില്‍ ആണ് ബോഗികള്‍ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 900 രൂപയാണത്രെ.
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിളെല്ലാം വന്ദേഭാരത് സ്ലീപ്പര്‍ വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര റെയില്‍വെ മന്ത്രാലയത്തോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ റൂട്ടുകളിലാണ് സ്ലീപ്പര്‍ പ്രതീക്ഷിക്കുന്നത്.
-
രാമേശ്വരം മംഗളൂരു, തിരുനല്‍വേലി മംഗളൂരു ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി; കേരളത്തിലെ സ്റ്റോപ്പുകള്‍ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications