വന്ദേഭാരതിൽ ബെംഗളൂരിലേക്കും ഗോവയിലേക്കും പോകാൻ മടിച്ച് ആളുകൾ..കാരണം ഇതാണ്..റെയിൽവെയ്ക്ക് തിരിച്ചടി

മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരിലേക്ക് നീട്ടിയിട്ടും റെയിൽവെയ്ക്ക് തിരിച്ചടി. വലിയ തിരക്ക് പ്രതീക്ഷിച്ച് പ്രഖ്യാപിച്ച സർവ്വീസിന് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. മഡ്ഗാവ്-മംഗളൂരു റൂട്ടിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് ട്രെയിൻ ബെംഗളൂരിലേക്ക് നീട്ടാൻ റെയിൽവെ തീരുമാനിച്ചത്. നേരത്തേ ട്രെയിൻ കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും മംഗളൂരു-ബെംഗളൂരു പാതയിലെ വൈദ്യുതീകരണം പൂർത്തിയായതിന് പിന്നാലെ ഇവിടേക്ക് ട്രെയിൻ നീട്ടാൻ റെയിൽവെ തീരുമാനിക്കുകയായിരുന്നു. എന്നാൽ ട്രെയിനിന് വലിയ സ്വീകാര്യതയില്ല.

സാധാരണ വന്ദേഭാരത് ഏതെങ്കിലും റൂട്ടിൽ പ്രഖ്യാപിച്ചാൽ നിമിഷ നേരം കൊണ്ടാണ് ആദ്യ മാസത്തേക്കുള്ള ടിക്കറ്റുകൾ വിറ്റ് തീരാറുള്ളത്. എന്നാൽ ബെംഗളൂരു-മഡ്ഗാവ് വന്ദേഭാരത് (26655/26656) കാലിയായാണ് സർവ്വീസ് നടത്തുന്നത്. ഡിസംബർ 24,25 ദിവസങ്ങളിൽ മാത്രമാണ് മുഴുവൻ ടിക്കറ്റും വിറ്റ് പോയിരിക്കുന്നത്. ബാക്കി ദിവസങ്ങളിൽ 700 ഓളം ടിക്കറ്റുകൾ വിറ്റ് പോയിട്ടില്ല.

vande-1

ട്രെയിനിൻ്റെ വേഗക്കുറവും യാത്രാ സമയവും തന്നെയാണ് യാത്രക്കാരെ പിന്നോട്ട് അടിക്കുന്നത്. നേരത്തേ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് 12 മണിക്കൂർ കൊണ്ടായിരുന്നു യാത്ര പൂർത്തിയാക്കിയത്. എന്നാൽ നിലവിൽ ഈ ട്രെയിനിന് ബെംഗളൂരിലെത്താൻ 13.20മണിക്കൂറാണ് എടുക്കുന്നത്. 12 മണിക്കൂറിൽ കൂടുതലുള്ള യാത്രക്ക് വന്ദേഭാരത് സ്ലീപ്പർ ആണ് ഉചിതം എരന്നിരിക്കെ ചെയർ കാർ സർവ്വീസ് മടുപ്പിക്കുന്നുണ്ടെന്ന് ആളുകൾ പറയുന്നു.

നിലവിൽ ഗോവയിലേക്കുള്ള യാത്രക്ക് യശ്വന്ത്പുര-വാസ്കോഡ ഗാമ എക്സ്പ്രസിനെയാണ് ആളുൾ പ്രധാനമായും ആശ്രയിക്കുന്നത്. വെറും 11.55 മണിക്കൂർ മാത്രമാണ് ട്രെയിനിൻ്റെ യാത്രാസമയം. അതുകണ്ട് തന്നെ വന്ദേഭാരത്
ബെംഗളൂരിലേക്ക് നീട്ടാനുള്ള തീരുമാനം തെറ്റായിപ്പോയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ബെംഗളൂരു റൂട്ടിലെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് റെയിൽവെ കണക്കാക്കിയിരുന്നത്. എന്നാൽ കുറഞ്ഞ വേഗതയിലാണ് ഈ റൂട്ടിലൂടെയുള്ള സർവ്വീസ് എന്നതിനാൽ ബുക്ക് ചെയ്യാൻ ആളുകൾ മടിക്കുകയാണ്.

മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ സർവ്വീസ് നടത്തുന്നതിനാലാണ് വന്ദേഭാരതിനെ യാത്രക്കാർ ആശ്രയിക്കുന്നത്. എന്നാൽ ഇന്ന് രാജ്യത്ത് സർവ്വീസ് നടത്തുന്ന വന്ദേഭാരതുകളിൽ ഏറ്റവും കുറവ് വേഗത്തിലാണ് മഡ്ഗാവ്-ബെംഗളൂരു വന്ദേഭാരത് ഓടുന്നത്. ട്രെയിനിൻ്റെ പരമാവധി വേഗം മണിക്കൂറിൽ 50 കിമിയാണ്. മംഗളൂരു-ബെംഗളൂരു റൂട്ടിൽ ചുരം പാത ആയതിനാലാണ് ഇത്.

കേരളത്തിലേക്ക് നീട്ടിയിരുന്നെങ്കിൽ

2023 ഡിസംബര്‍ 31നാണ് മംഗളൂരു-ഗോവ സര്‍വീസ്‌ തുടങ്ങിയത്‌. തുടക്കം മുതല്‍ 30 ശതമാനം യാത്രക്കാര്‍ മാത്രമേ ട്രെയിനിന് ഉണ്ടായിരുന്നുള്ളൂ. കേരളത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകൾക്കെല്ലാം ഉയർന്ന ഒക്യുപെൻസി നിരക്കാണ്. ഈ സാഹചര്യത്തിൽ ട്രെയിൻ കോഴിക്കോട് നീട്ടുന്നത് റെയിൽവെയ്ക്ക് ലാഭകരമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കോഴിക്കോട്ട് നിന്ന്‌ മംഗളൂരുവിലേക്കും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കും ഗോവയിലേക്കും പോകുന്നവർക്കെല്ലാം സർവ്വീസ് ഗുണകരമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ അവസാന നിമിഷം കേരളത്തിന് സർവ്വീസ് നഷ്ടമാകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma