ബെംഗളൂരിലേക്കും തിരിച്ചും വന്ദേഭാരത് ഇഴയും; വേഗത മണിക്കൂറിൽ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് യശ്വന്ത്പൂരിലേക്ക് (ബെംഗളൂരു) നീട്ടിയതിൻ്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ഈ മാസം തന്നെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ 82 ജോഡി വന്ദേഭാരത് ചെയർ കാർ സർവീസുകളിൽ യാത്രപൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുന്ന വന്ദേഭാരത് എക്സ്പ്രസായിരിക്കും ഇത്. യശ്വന്ത്പൂരിൽ നിന്ന് മഡ്ഗാവിലേക്ക് 12.20 മണിക്കൂറും മഡ്ഗാവിൽ നിന്ന് യശ്വന്ത്പൂരിലേക്ക് 12.55 മണിക്കൂറുമാണ് ട്രെയിനിൻ്റെ യാത്രാസമയം.

കൂടുതൽ സമയം എടുക്കും എന്ന് മാത്രമല്ല, കുറഞ്ഞ വേഗത്തിൽ യാത്ര ചെയ്യുന്ന വന്ദേഭാരത് കൂടിയായിരിക്കും മംഗളൂരു-ബെംഗളൂരു സർവ്വീസ്. അങ്ങോട്ടും ഇങ്ങോട്ടും മണിക്കൂറിൽ 54-53 കിമി വേഗതയിലായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക. നിലവിൽ രാജ്യത്ത് സർവ്വീസ് നടത്തുന്ന വന്ദേഭാരത് സർവ്വീസുകളിൽ ഏറ്റവും വേഗത്തിൽ സർവ്വീസ് നടത്തുന്നത് ഡൽഹി-വാരണാസി വന്ദേഭാരത് എക്സ്പ്രസ് ആണ്. മണിക്കൂറിൽ 95 കിമിയാണ് ട്രെയിനിൻ്റെ വേഗത.

vandebharat2-9

മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളുടെ നിലവിലെ വേഗത മണിക്കൂറിൽ 50-54 കിലോ മീറ്ററാണ്. സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ വേഗത 55 കിലോ മീറ്ററിന് മുകളിലാണ്. ഈ വേഗതയിൽ സർവ്വീസ് നടത്തുന്ന ബെംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസിന് സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെ നിരക്കായിരിക്കുമോ റെയിൽവെ ഈടാക്കുകയെന്നത് വ്യക്തമല്ല.

വേഗം കുറയ്ക്കാന കാരണം

സകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് പാതയെ ദുർഘട റൂട്ടായാണ് റെയിൽവെ കണക്കാക്കുന്നത്. 57 തുരങ്കളും നിരവധി പാലങ്ങളും വലിയ കയറ്റിറക്കങ്ങളും എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ഘാട്ട് പാത. അതുകൊണ്ട് തന്നെ ലോക്കോമോട്ടീവ് സംവിധാനം ഘടിപ്പിച്ച കോച്ചുകൾ ഉപയോഗിച്ചാണ് ഇതുവഴി ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്, അതും 30 കിമി വേഗതയിൽ. വന്ദേഭാരത് ആയാലും ഈ പാതയിലൂടെ അമിത വേഗത്തിലൂടെയുള്ള യാത്ര സാധ്യമാകില്ല.

പാതയുടെ പ്രശ്നങ്ങൾ കൂടാതെ മറ്റ് സാങ്കേതികമായ പ്രശ്നമങ്ങളും വന്ദേഭാരതിൻ്റെ വേഗത്തെ ബാധിക്കും. മാംഗളൂരു ജങ്ഷൻ മുതൽ തോക്കൂർ വരെയുള്ള 16 കിമി പാതയും യശ്വന്ത്പൂരിനും ചിക്കബനാവരയ്ക്കും ഇടയിലുള്ള എട്ട് കിമി പാതയും ഒഴികെ ബാക്കിയുള്ള ഭാഗങ്ങൾ സിംഗിൾ ലൈൻ ആണ്. ഈ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകൾക്ക് ഇവിടെ ക്രോസിങ് നടത്തേണ്ടതുണ്ട്. സ്വാഭാവികമായും ഇതും വന്ദേഭാരത് സർവ്വീസിനെ ബാധിക്കും.

ട്രെയിനിൻ്റെ യാത്ര സമയം ഇങ്ങനെ

രാവിലെ 7.35 നാണ് ട്രെയിൻ യശ്വന്ത്പൂരിൽ നിന്നും ട്രെയിൻ പുറപ്പെടുക. 9.03 ന് ശ്രാവണബലഗോലയിൽ എത്തും. 9.38-ഹസൻ, 10.20 സകലേഷ്പൂർ, 12.40 സുബ്രഹ്മണ്യ റോഡ്, 1.25 കബക പുത്തൂർ, 3.05-മംഗളൂരു ജങ്ഷൻ, 4.20- ഉഡുപ്പി, 4.38-കുന്ദാപുര, 5.20-ബൈന്ദൂർ, 6.00 മുരുഡേശ്വർ, 7.02-ഗോകർണ റോഡ്, 7.45-കർവാർ, 8.55 മഡ്ഗാവ് എന്നിങ്ങനെയാണ് സമയം.

മഡ്ഗാവിൽ നിന്നും രാവിലെ 8.20യോടെയാണ് പുറപ്പെടുക. 9.03 കർവാർ, 9.48-ഗോകർണറോഡ്, 11.00-മുരുഡേശ്വർ, 11.20- ബൈന്ദൂർ, 11.48 കുന്ദാപുര, ഉഡുപ്പി -12.18, മാംഗളൂരു ജങ്ഷൻ-1.50, കബക പുത്തൂർ-2.43, സുബ്രഹ്മണ്യ റോഡ്-3.28, സകലേഷ്പൂർ-5.30, ഹസൻ-6.13, ശ്രാവണബലഗോല-6.43, യശ്വന്ത്പൂർ-9.15 എന്നിങ്ങനെയാണ് ട്രെയിൻ സമയം.

ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവ്വീസ് നടത്തും. യശ്വന്ത്പൂരിൽ നിന്നും ബുധനാഴ്ച ഒഴികെയും മഡ്ഗാവിൽ നിന്നും വ്യാഴാഴ്ച ഒഴികെയുമാണ് സർവ്വീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+