ബെംഗളൂരിലേക്ക് ഒന്നും രണ്ടുമല്ല മൂന്ന് വന്ദേഭാരത് വേണം.. മൂന്നും വൈകീട്ട്..റെയിൽവെ കനിഞ്ഞാൽ
വന്ദേഭാരത് ട്രെയിനുകൾക്ക് രാജ്യത്ത് ഡിമാൻ്റ് ഏറുകയാണ്. വിവിധ സംസ്ഥാനങ്ങൾ വന്ദേഭാരത് കൂടുതലായി അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ കർണാടകയിൽ നീന്നും മൂന്ന് വന്ദേഭാരതുകൾക്ക് ആവശ്യം ഉയർന്നിരിക്കുകയാണ്. ദക്ഷിണ കർണാടകയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് ഇത്തരമൊരു ആവശ്യം ഉയർത്തിയിരിക്കുന്നത്.
ബെംഗളൂരുവിനും മഡ്ഗാവിനും ഇടയിൽ മംഗളൂരു വഴി ഒരു വന്ദേ ഭാരത് എക്സ്പ്രസ് വേണമെന്ന് കാർണാടകയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.ഇതിന് പുറമെയാണ് രണ്ട് ട്രെയിനുകൾ കൂടി അധികമായി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ദിനേശ് ഗുണ്ടു റാവു റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.

മംഗളൂരു അടക്കമുള്ള ടിയർ-2 നഗരങ്ങളെ ആധുനിക വ്യവസായ-തൊഴിൽ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും തീരദേശ കർണാടകയിലെ ജനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും അഭ്യർത്ഥനയായി തൻ്റെ കത്തിനെ കണ്ട് ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വിദ്യാഭ്യാസം, വാണിജ്യം, സംസ്കാരം എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരം തന്നെയാണ് മംഗളൂരു. എന്നാൽ, വേഗത്തിലുള്ള യാത്രാസൗകര്യങ്ങളിൽ വലിയ അഭാവമാണ് സംസ്ഥാനം നേരിടുന്നത്.അതിനാൽ മേഖലയ്ക്ക് കൂടുതൽ സെമി ഹൈസ്പീഡ് ട്രെയിനുകൾ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ബെംഗളൂരു-മംഗളൂരു പ്രതിദിന വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ കന്നഡ ജില്ലയുടെ വളർച്ചയ്ക്ക് നിർണായമാണ്. രാവിലെ 4, 10, വൈകുന്നേരം 6 എന്നീ സമയങ്ങളിൽ പുറപ്പെട്ട് പ്രവൃത്തിദിവസങ്ങളിൽ തിരിച്ചെത്തുന്ന തരത്തിൽ സർവ്വീസുകൾ അനുവദിക്കുന്നത് ഗുണം ചെയ്യും. ഇത് പ്രൊഫഷണലുകൾക്കും വ്യവസായികൾക്കും സാധാരണ യാത്രക്കാർക്കുമെല്ലാം ഒരുപോലെ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മഡ്ഗാവ്-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഉഡുപ്പി, കാർവാർ വഴി നീട്ടണമെന്ന ആവശ്യമാണ് തേജസ്വി സൂര്യ ആവശ്യപ്പെട്ടത്. തീരദേശ കർണാടക ദേശീയവും തന്ത്രപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ്. സീ ബേർഡ് നേവൽ ബേസ്, കൈഗ ആണവ നിലയം, കാർവാർ തുറമുഖം, ഗോകർണ, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, എൻ.ഐ.ടി.-കെ. സൂറത്ത്കൽ തുടങ്ങിയ സ്ഥാപനങ്ങളും കേന്ദ്രങ്ങളും ഈ മേഖലയിലാണുള്ളത്. പശ്ചിമഘട്ടത്തിലെ റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയതോടെ തീരദേശ കർണാടകയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയിൽ അതിവേഗ പ്രീമിയം റെയിൽ സർവീസുകൾ പ്രവർത്തിപ്പിക്കാനുള്ള സാഹ്ചര്യം ഒരുങ്ങിയെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോടേക്ക് നീട്ടുമോ?
യാത്രക്കാർ കുറഞ്ഞ ഈ സർവ്വീസ് കോഴിക്കേട്ടേക്ക് നീട്ടണമെന്ന ആവശ്യം ഏറെ നാളായി വടക്കൻ മേഖലയിൽ നിന്നുള്ള എംപിമാർ ഉയർതുന്നു. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നുള്ള എംപിയും സമാനമായ ആവശ്യം ഉയർത്തിയിരുന്നു. നിലവിൽ ഈ ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ് വെറും 35 ശതമാനം മാത്രമാണ്. ഈ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയാൽ അത് വടക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമല്ല റെയിൽവെയ്ക്കും സാമ്പത്തികമായി ഗുണകരമായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications