എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ പോയാൽ മാത്രം സാധ്യമാകുന്നത്; സോഷ്യൽ മീഡിയയിൽ ട്രെന്റിങ്
ഇന്ത്യയൻ ട്രെയിനുകളിലെ ശുചിത്വമില്ലായ്മയെ കുറിച്ചുള്ള പരാതികൾക്ക് ഇപ്പോഴും കുറവില്ല. എന്നാൽ വന്ദേ ഭാരത് എക്സ്പ്രസുകൾ ഇതിനൊരു അപവാദമാണ്. മെച്ചപ്പെട്ടെ യാത്രാ സൗകര്യങ്ങൾ, ശുചിയായ ശൗചാലയങ്ങൾ. മികച്ച ഭക്ഷണം, വൃത്തിയുള്ള അകത്തളങ്ങൾ, സുഗമമായ യാത്ര എന്നിങ്ങനെ സാധാരണ എക്സ്പ്രസ് ട്രെയിനിൽ ഇപ്പോഴും കണ്ട് കിട്ടാൻ പോലും സാധ്യതയില്ലാത്ത കാഴ്ചകൾ. എന്തായാലും വന്ദേഭാരത് ഒരു ഗെയിം ചേഞ്ചർ തന്നെ ആണെന്ന കാര്യത്തിൽ തർക്കമില്ല.
ഇപ്പോഴിതാ ഈ പ്രീമിയം ട്രെയിൻ സർവ്വീസുകളെ കുറിച്ചുള്ളൊരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. കേരള-ബെംഗളൂരു റൂട്ടിൽ നിന്നുള്ള വന്ദേഭാരതിന്റേതാണ് വീഡിയോ. പാലക്കാടിനും കോയമ്പത്തൂരിനും ഇടയിൽ പച്ച പുതച്ച മലനിരകൾക്ക് നടുവിലൂടെ വന്ദേ ഭാരത് കടന്നുപോകുമ്പോൾ ഒരു യാത്രക്കാരൻ ഭക്ഷണം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വൃത്തിയുള്ള കോച്ചും പുറത്തെ കാഴ്ചകൾ ആസ്വദിച്ച് കൊണ്ടുള്ള യാത്രയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

'നല്ല ഭക്ഷണം, വൃത്തിയുള്ള കോച്ചുകൾ, പുറത്ത് പച്ചപുതച്ച മലനിരകൾ - ഇതൊരു ലോകോത്തര യാത്ര പോലെ തോന്നുന്നു. ഇത് ഇന്ത്യയിലാണ്. എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് മോദി കാലഘട്ടത്തിലെ റെയിൽവേയുടെ ഏറ്റവും മികച്ച ഉദാഹരണം, എന്നാണ് വീഡിയോക്ക് കാപ്ഷനായി നൽകിയിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുായി എത്തിയത്. വന്ദേ ഭാരതിന് ഏറ്റവും ലാഭകരമായ റൂട്ട് കേരളമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ വളരെ കുറവ് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള മാലിന്യം ആരും ശ്രദ്ധിക്കുന്നില്ലേ, അതോ ട്രെയിനിന്റെ വേഗത അത് മറയ്ക്കുകയാണോ? എന്നായിരുന്നു മറ്റൊരു കമന്റ്."റെയിൽവേ അസാധാരണമായി പുരോഗമിച്ചുവെന്നതിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും, മെച്ചപ്പെടുത്തലിന് ഇനിയും സാധ്യതയുണ്ട്. വന്ദേ ഭാരത് കുറഞ്ഞ ചെലവിൽ മികച്ച എഞ്ചിനീയറിംഗിന്റെയും നവീകരണത്തിന്റെയും ഉദാഹരണമാണ് എന്ന് വേറൊരാൾ കമ്‍റ് ചെയ്തു.
യാത്രാ സമയം ഇങ്ങനെ
ഏകദേശം 624 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് പിന്നിടുന്ന ഒരു സെമി-ഹൈ-സ്പീഡ് പകൽ ട്രെയിനാണിത്.ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ച് (E1-ൽ 56 സീറ്റുകൾ, 180 ഡിഗ്രി കറങ്ങുന്ന റീക്ലൈനറുകളോടെ) ഏഴ് ചെയർ കാർ കോച്ചുകൾ (C1 മുതൽ C7 വരെ, ഓരോന്നിലും 78 സീറ്റുകൾ, ഏകദേശം 600 യാത്രക്കാർ) ഉൾപ്പെടെ എട്ട് എയർ കണ്ടീഷൻഡ് കോച്ചുകളാണ് ഈ ട്രെയിനിനുള്ളത്.
ഓട്ടോമാറ്റിക് വാതിലുകൾ, പനോരമിക് ജനലുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, ഓൺബോർഡ് വൈഫൈ, എൽസിഡി ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ, സിസിടിവി നിരീക്ഷണം, കവച് കൂട്ടിയിടി വിരുദ്ധ സംവിധാനം, സൗജന്യ ഭക്ഷണം (രാവിലെ ബ്രേക്ക്ഫാസ്റ്റ്, ഉച്ചയ്ക്ക്/രാത്രി ഭക്ഷണം - കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ പ്രാദേശിക വിഭവങ്ങൾ), ഓപ്ഷണൽ ഇ-കാറ്ററിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ട്രെയിനിൽ ലഭ്യമാണ്. ചെയർ കാർ ടിക്കറ്റിന് 1,095 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,289 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള 26651 നമ്പർ ട്രെയിൻ രാവിലെ 5:10-ന് SBC-യിൽ നിന്ന് പുറപ്പെടുന്നു. കൃഷ്ണരാജപുരം (KJM, 5:38-5:40 AM), സേലം ജംഗ്ഷൻ (SA, 8:33-8:35 AM), ഈറോഡ് ജംഗ്ഷൻ (ED, 9:23-9:25 AM), തിരുപ്പൂർ (TUP, 10:10-10:12 AM), കോയമ്പത്തൂർ ജംഗ്ഷൻ (CBE, 10:58-11:00 AM), പാലക്കാട് ജംഗ്ഷൻ (PG, 11:58-12:00 PM), തൃശൂർ (TCR, 12:57-12:59 PM) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകൾ. ഉച്ചയ്ക്ക് 1:50-ഓടെ എറണാകുളത്ത് എത്തും.
മടക്കയാത്ര ഉച്ചയ്ക്ക് 2:20-ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടും.. തൃശൂർ (TCR, 3:17-3:19 PM), പാലക്കാട് ജംഗ്ഷൻ (PG, 4:15-4:17 PM), കോയമ്പത്തൂർ ജംഗ്ഷൻ (CBE, 5:13-5:15 PM), തിരുപ്പൂർ (TUP, 5:58-6:00 PM), ഈറോഡ് ജംഗ്ഷൻ (ED, 6:45-6:47 PM), സേലം ജംഗ്ഷൻ (SA, 7:33-7:35 PM), കൃഷ്ണരാജപുരം (KJM, 10:28-10:30 PM) എന്നിങ്ങനെയാണ് സ്റ്റേഷനുകൾ. രാത്രി 11 ഓടെ ബംഗളൂരുവിൽ എത്തിച്ചേരും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications