Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എറണാകുളം-ബെംഗളൂരു സർവ്വീസ് തിരുവനന്തപുരത്തേക്ക് നീട്ടും? കൂടുതൽ ട്രെയിനുകൾ വേറേയും

യാത്രക്കാർ ഏറെ നാളായി കാത്തിരിക്കുന്ന എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസ് യാഥാർത്ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിൻ്റെ വാണിജ്യ കേന്ദ്രത്തെയും ഇന്ത്യയുടെ സിലിക്കൺ വാലിയെയും ബന്ധിപ്പിക്കുന്ന ഈ സെമി-ഹൈ-സ്പീഡ് സർവീസ് 583 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിനുള്ളിലാണ് പിന്നിടുക. ഈ റൂട്ടിലെ മറ്റ് ട്രെയിൻ സർവ്വീസുകൾ ഏകദേശം 11 മണിക്കൂറിന് മുകളിൽ എടുക്കാറുണ്ട്.

അതേസമയം റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിവ്‍ തന്നെ വന്ദേഭാരത് ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. കേരളത്തിൽ നിലവിൽ ഓടുന്ന മൂന്ന് വന്ദേഭാരത് സർവ്വീസുകൾക്കും 100 ശതമാനമാണ് ഒക്യുപെൻസി റേറ്റ്. ബെംഗളൂരു സർവ്വീസും സൂപ്പർഹിറ്റാകുമെന്ന സൂചനയാണ് റിസർവേഷന് അനുവഭപ്പെടുന്ന തിരക്ക് വ്യക്തമാക്കുന്നത്.

vandu-

കേരളത്തിൽ നിന്നുള്ള ആദ്യ അന്തർസംസ്ഥാന വന്ദേഭാരത് കൂടിയാണിത്. എറണാകുളം കൂടാതെ തിരുവനന്തപുരത്തേക്ക് കൂടി വന്ദേഭാരത് സർവ്വീസ് എത്തുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രേശഖറിന്റെ വാക്കുകൾ ഈ സർവ്വീസിനെ കുറിച്ച് പ്രതീക്ഷ നൽകുന്നുണ്ട്.

വന്ദേ ഭാരത് സർവീസ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം എന്നാണ് അദ്ദേഹം കുറിച്ചത്. തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സബർബൻ, മെമു സർവീസുകളും ആരംഭിൻ പദ്ധതിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

കേരളത്തിലെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് രംഗത്തെ ഐടി പ്രൊഫഷണലുകൾക്ക് ഒരു ദിവസം മുഴുവൻ നഷ്ടപ്പെടുത്താതെ മീറ്റിംഗുകൾക്കായി ബെംഗളൂരുവിലേക്ക് പോകാനും, കുടുംബങ്ങൾക്ക് വാരാന്ത്യങ്ങളിൽ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാനും സാധിക്കും. നിലവിൽ കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525), എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ (16320), ടിവിസി-മൈസൂരു എക്സ്പ്രസ് (16316) എന്നിവയുൾപ്പെടെ പ്രതിദിനം 7-11 ട്രെയിനുകൾ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും സമയ ദൈർഘ്യം പലപ്പോഴും തലവേദന തീർക്കാറുണ്ട്. ട്രെയിൻ ഏറെ നേരം വൈകുന്നുണ്ടെന്ന തരത്തിൽ യാത്രക്കാർ പലപ്പോഴായി പരാതി ഉയർത്തിയിട്ടുണ്ട്.

എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ തിരക്കേറിയ ട്രാക്കുകൾ പങ്കിടുന്നതിനാൽ റൂട്ടിൽ തിരക്ക് രൂക്ഷമാണ്. ഇതാണ് ട്രെയിനുകൾ വൈകാനുള്ള ഒരു പ്രധാന കാരണം. എറണാകുളം-പാലക്കാട് തുടങ്ങിയ റൂട്ടുകളിലെ അറ്റകുറ്റപ്പണികൾ പലപ്പോഴും സമയക്രമം തെറ്റിക്കാറുണ്ട്. അടുത്തിടെ ചെന്നൈ-തിരുവനന്തപുരം മെയിൽ (12623) രണ്ട് മണിക്കൂറും കന്യാകുമാരി എക്സ്പ്രസ് (16526) ഏകദേശം 1 മണിക്കൂർ 40 മിനിറ്റും വൈകിയിരുന്നു.

എന്നാൽ സർവ്വീസ് നീട്ടുക അത്ര എളുപ്പമായേക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാത്തത് തന്നെയാണ് ഒരു പ്രധാന കാരണം. ടിക്കറ്റ് നിരക്കും പ്രതിസന്ധി തീർത്തേക്കും. എറണാകുളം മോഡൽ നിരക്കുകൾ വെച്ച് നോക്കുമ്പോൾ, തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ എക്സിക്യൂട്ടീവ് ക്ലാസിന് 2,000 രൂപയ്ക്ക് മുകളിൽ ടിക്കറ്റ് നിരക്ക് വരാൻ സാധ്യതയുണ്ട്. 800-1,000 രൂപ വരുന്ന ഇൻ്റർസിറ്റി ട്രെയിൻ ടിക്കറ്റുകളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്നതാണ്. രാത്രികാല ബസ് സർവീസുകൾക്ക് 1,200-1,500 രൂപ മാത്രം വരുന്ന സാഹചര്യത്തിൽ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്ക് വന്ദേ ഭാരത് ഒരു സ്വപ്നം മാത്രമായി മാറും. താങ്ങാനാവുന്ന നിരക്കുകൾ ഇല്ലാത്തത് വിമാനയാത്രയെ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള വിമാനക്കമ്പനികൾ കൊച്ചി-തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ 2,500-3,500 രൂപ നിരക്കിൽ സർവീസുകൾ വർദ്ധിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ സർവ്വീസ് നീട്ടുമ്പോൾ നിരക്ക് കുറയ്ക്കുയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തില്ലെങ്കിൽ സാധാരണക്കാരെ സംബന്ധിച്ച് ഈ സർവ്വീസ് ഒട്ടും പ്രയോജനകരമായേക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+