Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എറണാകുളം-ബെംഗളൂരു സർവ്വീസ് ഉടൻ പുനഃരാരംഭിക്കുമോ?; റെയിൽവേയുടെ നിലപാട് ഇങ്ങനെ

എറണാകുളം-ബാംഗ്ലൂർ വന്ദേഭാരത് ഉടൻ തിരിച്ചെത്തുമോ? കാത്തിരിപ്പിലാണ് യാത്രക്കാർ. വലിയ തിരക്ക് അനുഭവപ്പെടുന്ന ക്രിസ്മസ്-ന്യൂയർ സീസണിൽ വന്ദേഭാരത് എത്തിയാൽ അത് അനുഗ്രഹമാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യത്തിൽ മൗനം തുടരുകയാണ് റെയിൽവെ.

യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലായിരുന്നു കഴിഞ്ഞ ജുലൈ 31 ന് എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് പ്രത്യേക സർവ്വീസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്. എറണാകുളത്ത് നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരിച്ച് ബെംഗളൂരുവില്‍നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് ട്രെയിൻ ഓടിയിരുന്നത്.

vandebharath

എല്ലാദിവസവും ഫുൾ ബുക്കിംഗുമായിട്ടായിരുന്നു ട്രെയിനിന്റെ യാത്ര. അവധി ദിലവസങ്ങളിലും വാരാന്ത്യങ്ങളിലുമെല്ലാം വലിയ തിരക്കാണ് ട്രെയിനിൽ അനുഭവപ്പെട്ടത്. തുടർന്ന് ഓണം കഴിയുന്നത് വരെയെങ്കിലും ട്രെയിൻ നീട്ടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഒക്ടോർബർ 26 ന് വന്ദേഭാരത് സർവ്വീസ് അവസാനിപ്പിച്ചു. ഇതിനിടയിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്ക് ഗരീബ് രഥ് എക്സ്പ്രസ് അനുവദിച്ചെങ്കിലും അതും ഓണത്തിന് ശേഷം നിർത്തലാക്കി.

യാത്രക്കാർ ഇല്ലാതിരുന്നതിനാലാണ് വന്ദേഭാരത് സർവ്വീസ് നിർത്തലാക്കിയതെന്നാണ് റെയിൽവെ നൽകുന്ന വിചിത്ര വിശദീകരണം. എറണാകുളം - ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ സർവീസ് ഉയർന്ന നിരക്കായിട്ട് കൂടി 105 ശതമാനമാണ് ഒക്യുപെൻസിയെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ജോൺ ബ്രിട്ടാസ് എംപി റെയിൽവെ മന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതൊന്നും റെയിൽവെയുടെ കാതിൽ ഇതുവരെ വീണിട്ടില്ല.

ശബരിമല-മണ്ഡലകാലത്തെങ്കിലും സ്പെഷ്യൽ സർവ്വീസ് അനുവദിക്കുമോ?

ശബരിമല സീസണിൽ കർണാടകയിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകർ കേരളത്തിൽ എത്താറുണ്ട്. ഈ സാഹചര്യത്തിൽ ഇക്കുറിയും കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഹുബ്ബള്ളിയിൽ നിന്നും ബെലഗാവിയിൽ നിന്നും കോട്ടയത്തേക്കും കൊല്ലത്തേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരുന്നു. ഇത്തവണ കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ അത് ക്രിസ്മസ്-ന്യൂയർ സീസണുകളിൽ കൂടുതൽ ഉപകാരപ്രദമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

വരുന്നു 10 വന്ദേഭാരത് സർവ്വീസുകൾ

കേരളത്തിൽ 10 വന്ദേഭാരത് ട്രെയിനുകൾ കൂടിയെത്തും. കൊല്ലത്ത് നിന്നാണ് രണ്ട് സർവ്വീസുകൾ ഉണ്ടാകുക. തിരുനെൽവേലിയിലേക്കും തൃശൂരിലേക്കുമാണ് സർവ്വീസ്. ഇതിൽ തൃശൂർ സർവ്വീസ് ഗുരുവായൂർ വരെ നീട്ടിയേക്കാനും സാധ്യതയുണ്ട്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ നീളുന്ന സർവ്വീസ് ആയിരുന്നു. മറ്റൊന്ന് ഗുരുവായൂരിൽ നിന്ന് മധുര തമിഴ്നാട് സർവ്വീസ് ആയിരിക്കും. തിരുനെൽവേലി മധുര ട്രെയിനുകൾ പ്രസിദ്ധമായ കൊട്ടാരക്കര-പുനലൂർ-തെന്മല-ആര്യങ്കാവ് റൂട്ടിലൂടെയായിരിക്കും.

മിനിമം ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണെന്നതാണ് മറ്റൊരു ആകർഷണം. സീസൺ ടിക്കറ്റിനും സൗകര്യം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+