Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എറണാകുളം-ബെംഗളൂരു ട്രെയിൻ ആലപ്പുഴയിലേക്കോ തിരുവനന്തപുരത്തേക്കോ നീട്ടില്ല?; കാത്തിരിപ്പ് വെറുതേയാകും

കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം-ബെംഗളൂരു റൂട്ടിലായിരിക്കും പുതിയ സർവ്വീസ് വരിക. ബെംഗളൂരു മലയാളികൾ ഏറെ ആവശ്യം ഉയർത്തിയൊരു സർവ്വീസ് കൂടിയായിരുന്നു ഇത്.

എന്നാൽ ഈ സർവ്വീസ് തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. കോൺഗ്രസ് എംപി കെസി വേണുഗോപാൽ ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവെ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സർവ്വീസ് ആലപ്പുഴയിലേക്ക് നീട്ടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ‌‌എന്നാൽ ഈ സർവ്വീസ് നീട്ടാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ, പ്രവർത്തനപരമായ തടസ്സങ്ങൾ, സാമ്പത്തികപരമായ കാര്യങ്ങൾ എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്.

vandebharath-1

എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശ പാതയിലെ ഒറ്റവരിപ്പാത തന്നെയാണ് വലിയ വെല്ലുവിളി. ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് വരുന്നതോടെ മറ്റ് ട്രെയിനുകൾ പിടിച്ചിടേണ്ട സാഹചര്യം വരും. ഇത് മറ്റ് ട്രെയിനുകളുടെ സമയത്തെ ബാധിക്കും. മെമു സർവീസുകൾക്കും ഇത് പ്രതിസന്ധി തീർക്കിം. എറണാകുളം-കോട്ടയം-കായംകുളം പാത 2022 മുതൽ പൂർണ്ണമായി ഇരട്ടിപ്പിച്ചിട്ടുണ്ടെങ്കിലും, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ കാരണം ഇവിടെയും തിരക്ക് കൂടുതലാണ്. ഈ പാതയിലേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി എത്തിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും.

എറണാകുളം ജംഗ്ഷനിൽ 16 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുയോജ്യമായ പ്ലാറ്റ്ഫോമുകളുടെ അഭാവമുണ്ട്. പ്ലാറ്റ്ഫോം നമ്പർ 1, 4 എന്നിവ മാത്രമാണ് നിലവിൽ ഇതിന് അനുയോജ്യം. ആലപ്പുഴയിലേക്കോ തിരുവനന്തപുരത്തേക്കോ സർവീസ് നീട്ടണമെങ്കിൽ കൂടുതൽ നീളമുള്ള ട്രെയിനുകളോ അല്ലെങ്കിൽ ടെർമിനലുകൾ മാറ്റുകയോ വേണ്ടി വരും.

പരിപാലനവും ഷെഡ്യൂളിംഗും വലിയ വെല്ലുവിളിയാണ്. വന്ദേ ഭാരത് ട്രെയിനുകൾക്ക് പ്രത്യേക പരിപാലന സൗകര്യങ്ങൾ ആവശ്യമാണ്. എറണാകുളത്തെ കോച്ചിംഗ് ഡിപ്പോ ഈ ട്രെയിനുകൾക്ക് പൂർണ്ണമായി സജ്ജീകരിച്ചിട്ടില്ല.

തിരുവനന്തപുരത്തേക്ക് സർവീസ് നീട്ടണമെങ്കിൽ പുതിയ സൗകര്യങ്ങൾ ഒരുക്കുകയോ, നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്യണം. ഇത് ട്രെയിനുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കും.

കേരളത്തിലെ ട്രാക്കുകളിൽ വേഗത നിയന്ത്രണങ്ങളുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾക്ക് 130-160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെങ്കിലും, കേരളത്തിലെ ട്രാക്കുകൾക്ക് (പ്രത്യേകിച്ച് ആലപ്പുഴ-കായംകുളം) വളവുകളും തിരക്കും കാരണം ഏകദേശം 80-100 കിലോമീറ്റർ വേഗത മാത്രമേ സാധിക്കൂ.

സർവീസ് വ്യാപിപ്പിക്കുമ്പോൾ യാത്രക്കാരുടെ എണ്ണം ഉറപ്പില്ലാത്തതും ഒരു പ്രശ്നമാണ്. എറണാകുളം-ബെംഗളൂരു റൂട്ടിൽ ഉയർന്ന ഡിമാൻഡ് ഉണ്ടെങ്കിലും, ഇത് ആലപ്പുഴയിലേക്കോ തിരുവനന്തപുരത്തേക്കോ വ്യാപിപ്പിക്കുമ്പോൾ സമാനമായ യാത്രക്കാർ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് (20633/20634) ചില ഭാഗങ്ങളിൽ യാത്രക്കാർ കുറവുള്ളതിനാൽ, തെക്കോട്ടുള്ള കൂടുതൽ സർവീസുകളിൽ നിന്ന് റെയിൽവേ വിട്ടുനിൽക്കാൻ ഇത് ഒരു കാരണമാണ്.

എറണാകുളം-ബെംഗളൂരു സർവ്വീസ് എത്തുന്നത് നവംബറിൽ

ഏറെ കാത്തിരിപ്പിനൊടുവിലാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് റെയിൽവെ പ്രഖ്യാപിച്ചത്. നവംബർ പകുതിയോടെയായിരിക്കും സർവ്വീസ് ആരംഭിക്കുകയെന്നാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. എന്നാൽ കൃത്യമായ തീയതി ഇതുവരേയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പുതിയ സർവ്വീസ് കേരളത്തിൽ നിന്നും സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യ സർവ്വീസ് കൂടിയായിരിക്കും.

എറണാകുളം ജംഗ്ഷനിൽ (ERS) നിന്ന് ബെംഗളൂരു കന്റോൺമെന്റിലേക്കാണ് (BNC) ട്രെയിൻ സർവ്വീസ് നടത്തുന്നത്. 608 കിലോമീറ്റർ ദൂരം 8-9 മണിക്കൂറിനുള്ളിൽ ഈ ട്രെയിൻ പിന്നിടും. എറണാകുളത്ത് നിന്ന് ഏകദേശം രാവിലെ 6 നും ബെംഗളൂരുവിൽ നിന്ന് വൈകുന്നേരം 5 നും ആയിരിക്കും ട്രെയിൻ പുറപ്പെടുക. 8 എസി ചെയർ കാറുകൾ, 3 എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ, 1 പാൻട്രി കാർ, 2 ഡ്രൈവിംഗ് ട്രെയിലറുകൾ എന്നിവയടക്കം 16 കോച്ചുകളായിരിക്കും ട്രെയിനിന് ഉണ്ടാകുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+