Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു വന്ദേഭാരത് 10ന് തുടങ്ങും; ദീര്‍ഘകാല ആവശ്യത്തിന് പച്ചക്കൊടി, ഒപ്പം 2 വന്ദേഭാരതും

ബെംഗളൂരു: ഏറെ കാലമായി ചര്‍ച്ചയിലുള്ള ബെലഗാവി-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഈ മാസം പത്തിന് സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. എപ്പോഴാണ് ട്രെയിന്‍ പുറപ്പെടുക, ഏതൊക്കെ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട് എന്നീ വിവരങ്ങളും പുറത്തുവന്നു.

നാഗ്പൂര്‍-പൂനെ വന്ദേഭാരത് എക്‌സ്പ്രസും ഈ മാസം 10ന് സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് വൈകിയോടും എന്ന വിവരവും വന്നിട്ടുണ്ട്. ആലുവയില്‍ പാലത്തിന്റെ പണി നടക്കുന്നതിനാലാണിത്. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. അറിയാം വിവരങ്ങള്‍...

vande bharat bengaluru train start from august 10-

ബെലഗാവി-ബെംഗളൂരു, നാഗ്പൂര്‍-പൂനെ, അമൃതസര്‍-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര എന്നീ റൂട്ടുകളിലാണ് മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകള്‍ ആഗസ്റ്റ് 10 മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. ബെലഗാവിയില്‍ നിന്ന് രാവിലെ 5.20നാണ് വന്ദേഭാരത് പുറപ്പെടുക. ഉച്ചയ്ക്ക് 1.50ന് ബെംഗളൂരുവിലെത്തും. 2.20ന് മടങ്ങി രാത്രി 10.40ന് ബെലഗാവിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരു, തുമകുരു, ദേവനഗരെ, ഹാവേരി, ഹുബ്ബള്ളി, ധര്‍വാഡ്, ബെലഗാവി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. അതേസമയം, നാഗ്പൂര്‍-പൂനെ വന്ദേഭാരത് അജ്‌നി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പുറപ്പെടുക. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. നാഗ്പൂരിലെ അജനിയില്‍ നിന്നും തുടങ്ങി പൂനെയിലെ ഹദപ്‌സര്‍ റെയില്‍വെ സ്റ്റേഷന്‍ വരെയാകും സര്‍വീസ്.

കേരളത്തില്‍ ട്രെയിനുകള്‍ വഴി മാറ്റി, വന്ദേഭാരത് വൈകിയോടും

ആലുവയില്‍ റെയില്‍വെ പാലത്തിന്റെ പണി നടക്കുന്നതിനാല്‍ രണ്ട് മെമു ട്രെയിന്‍ ബുധനാഴ്ച റദ്ദാക്കി. പാലക്കാട്-എറണാകുളം സൗത്ത് മെമു, എറണാകുളം സൗത്ത്-പാലക്കാട് മെമു എന്നിവയാണ് റദ്ദാക്കിയത്. ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യ നഗരി എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകും. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് 1.20 മണിക്കൂര്‍ വൈകും. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് അര മണിക്കൂറും വൈകും.

ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു. ഇന്നും വെള്ളിയാഴ്ചയും വഴി തിരിച്ചുവിടുന്നതിന് പുറമെ 10, 12, 15, 17, 19 തിയ്യതികളിലും വഴി മാറ്റിയിട്ടുണ്ട്. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ നിര്‍ത്തില്ല. പകരം കോട്ടയം, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും.

തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസ് സമയം മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് 4.05ന് പകരം 4.50നായിരിക്കും ഈ ട്രെയിന്‍ പുറപ്പെടുക. ആഗസ്റ്റ് പത്തിന് 4.15നാകും പുറപ്പെടുക. ബാക്കിയുള്ള ദിവസങ്ങളില്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ റെയില്‍വെ അറിയിപ്പ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+