Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസിന് പുതിയ സ്റ്റോപ്പ്; തീര്‍ഥാടകര്‍ക്ക് നേട്ടം... കോച്ചുകള്‍ കൂട്ടും, സമയം മാറും

വന്ദേഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട പുതിയ വിവരം പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വെ. 44ാമത് വന്ദേഭാരതിന്റെ സമയത്തിലും അനുവദിച്ച സ്റ്റോപ്പിലും ചില മാറ്റങ്ങള്‍ വരുത്തി. മഹാകുംഭ മേളയ്ക്ക് എത്തുന്ന തീര്‍ഥാടകരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. വ്യാഴവട്ടത്തില്‍ നടക്കുന്ന കുംഭമേളയ്ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വലിയ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. അതിനിടെയാണ് റെയില്‍വെയുടെ അറിയിപ്പ്.

കേരളത്തില്‍ നിന്നുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഹാകുംഭമേളയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കാറുണ്ട്. ഈ വേളയില്‍ ഗതാഗത പ്രതിസന്ധിയും സ്വാഭാവികമാണ്. വിപുലമായ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരുക്കങ്ങളാണ് നടത്തിവരുന്നത്. കുംഭമേള നടക്കുന്ന പ്രദേശം ഒരു ജില്ലയായി കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വന്ദേഭാരത് എക്‌സ്പ്‌സിന്റെ പുതിയ വിവരങ്ങള്‍ അറിയാം...

vande-bharat-kumbhamela-service

ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള വന്ദേഭാരതിനാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കുംഭമേളയ്ക്ക് എത്തുന്നവര്‍ ഈ രണ്ട് സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനുള്ള സാധ്യത കൂടുതലാണ്. ഒട്ടേറെ പുണ്യ കേന്ദ്രങ്ങള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലുമുണ്ട്. കുഭമേളയ്ക്ക് എത്തുന്നവരെ ലക്ഷ്യമിട്ട് ആയിരത്തോളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാനും റെയില്‍വെ ആലോചിക്കുന്നുണ്ട്.

ലഖ്‌നൗ-ഡെറാഡൂണ്‍ വന്ദേഭാരത് എക്‌സ്പ്രസിന് നിലവില്‍ മൂന്ന് സ്റ്റോപ്പുകളാണുള്ളത്. ഒരു സ്‌റ്റോപ്പ് കൂടി അനുവദിക്കാനാണ് തീരുമാനം. ഇതോടെ യാത്രയുടെ സമയത്തില്‍ നേരിയ മാറ്റം വരും. കൂടാതെ ഈ റൂട്ടിലെ രണ്ട് വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടാനും ധാരണയായി. പുതിയ സ്റ്റോപ്പില്‍ ഡിസംബര്‍ 10 മുതല്‍ ട്രെയിന്‍ നിര്‍ത്തും. കോച്ച് കൂട്ടുന്നത് ഈ മാസം അവസാനത്തോടെയാകും.

ലഖ്‌നൗവില്‍ നിന്ന് പുറപ്പെട്ടാല്‍ ബറേലി, മുറാദാബാദ്, ഹരിദ്വാര്‍ ജങ്ഷന്‍ എന്നീ സ്റ്റോപ്പുകള്‍ പിന്നിട്ടാണ് ഡെറാഡൂണില്‍ യാത്ര അവസാനിപ്പിക്കുക. തിരിച്ചുള്ള സര്‍വീസിലും ഇതേ സ്റ്റേഷനുകളില്‍ വന്ദേഭാരത് നിര്‍ത്താറുണ്ട്. ഇതിന് പുറമെ നജീബാബാദ് സ്റ്റേഷനില്‍ കൂടി നിര്‍ത്താനാണ് പുതിയ തീരുമാനം. ഇതുവഴി യാത്രക്കാരുടെ എണ്ണം കൂടുമെന്ന് റെയില്‍വെ കണക്കുകൂട്ടുന്നു.

ലഖ്‌നൗവില്‍ നിന്ന് രാവിലെ 5.15നാണ് വന്ദേഭാരത് പുറപ്പെടുന്നത്. ഡെറാഡൂണില്‍ ഉച്ചയ്ക്ക് 1.40ന് എത്തും. നജീബാബാദില്‍ 11.08നാണ് എത്തുക. രണ്ട് മിനുട്ട് നിര്‍ത്തിയിട്ട ശേഷം യാത്ര തുടരും. തിരിച്ച് ഡെറാഡൂണില്‍ നിന്ന് ഉച്ചയ്ക്ക് 14.25ന് പുറപ്പെടുന്ന ട്രെയിന്‍ 4.17ന് നജീബാബാദിലെത്തി രാത്രി 10.40ന് ലഖ്‌നൗവില്‍ സര്‍വീസ് അവസാനിപ്പിക്കും. എസി ചെയര്‍ കാറും എക്‌സിക്യുട്ടീവ് ചെയര്‍ കാറും ഉള്‍പ്പെടെ എട്ട് കോച്ചുകളാണ് നിലവില്‍. ഇത് 10 ആക്കി ഉയര്‍ത്തിയേക്കുമെന്നാണ് വിവരം.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ലഖ്‌നൗ-ഡെറാഡൂണ്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ലഖ്‌നൗ-ഡെറാഡൂണ്‍ റെയില്‍ പാതയില്‍ 545 കിലോമീറ്ററാണുള്ളത്. 8.20 മണിക്കൂറിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഇതേ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ കുംഭ എക്‌സ്പ്രസ് ആയിരുന്നു. 10.40 മണിക്കൂറിലായിരുന്നു ഈ ട്രെയിന്റെ സര്‍വീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+