Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് യാത്ര ചെന്നൈ-നരസാപൂര്‍ റൂട്ടില്‍; സര്‍വീസ് നാളെ മുതല്‍, വിജയവാഡ ഇറങ്ങാതെ 9 മണിക്കൂര്‍

ചെന്നൈ: കോനസീമ മേഖലയുടെ റെയില്‍ ഗതാഗതത്തിന് കരുത്തേകി ചെന്നൈ സെന്‍ട്രല്‍-വിജയവാഡ വന്ദേ ഭാരത് എക്‌സ്പ്രസ് നരസാപൂര്‍ വരെ ദീര്‍ഘിപ്പിച്ചു. നരസാപൂരിന് ലഭിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് സര്‍വീസാണിത്. ഡിസംബര്‍ 15ന് ഉച്ചയ്ക്ക് 1.30ന് നരസാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്രസഹമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ്മ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

നരസാപൂര്‍-ചെന്നൈ റൂട്ടില്‍ 655 കിലോമീറ്റര്‍ ദൂരമുണ്ട്. ഭീമാവരം, ഗുഡിവാഡ സ്റ്റേഷനുകള്‍ വഴി ഏകദേശം 9 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ലക്ഷ്യത്തിലെത്തും. വിജയവാഡയില്‍ ട്രെയിന്‍ മാറിക്കയറാതെ നേരിട്ടുള്ള പകല്‍ യാത്രാ സൗകര്യം ഇതുവഴി ലഭ്യമാകും. ചൊവ്വാഴ്ചകളൊഴികെ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്ന ട്രെയിന്‍ തീര്‍ഥാടകര്‍, ബിസിനസ് യാത്രികര്‍, നിത്യയാത്രക്കാര്‍ എന്നിവര്‍ക്ക് പ്രയോജനകരമാകും.

chennai vande bharat updates-

20677/20678 എന്ന് നമ്പറിലുള്ള ഈ ട്രെയിനില്‍ ഏഴ് എസി ചെയര്‍ കാര്‍ കോച്ചുകളും ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചുമുള്‍പ്പെടെ 530 യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. നരസാപൂരില്‍ നിന്നുള്ള ചെന്നൈ സര്‍വീസ് ഡിസംബര്‍ 15നും ചെന്നൈയില്‍ നിന്നുള്ള മടക്ക സര്‍വീസ് ഡിസംബര്‍ 17നും ആരംഭിക്കുമെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

രേണിഗുണ്ട, നെല്ലൂര്‍, ഓംഗോള്‍, തെനാലി, വിജയവാഡ, ഗുഡിവാഡ, ഭീമാവരം ടൗണ്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും. നിലവിലെ സമയക്രമം അടുത്ത ജനുവരി 11 വരെ തുടര്‍ന്ന് ജനുവരി 12 മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഈ ഫ്‌ലാഗ് ഓഫ് ചടങ്ങ് കോനസീമയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും റെയില്‍ കണക്റ്റിവിറ്റിയില്‍ ഒരു നിര്‍ണ്ണായക മുന്നേറ്റം കുറിക്കുന്നു.

മെട്രോ റെയില്‍ നിര്‍മാണം ദ്രുതഗതിയില്‍

രാജ്യത്തുടനീളം മെട്രോ റെയില്‍ ശൃംഖലയുടെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി 251.36 കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ നിര്‍മാണത്തിലാണ്. നിലവില്‍ ഈ സംസ്ഥാനങ്ങളില്‍ 247.68 കിലോമീറ്റര്‍ മെട്രോ പാത സര്‍വ്വീസ് നടത്തുന്നുണ്ട്.

നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ റെയില്‍ പദ്ധതികളില്‍ കര്‍ണാടകയാണ് മുന്നില്‍. 121.16 കിലോമീറ്റര്‍ പാതകളാണ് ഇവിടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ 119 കിലോമീറ്ററും കേരളത്തില്‍ 11.2 കിലോമീറ്ററും പുതിയ ലൈനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.

പ്രവര്‍ത്തനക്ഷമമായ മെട്രോ റെയില്‍ ശൃംഖലയുടെ കാര്യത്തിലും കര്‍ണാടക തന്നെയാണ് മുന്‍പന്തിയില്‍. ഇവിടെ 96.1 കിലോമീറ്റര്‍ മെട്രോ പാതയാണ് നിലവില്‍ സര്‍വീസിലുള്ളത്. തെലങ്കാനയില്‍ 69 കിലോമീറ്ററും തമിഴ്നാട്ടില്‍ 54.10 കിലോമീറ്ററും കേരളത്തില്‍ 28.48 കിലോമീറ്ററും മെട്രോ പാതകള്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+