Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് ജമ്മുവില്‍ നിന്ന് താഴ്‌വരയിലേക്ക്; സമയം, സ്റ്റോപ്പ് എന്നിവ അറിയാം

ജമ്മു താവി-ശ്രീനഗര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് മെയ് 2 മുതല്‍ സര്‍വീസ് ആരംഭിക്കുകയാണ്. നേരത്തെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയ്ക്കും ശ്രീനഗറിനും ഇടയില്‍ മാത്രമായി സര്‍വീസ് നടത്തിയിരുന്ന ഈ ട്രെയിനിന്റെ സര്‍വീസ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാവിലെ ഫ്‌ലാഗ് ഓഫ് ചെയ്തു. നോര്‍ത്തേണ്‍ റെയില്‍വേ സോണാണ് ട്രെയിനിന്റെ പ്രവര്‍ത്തനവും പരിപാലനവും നടത്തുന്നത്.

സ്വര്‍ണം ഞെട്ടിക്കുന്നു; ഉച്ചയ്ക്ക് ശേഷം വില കുത്തനെ ഉയര്‍ന്നു, വിപണിയില്‍ ട്വിസ്റ്റ്, പവന്‍ വില അറിയാം
സ്വര്‍ണം ഞെട്ടിക്കുന്നു; ഉച്ചയ്ക്ക് ശേഷം വില കുത്തനെ ഉയര്‍ന്നു, വിപണിയില്‍ ട്വിസ്റ്റ്, പവന്‍ വില അറിയാം

ജമ്മു താവിയില്‍ നിന്നും ശ്രീനഗറിലേക്ക് ആകെ നാല് വന്ദേ ഭാരത് സര്‍വീസുകളാണ് ലഭ്യമാവുക. അതായത്, രണ്ട് ജോഡി ട്രെയിനുകള്‍. 26401/26402, 26404/26403 എന്നിവയാണ് ഈ ട്രെയിന്‍ നമ്പറുകള്‍. ജമ്മുവിനും ശ്രീനഗറിനുമിടയില് ഏകദേശം 270 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ ട്രെയിന്‍ 4 മണിക്കൂര്‍ 50 മിനിറ്റ് കൊണ്ട് പിന്നിടും.

vande bharat jammu to srinagar

യാത്രയ്ക്കിടെ, ജമ്മു താവിയില്‍ നിന്നും ശ്രീനഗറിലേക്കുള്ള 26401/26402, 26404/26403 എന്നീ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തും. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, റിയാസി, ബനിഹാല്‍ എന്നിവയാണ് ഈ സ്റ്റോപ്പുകള്‍.

ഇറാന്‍ ഹോര്‍മുസ് തുറന്നില്ലെങ്കിലും യുഎഇക്ക് പ്രശ്‌നമില്ല; ഇന്ത്യയ്ക്ക് വന്‍ നേട്ടം, ക്രൂഡ് ഓയില്‍ ഒഴുകും
ഇറാന്‍ ഹോര്‍മുസ് തുറന്നില്ലെങ്കിലും യുഎഇക്ക് പ്രശ്‌നമില്ല; ഇന്ത്യയ്ക്ക് വന്‍ നേട്ടം, ക്രൂഡ് ഓയില്‍ ഒഴുകും

20 കോച്ചുകളുമായാണ് ജമ്മു താവി-ശ്രീനഗര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. എസി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ട് തരം കോച്ചുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 26401/26402 എന്ന ട്രെയിന്‍ ചൊവ്വാഴ്ച ഒഴികെ ആഴ്ചയിലെ മറ്റ് എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തും. അതേസമയം, 26404/26403 എന്ന ട്രെയിന്‍ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ഓടും.

വന്ദേഭാരത് എക്‌സ്പ്രസ് സമയം അറിയാം

ആദ്യ സര്‍വീസായ ട്രെയിന്‍ നമ്പര്‍ 26401 ജമ്മു താവിയില്‍ നിന്ന് രാവിലെ 6:20-ന് പുറപ്പെട്ട് ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയില്‍ 08:05-ന് എത്തി 08:10-ന് യാത്ര തുടരും. ശേഷം, റിയാസിയില്‍ 08:28-ന് എത്തി 08:30-ന് പുറപ്പെടും. ബനിഹാലില്‍ 09:56-ന് എത്തി 09:58-ന് പുറപ്പെടുന്ന ട്രെയിന്‍ ശ്രീനഗറില്‍ രാവിലെ 11:10-ന് എത്തിച്ചേരും.

മറ്റൊരു പ്രധാന സര്‍വീസായ ട്രെയിന്‍ നമ്പര്‍ 26403 ജമ്മു താവിയില്‍ നിന്ന് ഉച്ചയ്ക്ക് 1:20-ന് ആരംഭിച്ച് കത്രയില്‍ 14:50-നും ബനിഹാലില്‍ 16:40-നും എത്തിച്ചേരും. ഈ ട്രെയിന്‍ വൈകുന്നേരം 6:00-ന് ശ്രീനഗറില്‍ യാത്ര അവസാനിപ്പിക്കും. ശ്രീനഗറില്‍ നിന്ന് ജമ്മു താവിയിലേക്കുള്ള മടക്ക ട്രെയിനുകള്‍ക്കും സമാനമായ സ്റ്റോപ്പുകളും സമയക്രമവും ഉണ്ടാകും.

റോഷി അഗസ്റ്റിനും ജോസ് കെ മാണിയും വീഴും; വിടി ബല്‍റാം തിരിച്ചുവരും, മനോരമ എക്‌സിറ്റ് പോള്‍
റോഷി അഗസ്റ്റിനും ജോസ് കെ മാണിയും വീഴും; വിടി ബല്‍റാം തിരിച്ചുവരും, മനോരമ എക്‌സിറ്റ് പോള്‍

നേരത്തെ ജമ്മു കശ്മീരില്‍ താഴ്‌വരയിലേക്ക് ഒരു വന്ദേഭാരത് സര്‍വീസ് ആണ് ഉണ്ടായിരുന്നത്. അത് കത്രയില്‍ നിന്ന് ശ്രീനഗറിലേക്കായിരുന്നു. ജമ്മു റെയില്‍വെ സ്‌റ്റേഷനില്‍ ചില അറ്റക്കുറ്റ പണികള്‍ നടന്നുവരികയായിരുന്നു. ഇത് പൂര്‍ത്തിയായ സാഹചര്യത്തില്‍ ജമ്മു താവിയില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചു. കത്രയില്‍ നിന്ന് തുടങ്ങിയിരുന്ന ട്രെയിന്‍ ഇനി ജമ്മു താവിയില്‍ നിന്ന് ആരംഭിക്കും. വിനോദ സഞ്ചാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം വലിയ നേട്ടമാണ് ഈ സര്‍വീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+