വന്ദേഭാരതിൽ ബെംഗളൂരുവിലെത്താം, വെറും 7 മണിക്കൂർ മതി, പാത അന്തിമഘട്ടത്തിലേക്ക്; മലയാളികൾക്കും ലോട്ടറി
വളരെ വേഗത്തിൽ സുഖകരമായ യാത്രയൊരുക്കുന്ന വന്ദേഭാരത് എക്സപ്രസുകൾക്ക് രാജ്യത്ത് ഡിമാന്‌റ് കൂടുകയാണ്. ഇതിനോടകം തന്നെ 70 ഓളം റൂട്ടുകളിൽ വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു റൂട്ടിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ബെംഗളൂരു-മംഗളൂരു വന്ദേഭാരത് യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ റൂട്ട് യാഥാർത്ഥ്യമാകുന്നതോടെ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയും.
നിലവിൽ ബെംഗളൂരു-ധാർവാഡ്, മംഗളൂരു-മഡ്ഗാവ്, ഹുബ്ബള്ളി-പൂനെ, ബെംഗളൂരു-കലബുറഗി, മൈസൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ്, മംഗളൂരു-തിരുവനന്തപുരം, മൈസൂരു-ചെന്നൈ , ബെംഗളൂരു-കോയമ്പത്തൂർ, ബെംഗളൂരു-മധുരൈ എന്നീ റൂട്ടുകളിലാണ് കർണാടകയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്. ഇതിനുപുറമെയാണ് ബെംഗളൂരു-മംഗളൂരു റൂട്ട് ആരംഭിക്കാൻ റെയിൽവെ ഒരുങ്ങുന്നത്.

ബെംഗളൂരു-മംഗളൂരു പാത വൈദ്യുതീകരണം പുരോഗമിക്കുന്നു
ഈ റൂട്ടിൽ വന്ദേ ഭാരത് ട്രെയിനിന് ആവശ്യമായ വൈദ്യുതീകരണ നടപടികൾ 22 കിമി പൂർത്തിയാക്കിയതായി മന്ത്രി സോമണ്ണ അറിയിച്ചിരുന്നു. ശേഷിക്കുന്ന 33 കിമി പാതയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബെംഗളൂരു-മംഗളൂരു വന്ദേഭാരത് എത്തുന്നതോടെ ബെംഗളൂരു, തുംകുരു, ഹാസൻ, മംഗളൂരു എന്നീ നാല് ജില്ലകളിലെ യാത്രക്കാർക്ക് അത് വലിയ ആശ്വാസമാകും.
ഹസൻ-മംഗളൂരു പാതയിൽ 57 തുരങ്കങ്ങളും 700 പാലങ്ങളുമാണ് ഉള്ളത്. ഈ പാത ഇരട്ടിപ്പിക്കുന്നത് സംബന്ധിച്ചുള്ള സർവ്വേ നേരത്തേ നടത്തിയിരുന്നു. ഏകദേശം 50,000 കോടിയാണ് ഈ പ്രൊജക്ട് പൂർത്തീകരിക്കാൻ ആവശ്യം. വിശദമായ ഡി പി ആർ ഉടൻ തയ്യാറാക്കുമെന്നും ഉടൻ തന്നെ ടെന്ററുകൾ ക്ഷണിക്കുമെന്നും മന്ത്രി സോമണ്ണ അറിയിച്ചു.
ബെളൂർ-ഹാസ്സൻ പാതയിൽ ഭൂമി ഏറ്റെടുക്കുന്നത് ജുലൈ 20 ഓടെ പൂർത്തീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ കടൂർ-ചിക്കമംഗളൂരു-ബെളൂർ പാതയിൽ 68 കിലോമീറ്ററിലെ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
മലയാളികൾക്കും ഗുണം
മെഗംളൂരു-ബെംഗളൂരു സർവ്വീസ് യാഥാർത്ഥ്യമായാൽ ഉത്തരകേരളത്തിലെ പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് മേഖലയിലെ ഒട്ടനവധി മലയാളികൾക്ക്, പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവർക്ക്, മംഗലാപുരത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ ഈ ട്രെയിൻ സൗകര്യപ്രദമാകും. വാരാന്ത്യ യാത്രകൾക്കും ഈ സർവ്വീസിനെ കൂടുതലായി ആശ്രയിക്കാനാകും. നിലവിൽ ഈ റൂട്ടിൽ മറ്റ് ട്രെയിനുകൾക്ക് ആവശ്യമായി വരുന്ന യാത്രാസമയം 9 മണിക്കൂറാണ്. എന്നാൽ വന്ദേഭാരതിൽ 7 മണിക്കൂർ കൊണ്ട് സുഖമായി പോയി വരാൻ സാധിക്കും. മംഗലാപുരവും ബെംഗളൂരുവും തമ്മിലുള്ള വേഗതയേറിയ റൂട്ട് വ്യാപാരികൾക്കും ചെറുകിട ബിസിനസുകാർക്കും പ്രയോജനപ്പെടും. മലയാളി വ്യവസായികൾക്ക് ഈ റൂട്ട് കൂടുതൽ ലാഭകരമാകും.
ഓണസമ്മാനമായി വന്ദേഭാരത് സ്ലീപ്പർ എത്തും?
വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ അവതരിപ്പിക്കാനുള്ളഒരുക്കത്തിലാണ് റെയിൽവെ. 10 സ്ലീപ്പറുകളായിരിക്കും ആദ്യ ഘട്ടത്തിൽ അവതരിപ്പിക്കുക. ഇതിൽ ഒന്ന് കേരളത്തിനായിരിക്കും എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ കേരളത്തിന് ഓണസമ്മാനമായി തിരുവന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ എത്തുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. വെറും 12 മണിക്കൂർ കൊണ്ട് ബെംഗളൂരിവിൽ എത്താൻ കഴിയുമെന്നതിനാൽ ഈ സർവ്വീസ് ഗെയിം ചെയ്ഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ ഈ റൂട്ടിൽ ഓടുന്ന പ്രതിദിന ട്രെയിനുകൾ കുറഞ്ഞത് 15 മണിക്കൂർ വരെയാണ് ലക്ഷ്യസ്ഥാനത്ത് എത്താൻ എടുക്കുന്നത്. പുതിയ സർവ്വീസ് എത്തിയാൽ വളരെ വേഗത്തിൽ സുഖകരമായ രാത്രിയാത്ര എന്ന മലയാളികളുടെ ഏറെകാലമായുള്ള ആവശ്യത്തിനായിരിക്കും പരിഹാരം കാണുക. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമായിരിക്കും ഇവയ്ക്കുണ്ടാകുക.
അതേസമയം തിരുവനന്തപുരം-ബെംഗളൂരു റൂട്ട് കൂടാതെ തിരുവനന്തപുരം-മംഗളൂരു സ്ലീപ്പറും എത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ആദ്യ ഘട്ടത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. എട്ടര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിൽ എത്താൻ സഹായിക്കുന്ന തരത്തിലായിരിക്കും ഈ സർവീസ്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications