Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്വര്‍ഗ യാത്ര തുടങ്ങുന്നു; 1500 രൂപ ടിക്കറ്റ്, ആകാശം മുട്ടുന്ന രണ്ട് പാലത്തിലൂടെ പോകാം

വിനോദ സഞ്ചാരികള്‍ക്ക് നവ്യാനുഭവം സമ്മാനിക്കുന്ന കശ്മീരിലേക്ക് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് എത്തുന്നു. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയില്‍ നിന്ന് ശ്രീനഗറിലേക്കാണ് സര്‍വീസ്. ഫെബ്രുവരി 17ന് സര്‍വീസ് തുടങ്ങുമെന്നാണ് കശ്മീരിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രണ്ടാഴ്ചയ്ക്കകം സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

കശ്മീര്‍ താഴ്‌വരയിലേക്കുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ആണിത്. കശ്മീരിലേക്കുള്ള മൂന്നാമത്തെ വന്ദേഭാരതും. നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴിലായിരിക്കും സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ ഫ്രാന്‍സിലാണുള്ളത്. ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോകും. രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തും. ഈ വേളയിലാകും ശ്രീനഗര്‍ വന്ദേഭാരത് ഉദ്ഘാടനം.

vande-bharat-kashmir-chenab-bridge-1

ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും എസി ചെയര്‍ കാര്‍ ടിക്കറ്റ് നിരക്ക് 1500-1600 ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എക്‌സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റിന് 2200-2500 രൂപ വേണ്ടി വരും. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരമുല്ല റെയില്‍ ലിങ്ക് വഴിയാകും വന്ദേഭാരത് സര്‍വീസ് നടത്തുക. റിയാസി, സങ്കല്‍ദാന്‍, ബനിഹാള്‍, ഖാസിഗുന്ദ്, അനന്ദ്‌നാഗ്, അവന്തിപോറ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും.

കത്രയില്‍ നിന്ന് രാവിലെ 8.10ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ 11.20ന് ശ്രീനഗറിലെത്തും. തിരിച്ച് 12.45ന് സര്‍വീസ് തുടങ്ങുന്ന ട്രെയിന്‍ 3.55ന് കത്രയില്‍ എത്തും. കശ്മീരിലെ തണുത്ത കാലാവസ്ഥയില്‍ സര്‍വീസ് നടത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും വന്ദേഭാരതിലുണ്ട്. ശൈത്യകാലത്ത് മുന്‍ഭാഗത്തെ ചില്ലില്‍ ഐസ് വീഴുന്നത് നീക്കാനും സൗകര്യമുണ്ടാകും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ വന്ദേഭാരത് എക്‌സ്പ്രസ് നിലവില്‍ കശ്മീരിലുണ്ട്.

ജലനിരപ്പില്‍ നിന്ന് 331 മീറ്റര്‍ ഉയരത്തിലുള്ള അഞ്ജിഖദ് പാലം, ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചിനാബ് പാലം എന്നിവയിലൂടെയാണ് വന്ദേഭാരത് കടന്നുപോകുക. 359 മീറ്റര്‍ മുകളിലുള്ള ചിനാബ് പാലം ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തിലാണ്. ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്നു എന്നത് മാത്രമല്ല, സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ ശേഷി പ്രകടിപ്പിക്കുന്നത് കൂടിയാണ് പുതിയ പാത.

ഒമ്പത് വന്ദേഭാരത് സ്ലീപ്പര്‍ കൂടി

ഒമ്പത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ വര്‍ഷം ഡിസംബറിനകമാണ് ഇവ സജ്ജമാക്കേണ്ടത്. ചെന്നൈയിലെ ഐസിഎഫ് കേന്ദ്രത്തിലാകും നിര്‍മാണം. 16 കോച്ചുകളുള്ള ട്രെയിനുകളാണ് വരാന്‍ പോകുന്നത്. അതിനൊപ്പം 24 കോച്ചുകളുള്ള ട്രെയിനും വൈകാതെ എത്തും. ദീര്‍ഘദൂര വന്ദേഭാരത് എക്‌സ്പ്രസുകളിലാണ് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നത്.

മുബൈ-അഹമ്മദാബാദ് റൂട്ടില്‍ 16 കോച്ചുകളുള്ള ദീര്‍ഘദൂര വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 1128 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ട്രെയിനാണിത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് കൂടുതല്‍ വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ ആലോചിക്കുന്നുണ്ട്. 2023ല്‍ ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായ കിനെറ്റ് റെയില്‍വെ സൊലൂഷന്‍ 1920 കോച്ചുകള്‍ ഒരുക്കാന്‍ കരാറിലെത്തിയിരുന്നു. ഇവയുടെ അറ്റക്കുറ്റ പണി 35 വര്‍ഷം കിനെറ്റ് തന്നെയാകും ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+