വന്ദേഭാരത് ട്രെയിന്‍ 20 ഡിഗ്രി തണുപ്പിലൂടെ ഓടും; ടിക്കറ്റ് നിരക്ക് 715 രൂപ, മൂന്ന് മണിക്കൂര്‍ കശ്മീര്‍ യാത്ര
ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ബന്ധിപ്പിച്ചുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക. കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക് ആദ്യമായിട്ടാണ് അതിവേഗ ട്രെയിന്‍ ഓടുന്നത്. താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗത്തേക്കുള്ള റെയില്‍ ശൃംഖലയുമായി യോജിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ റൂട്ടിനുണ്ട്.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പാലമായ ചിനാബ് പാലം, ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ റെയില്‍ പാലമായ അന്‍ജി ഖദ് പാലം, ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരമുള്ള റെയില്‍പാത എന്നിവയും ഉദ്ഘാടനം ചെയ്യും. മൊത്തം 46000 കോടി രൂപയുടെ പദ്ധതികളാണ് കശ്മീരില്‍ മോദി ഉദ്ഘടാനം ചെയ്യാന്‍ പോകുന്നത്. ഇക്കാര്യം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കത്ര സ്റ്റേഷനും ശ്രീനഗറിനുമിടയില് രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാണ് ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുക. വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെങ്കിലും ശനിയാഴ്ച മുതലാണ് സര്‍വീസ്. ഐആര്‍സിടിസി പ്ലാറ്റ്ഫോമില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി. 26401 നമ്പറിലുള്ള വന്ദേഭാരത് രാവിലെ 8.10ന് കത്രയില്‍ നിന്ന് പുറപ്പെട്ട് 11.10ന് ശ്രീനഗറിലെത്തും. 26402 നമ്പര്‍ ട്രെയിന്‍ ശ്രീനഗറില്‍ നിന്ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് വൈകീട്ട് 5 മണിക്ക് കത്രയിലെത്തും.
അതേസമയം, മറ്റൊരു സെറ്റ് വന്ദേഭാരതും സര്‍വീസ് നടത്തും. 26403 നമ്പര്‍ ട്രെയിന്‍ കത്രിയില് നിന്ന് ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് 5.53ന് ശ്രീനഗറിലെത്തും. 26404 നമ്പറിലുള്ള വന്ദേഭാരത് രാവിലെ എട്ട് മണിക്ക് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട് 11 മണിക്ക് കത്രയിലെത്തും. അതായത്, ഒരു ദിവസം ഇരുഭാഗത്തേക്കും രണ്ട് സര്‍വീസുകളുണ്ടാകും. ചെയര്‍ കാര്‍ ടിക്കറ്റ് നിരക്ക് 715 രൂപയാണ്. എക്സിക്യുട്ടീവ് ക്ലാസിന് 1320 രൂപയും.
20 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള പ്രദേശത്ത് കൂടെയും വന്ദേഭാരത് കടന്നുപോകും. ഹിമാലയന്‍ കാഴ്ചകള്‍ കണ്ടുള്ള യാത്ര നവ്യാനുഭവമാകും. പുറത്ത് തണുപ്പാണെങ്കിലും വന്ദേഭാരതിന് അകത്ത് ചൂട് ലഭിക്കും. ഇതിനുള്ള സൗകര്യം ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റു വന്ദേഭാരത് ട്രെയിനുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യവും ഇതിലുമുണ്ടാകും.
തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് എളുപ്പം എത്താം
ഖീര്‍ ഭവാനി ക്ഷേത്രം, മര്ടാന്റ് സണ്‍ ക്ഷേത്രം, അമര്‍നാഥ് യാത്ര ബേസ് ക്യാമ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്ര വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതോടെ എളുപ്പമാകും. കൂടാതെ കശ്മീര്‍ താവ്വരയില് നിന്നുള്ള ചരക്കുകള്‍ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് സൗകര്യവും ഒരുങ്ങുകയാണ്. ഇതോടെ കശ്മീരിന്റെ വ്യാപാര മേഖലയും സജീവമാകും. ഒപ്പം ടൂറിസവും.
ചിനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് കുറുകെ പാലം നിര്‍മിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഈ പാലം ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തിലാണ്. ചിനാബ് പാലവും അന്‍ജി ഖദ് കേബിള്‍ പാലവും ഉദ്ദംപൂര്‍-ശ്രീനഗര്‍ റെയില്‍പാതയുടെ ഭാഗമായി നിര്‍മിച്ചതാണ്. ദശാബ്ദത്തോളമായി നടക്കുന്ന റെയില്‍പാത നിര്‍മാണത്തിന് 4000 കോടിയിലധികം ചെലവ് വന്നു. നിരവധി തുരങ്കങ്ങളിലൂടെയാകും വന്ദേഭാരത് കടന്നുപോകുക എന്നതും എടുത്തുപറയണം.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications