Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലേക്ക് മാത്രമല്ല; മറ്റൊരു സംസ്ഥാനത്തേക്കും, കൂടുതല്‍ ട്രെയിന്‍ ഇവിടെ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര ആകര്‍ഷകമാക്കിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടുതല്‍ അനുവദിക്കാന്‍ റെയില്‍വെ മന്ത്രാലയം. കേരളത്തിലേക്ക് പുതിയ ട്രെയിന്‍ എത്തുമെന്നാണ് വിവരം. അതിനൊപ്പം ഉത്തര്‍ പ്രദേശിനും വന്ദേഭാരത് കിട്ടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നത് ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ്.

കേരളത്തില്‍ നിലവില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ 14 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 15ാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ആണ് വരാന്‍ പോകുന്നത്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ എത്തുന്ന ഏക ഇതര സംസ്ഥാന നഗരം മംഗലാപുരം ആണ്. എന്നാല്‍ യുപിയില്‍ മറ്റു നിരവധി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു സര്‍വീസുണ്ട്.

vande bharat express for kerala and up

20ല്‍ അധികം നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഉത്തര്‍ പ്രദേശില്‍ വന്ദേഭാരത് സര്‍വീസ് ഉള്ളത്. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് സഹാറന്‍പൂരിലേക്കാണ് പുതിയ വന്ദേഭാരത് വരുന്നത്. നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. രാജ്യത്ത് ആദ്യത്തെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത് യുപിയിലാണ്. ന്യൂഡല്‍ഹി-വരാണസി റൂട്ടിലായിരുന്നു ഈ ട്രെയിന്‍.

ഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഉത്തര്‍ പ്രദേശില്‍ നിന്ന് വന്ദേഭാരത് സര്‍വീസുണ്ട്. കൂടാതെ, വരാണസി, ഗോരഖ്പൂര്‍, അയോധ്യ, മീററ്റ്, ആഗ്ര തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലേക്കും യുപിയില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നു. എന്നാല്‍ എല്ലാ ട്രെയിനുകളും കേരളത്തിലെ പോലെ നിറഞ്ഞ യാത്രയില്ല.

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍

കേരളത്തില്‍ തിരുവനന്തപുരം കാസര്‍കോട്, തിരുവനന്തപുരം മംഗലാപുരം റൂട്ടുകളിലാണ് രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമാണ്. ഇനി വൈകാതെ വന്ദേഭാരത് സ്ലീപ്പര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് റൂുട്ടുകളാണ് ഇക്കാര്യത്തില്‍ പരിഗണിച്ചത്. മംഗലാപുരം-തിരുവനന്തപുരം, കോഴിക്കോട്-ബെംഗളൂരു, കോഴിക്കോട്-ചെന്നൈ റൂട്ടുകളാണ് കോഴിക്കോട് എംപി എംകെ രാഘവന്‍ നിര്‍ദേശിച്ചത്.

എന്നാല്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് മംഗളൂരു-തിരുവനന്തപുരം റൂട്ടിനാണത്രെ. കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരതുകളും നിറഞ്ഞ യാത്രക്കാരുമായിട്ടാണ് സര്‍വീസ്. അടുത്തിടെ ബോഗികളുടെ എണ്ണം 20 ആക്കി ഉയര്‍ത്തിയതിന് കാരണം ആള്‍ത്തിരക്ക് ആണ്. ഈ സാഹചര്യത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ കൂടി പരിഗണിക്കുന്നത്.

അടുത്ത മാസം മുതല്‍ രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റായ്ബറേലിയിലെ ഫാക്ടറിയില്‍ നിന്ന് കൂടുതല്‍ ബോഗികള്‍ നിര്‍മിക്കുന്നുണ്ട്. അതേസമയം, കേരളത്തില്‍ നിന്ന് ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേക്ക് വന്ദേഭാരത് സര്‍വീസ് ആരംഭിക്കണം എന്ന ആവശ്യം ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+