വന്ദേ മെട്രോ 50 എണ്ണം വരുന്നു; ഒപ്പം 16 കോച്ചുകളില്‍ പറക്കുന്ന 100 മെമു, ട്രെയിന്‍ യാത്ര മാറുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ അടിമുടി മാറാന്‍ പോകുന്നു. ഹൃസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ വന്ദേ മെട്രോയും മെമു ട്രെയിനുകളും ഇറക്കാന്‍ റെയില്‍വെയുടെ പദ്ധതി. അടുത്തുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേ മെട്രോ സര്‍വീസ് നടത്തുക. വന്ദേ മെട്രോയുടെ പേര് പിന്നീട് നമോ ഭാരത് എന്നാക്കി മാറ്റിയിരുന്നു. 50 നമോ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
50 നമോ ഭാരത് ട്രെയിനുകളും 100 മെമു ട്രെയിനുകളുമാണ് പുറത്തിറക്കുക. ഇവയ്ക്ക് 16 മുതല്‍ 20 വരെ കോച്ചുകളുണ്ടാകും. ദിനേന ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഡംബരവും ആശ്വാസകരവുമായ യാത്ര സമ്മാനിക്കുന്നതിനാണ് ഈ സര്‍വീസ് തുടങ്ങുന്നത്. വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് സമാനമാണ് വന്ദേ മെട്രോ. എന്നാല്‍ ചില മാറ്റങ്ങളുണ്ട്...

വന്ദേ മെട്രോ ട്രെയിനുകള്‍ പൂര്‍ണമായും ശീതീകരിച്ചതായിരിക്കും. വന്ദേഭാരത് എക്‌സ്പ്രസിന് ശേഷം റെയില്‍വെ ഇറക്കിയതാണ് വന്ദേ മെട്രോ, ഇതിന് ശേഷമാണ് ഇനി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരാന്‍ പോകുന്നത്. വന്ദേ മെട്രോ അടുത്തുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതും വന്ദേഭാരത് അകലെയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതുമായ സര്‍വീസ് ആണ് നടത്തുന്നത്.
എന്നാല്‍ വന്ദേഭാരത് സ്ലീപ്പര്‍ രാത്രി യാത്ര കൂടി സാധ്യമാക്കും. കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതില്‍ ഉണ്ടാകും. ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത മാസം സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. 2026 മാര്‍ച്ച് 31നകം 30 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
റിസര്‍വേഷന്‍ വേണ്ട
വന്ദേ മെട്രോ സര്‍വീസുകള്‍ ദിനേന യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ്. വന്ദേഭാരത് എക്‌സ്പ്രസില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമാണെങ്കില്‍ വന്ദേ മെട്രോയ്ക്ക് റിസര്‍വേഷന്‍ ഇല്ല. രണ്ട് ട്രെയിനുകളിലും സൗകര്യങ്ങള്‍ ഏതാണ്ട് ഒരേ പോലെയാണ്. വന്ദേഭാരത് എക്‌സ്പ്രസിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. വന്ദേ മെട്രോയുടേത് 130 കിലോമീറ്ററും.
മെമു ട്രെയിനുകളുടെ എണ്ണം ക്രമേണ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 100 മെമു വരുന്നു എന്ന വിവരം. രണ്ട് ട്രെയിനുകകളിലും അകത്തളം ഒരേ പോലെയാണ്. 12 കോച്ചുകളില്‍ 1150 പേര്‍ക്ക് ഇരുന്നും 2058 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ട്രെയിനുകള്‍. എന്നാല്‍ ഇനി വരാന്‍ പോകുന്ന ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം ചുരുങ്ങിയത് 16 ആയി ഉയരും. തിരക്കുള്ള റൂട്ടില്‍ 20 ആക്കുകയും ചെയ്യും.
ഓട്ടോമാറ്റിക് വാതില്‍, അപകടം തരണം ചെയ്യാന്‍ സാധിക്കുന്ന കവച് സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പവന്‍ പോയിന്റുകള്‍, വലിയ ചില്ല് ജനവാതില്‍, സിസിടിവി, അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടാനുള്ള സംവിധാനം എന്നിവയെല്ലാം വന്ദേ മെട്രോ ട്രെയിനുകളിലുണ്ടാകും. കാഴ്ചയിലും ഇത് വന്ദേഭാരത് എക്‌സ്പ്രസിന് തുല്യമാകും. പുതിയ ട്രെയിനുള്‍ ആയതുകൊണ്ടുതന്നെ ശുചിത്വവും ആകര്‍ഷണമാകും.












Click it and Unblock the Notifications