വന്ദേഭാരത് റെഡി; പഞ്ചാബില്‍ നിന്ന് കശ്മീരിലേക്ക് പോകാം, 1170 രൂപ ടിക്കറ്റ്, തീര്‍ഥാടകര്‍ ലക്ഷ്യം
പാകിസ്താന് അതിര്‍ത്തിയില്‍ നിന്ന് 28 കിലോമീറ്റര്‍ മാത്രം അകലമാണ് പഞ്ചാബിലെ അമൃതസര്‍ പട്ടണത്തിനുള്ളത്. ഇവിടെയാണ് സിഖ് സമൂഹത്തിന്റെ പുണ്യ കേന്ദ്രമായ സുവര്‍ണ ക്ഷേത്രം. വൈഷ്ണോ ദേവി ക്ഷേത്രമുള്ള പര്‍വതങ്ങളുടെ താഴ്വാരത്ത് കശ്മീരിലെ റിയാസി ജില്ലയിലാണ് കത്ര നഗരം. ഒരു നഗരം സിഖുകാര്‍ക്ക് പ്രധാനപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് ഹൈന്ദവ വിശ്വാസികള്‍ക്ക് സുപ്രധാനമാണ്.
ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ആണ് അടുത്തിടെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഈ രണ്ടിടങ്ങളിലേക്കുമുള്ള തീര്‍ഥാടകരെ കൂടി ലക്ഷ്യമിട്ടാണ് റെയില്‍വെ പുതിയ ട്രെയിന്‍ തുടങ്ങിയത്. കൂടാതെ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന രണ്ട് സംസ്ഥാനങ്ങളാണ് രണ്ടും. ഇതെല്ലാം വരുമാന മാര്ഗമൊരുക്കുമെന്ന് റെയില്‍വെ പ്രതീക്ഷിക്കുന്നു. ഈ റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ് യാത്രയെ കുറിച്ച് അറിയാം...

അമൃതസര്‍-കത്ര വന്ദേഭാരത് എക്സ്പ്രസ് നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴിലാണ് സര്‍വീസ് നടത്തുന്നത്. ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരുപോലെ ഗുണമാകുന്ന സര്‍വീസ് ആണ് ലക്ഷ്യം. ജമ്മുവിന് അടുത്തുള്ള കത്രയില്‍ എത്തിയാല്‍ താഴ്വരയിലേക്കുള്ള മറ്റൊരു വന്ദേഭാരത് ലഭിക്കും. ഡല്‍ഹിയില്‍ നിന്ന് കശ്മീരിലേക്ക് വന്ദേഭാരതില്‍ പോകുന്നവരും ആദ്യം എത്തുന്നത് കത്രയിലാണ്.
പഞ്ചാബ്, കശ്മീര്‍, ഡല്‍ഹി വഴി വിനോദ സഞ്ചാരം പദ്ധതിയിടുന്നവര്‍ക്ക് ഈ റൂട്ടിലെ വന്ദേഭാരത് സര്‍വീസ് ഉപയോഗപ്പെടുത്താം. 26405/26406 എന്നീ വന്ദേഭാരത് എക്സ്പ്രസുകളാണ് അമൃതസറിനും കത്രയ്ക്കുമിടയില്‍ സര്‍വീസുള്ളത്. 5.35 മണക്കൂറിനകം യാത്ര തീരും. ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വന്ദേഭാരത് സര്‍വീസുണ്ട്.
ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ അറിയാം
കശ്മീരിലൂടെ നാല് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസുകളാണ് നിലവിലുള്ളത്. ന്യൂഡല്‍ഹി-കത്ര റൂട്ടില്‍ രണ്ടെണ്ണവും കത്ര-ശ്രീനഗര്‍ റൂട്ടില്‍ രണ്ടെണ്ണവും. അതിന് പുറമെയാണ് കത്ര-അമൃതസര്‍ റൂട്ടില്‍ രണ്ട് വന്ദേഭാരതുകള്‍ എത്തിയിരിക്കുന്നത്. ഇതോടെ കശ്മീരിലേക്ക് മൊത്തം ആറ് വന്ദേഭാരത് എക്സ്പ്രസുകളായി. ബിയസ്, ജലന്ധര്‍ സിറ്റി, പത്താന്‍കോട്ട്, ജമ്മു താവി തുടങ്ങിയ സ്റ്റേഷനുകളില്‍ അമൃതസര്‍-കത്ര വന്ദേഭാരതിന് സ്റ്റോപ്പുണ്ട്.
കത്രയില്‍ നിന്ന് രാവിലെ 6.40നാണ് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടുക. അമൃതസറില്‍ എത്തുമ്പോള്‍ സമയം 12.20. മടക്കയാത്ര വൈകീട്ട് 4.25നാണ്. രാത്രി പത്ത് മണിക്ക് കത്രയില്‍ എത്താം. ഒരു ദിവസം കൊണ്ടുതന്നെ പോയി വരാന്‍ സാധിക്കുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. എട്ട് കോച്ചുള്ള ട്രെയിനില്‍ ഒരു എക്സിക്യൂട്ടീവ് കോച്ചും ഉള്‍പ്പെടും.
എസി കോച്ചില്‍ 1170 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് കോച്ചില്‍ 2085 രൂപയും. നിലവില്‍ രാജ്യത്ത് 150 വന്ദേഭാരത് എക്സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. മിക്കതും തീര്‍ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ്. രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേഭാരത് സര്‍വീസ് അടുത്തിടെ തുടക്കമിട്ട പൂനെ-നാഗ്പൂര്‍ റൂട്ടിലാണ് ഓടുന്നത്. 850 കിലോമീറ്ററാണ് ഈ സര്‍വീസ്.
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications