Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്‌പെഷ്യല്‍ കേരളത്തിന് ഇല്ല, ഈ റൂട്ടില്‍ ഓടും; 1000 കിലോമീറ്റര്‍, 13 മണിക്കൂര്‍ യാത്ര

ദീപാവലി പ്രമാണിച്ച് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് റെയില്‍വെ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് ഇല്ല. പതിവ് പോലെ രണ്ടു വന്ദേഭാരതുകള്‍ മാത്രമാണ് കേരളത്തില്‍ സര്‍വീസ് നടത്തുക. അതേസമയം, അടുത്ത മാസം മുതല്‍ എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് സര്‍വീസ് വരും. കേരളത്തിന് ലഭിക്കുന്ന മൂന്നാമത്തേതാകും ഇത്.

വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസുകളില്‍ വ്യത്യസ്തമായത് ഡല്‍ഹി-ബിഹാര്‍ റൂട്ടിലാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ സര്‍വീസ് ആരംഭിച്ചു. നാല് വന്ദേഭാരതുകളാണ് സ്‌പെഷ്യലായി ഈ റൂട്ടില്‍ ഒടുന്നത്. രണ്ടെണ്ണം 16 ബോഗികളുള്ളതും രണ്ടെണ്ണം 20 ബോഗികളുള്ളതുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളാണിത് എന്നതാണ് പ്രത്യേകത.

vande bharat diwali special train-

ദീപാവലി പ്രമാണിച്ചുള്ള വന്ദേഭാരത് സര്‍വീസുകള്‍ നവംബര്‍ 17 വരെയാണുണ്ടാകുക. 13 മണിക്കൂറും 30 മിനുട്ടും ഓടിയാണ് ഡല്‍ഹി-ബിഹാര്‍ റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. ആയിരം കിലോമീറ്ററാണ് ദൂരം. 02251, 02252 എന്നീ നമ്പറുകളിലെ 16 കോച്ചുള്ള ട്രെയിനുകളും 02253, 02254 എന്നീ നമ്പറുകളിലെ 20 കോച്ചുള്ള ട്രെയിനുകളുമാണ് സര്‍വീസ് നടത്തുന്നത്.

അലിഗഡ്, കാണ്‍പൂര്‍, പ്രയാഗ് രാജ്, മുഗള്‍സരായ്, ബക്‌സര്‍, അരാ എന്നീ സ്റ്റേഷനുകളിലാണ് സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.35ന് പുറപ്പെട്ട് രാത്രി 9.30ന് പട്‌നയില്‍ എത്തും. പട്‌നയില്‍ നിന്ന് രാവിലെ 10ന് പുറപ്പെട്ട് രാത്രി 11.30ന് ഡല്‍ഹിയില്‍ എത്തുന്ന രീതിയിലാണ് നാല് ട്രെയിനുകളും സമയം ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മറ്റു വന്ദേഭാരതുകള്‍ ഏതാണെന്ന് അറിയാമോ?

5 ദീര്‍ഘദൂര സര്‍വീസുകള്‍

നാഗ്പൂരിലെ അജ്‌നിയില്‍ നിന്ന് പൂനെയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് 881 കിലോമീറ്ററാണ് ഓടുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തുടങ്ങിയ ഈ സര്‍വീസില്‍ 10 സ്‌റ്റോപ്പുകളുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്ന് യുപിയിലെ വരാണസിയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് 759 കിലോമീറ്റാണ് ഓടുന്നത്. എട്ട് മണിക്കൂര്‍ ആണ് ഈ സര്‍വീസിന് വേണ്ടി വരുന്നത്.

ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ റാണി കമലാപതിയിലേക്കുള്ള സര്‍വീസ് 702 കിലോമീറ്ററാണ്. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് തെലങ്കാനയിലെ സിക്കന്തറാബാദിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് 698 കിലോമീറ്റര്‍ ദൂരം ഓടുന്നുണ്ട്. ബിസിനസ്, ടൂറിസം മേഖലയിലുള്ളവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഈ സര്‍വീസ്.

സിക്കന്തരാബാദില്‍ നിന്ന് ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് 661 കിലോമീറ്റര്‍ ദൂരത്തിലാണ് യാത്ര ചെയ്യുന്നത്. തിരുപ്പതിയിലേക്കുള്ള തീര്‍ഥാടകരെ കൂടെ ലക്ഷ്യമിട്ടാണ് ഈ സര്‍വീസ്. രാജ്യത്ത് മൊത്തം 150 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ കൂടുതലും ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. ഏറ്റവും വേഗത കുറഞ്ഞ വന്ദേഭാരത് ചെന്നൈ-മൈസൂരു റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+