Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിന് ബെംഗളൂരിലേക്ക് കൂടുതൽ ടിക്കറ്റുകൾ; മലയാളികൾക്ക് ആശ്വാസം..തീരുമാനം അറിയിച്ച് റെയിൽവെ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞാഴ്ചയോടെയാണ് എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവ്വീസ് ആരംഭിച്ചത്. 12 -13 മണിക്കൂർ വരെ എടുത്തിരുന്ന കൊച്ചി ബാംഗ്ലൂർ യാത്ര ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ സാധ്യമാകുമെന്നതിന്റ ആവേശത്തിലായിരുന്നു യാത്രക്കാർ. എന്നാൽ ബുക്കിംഗ് ആരംഭിച്ചതോടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് തീർന്നു. ഇപ്പോഴും ടിക്കറ്റുകളുടെ കാര്യത്തിൽ സ്ഥിതി വ്യത്യാസ്തമല്ല. എക്സിക്യൂട്ടീവ് ചെയർ ടിക്കറ്റുകൾ ഉൾപ്പെടെ കിട്ടാത്ത അവസ്ഥയാണിപ്പോൾ. ഡിസംബർ 1 വരെ കേരളത്തിൽ എവിടെ നിന്ന് ബുക്ക് ചെയ്താലും വന്ദേഭാരത് ടിക്കറ്റുകൾ വെയ്റ്റിങ്ങ് ലിസ്റ്റിലാണ്.

അതേസമയം കോയമ്പത്തൂരിലെത്തിയാൽ ഈസിയായി ബാംഗ്ലൂരിലേക്ക് ടിക്കറ്റ് കിട്ടും.ഈ മാസം 20 മുതല്‍ കോയമ്പത്തൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ലഭ്യമാണ്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് സ്വാഭാവികമായും സംശയം തോന്നിയേക്കാം. സാധാരണഗതിയിൽ ട്രെയിൻ എവിടെ നിന്നാണോ യാത്ര ആരംഭിക്കുന്നത് അവിടെയായിരിക്കും ഏറ്റവും കൂടുതൽ ടിക്കറ്റ് ക്വാട്ട ലഭിക്കുക. അങ്ങനെയെങ്കിൽ കൊച്ചിയിൽ നിന്നും ടിക്കറ്റുകൾ ഉണ്ടാവേണ്ടതല്ലേ?

vandu-

ടിക്കറ്റ് ലഭിക്കാതായതോടെ വലിയ പരാതിയാണ് യാത്രക്കാർ ഉയർത്തിയത്. നിശ്ചിത സമയത്തെ ഇടവേളയിൽ ടിക്കറ്റിന്റെ ട്രെൻഡ് പരിശോധിച്ച് ക്വാട്ടയിൽ വ്യത്യാസം വരുത്തും എന്നാണ് ഇതിനോട് റെയിൽവെ നൽകിയ ഉറപ്പ്. ഇപ്പോഴിതാ ടിക്കറ്റ് ക്വാട്ട പുനഃക്രമീകരിക്കുമെന്നും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നും അറിയിച്ചിരിക്കുകയാണ് റെയിൽവെ. ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർയുസിസി) യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

546 സീറ്റുകൾ

എറണാകുളം-കെഎസ്‌ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ: 26652/26651) എട്ട് എയർ കണ്ടീഷൻഡ് എൽഎച്ച്ബി കോച്ചുകളോടുകൂടിയാണ് സർവീസ് നടത്തുന്നത്. ഇതിൽ ഏഴ് എസി ചെയർ കാർ (സിസി) കോച്ചുകളും ഒരു എക്സിക്യൂട്ടീവ് ചെയർ കാർ (ഇസി) കോച്ചും ഉൾപ്പെടുന്നു. ആകെ 600 പേർക്കാണ് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുക.

ഓരോ ചെയർ കാർ കോച്ചിലും 78 സീറ്റുകൾ വീതമാണ് ഉള്ളത് (78 x 7 = 546 സീറ്റുകൾ). എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചിൽ 56 സീറ്റുകളാണുള്ളത്. കറങ്ങുന്ന സീറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ ഈ ട്രെയിനിന്റെ പ്രത്യേകതകളാണ്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്കുകൾ ഡൈനാമിക് സ്വഭാവമുള്ളവയാണ്. അടിസ്ഥാന നിരക്കുകൾ, റിസർവേഷൻ ഫീസ്, ജിഎസ്ടി എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു. ഭക്ഷണം ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാം, ഇതിന് ഏകദേശം 300 രൂപ അധികമായി നൽകണം (വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഓപ്ഷനുകൾ ലഭ്യമാണ്).

2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം, എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഭക്ഷണമുൾപ്പെടാതെ ഒരു എസി ചെയർ കാറിന് 1,339 രൂപയാണ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർ കാറിന് ഇത് 2,545 രൂപയാണ്. ഫീസ് ഉൾപ്പെടെയുള്ള ഏകദേശ തുക ചെയർ കാറിന് 1,615 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2,980 രൂപയുമാണ്.

വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള നിരക്ക് ഇങ്ങനെ

എറണാകുളം ജംഗ്ഷനിൽ (ഇ.ആർ.എസ്) നിന്ന് ഉച്ചയ്ക്ക് 2:20-ന് പുറപ്പെടുന്ന ട്രെയിൻ 624 കിലോമീറ്റർ ദൂരമുണ്ട് ബെംഗളൂരുവിലേക്ക്. എ.സി ചെയർ കാറിന് 1,339 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2,545 രൂപയുമാണ് (മൊത്തം 2,980 രൂപ) നിരക്ക്.

തൃശ്ശൂരിൽ (ടി.സി.ആർ) നിന്ന് വൈകുന്നേരം 3:00-നും 3:02-നും ഇടയിൽ ട്രെയിൻ പുറപ്പെടും. 550 കിലോമീറ്റർ ദൂരത്തേക്ക് എ.സി ചെയർ കാറിന് 293 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 616 രൂപയും ഈടാക്കും.

പാലക്കാട് ജംഗ്ഷനിൽ (പി.ജി.ടി) നിന്ന് വൈകുന്നേരം 3:48-നും 3:50-നും ഇടയിൽ പുറപ്പെടുന്ന യാത്രക്കാർക്ക് 460 കിലോമീറ്റർ ദൂരത്തേക്ക് എ.സി ചെയർ കാറിന് 384 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 809 രൂപയും നൽകണം.

കോയമ്പത്തൂർ ജംഗ്ഷനിൽ (സി.ബി.ഇ) നിന്ന് 4:33-നും 4:35-നും ഇടയിൽ പുറപ്പെടുന്നവർക്ക് 370 കിലോമീറ്റർ ദൂരത്തേക്ക് എ.സി ചെയർ കാറിന് 472 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 991 രൂപയുമാണ് നിരക്ക്.

തിരുപ്പൂരിൽ (ടി.യു.പി) നിന്ന് 5:17-നും 5:19-നും ഇടയിൽ പുറപ്പെടുന്ന യാത്രക്കാർക്ക് 290 കിലോമീറ്റർ ദൂരത്തേക്ക് എ.സി ചെയർ കാറിന് 550 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1,152 രൂപയും നൽകണം.

ഈറോഡ് ജംഗ്ഷനിൽ (ഇ.ഡി) നിന്ന് 6:00-നും 6:05-നും ഇടയിൽ പുറപ്പെടുമ്പോൾ 210 കിലോമീറ്റർ ദൂരത്തേക്ക് എ.സി ചെയർ കാറിന് 617 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1,296 രൂപയുമാണ് നിരക്ക്.

സേലം ജംഗ്ഷനിൽ (എസ്.എ) നിന്ന് 6:48-നും 6:50-നും ഇടയിൽ ട്രെയിൻ പുറപ്പെടും. 120 കിലോമീറ്റർ ദൂരത്തേക്ക് എ.സി ചെയർ കാറിന് 706 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1,470 രൂപയുമാണ് നിരക്ക്. ട്രെയിൻ രാത്രി 11:00-ന് കെ.എസ്.ആർ ബെംഗളൂരുവിൽ (എസ്.ബി.സി) എത്തിച്ചേരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+