വന്ദേഭാരത് എക്സ്പ്രസ് കശ്മീരിലേക്ക്; മറ്റൊരു വഴി 5ാം ട്രെയിന്‍ എത്തുന്നു, ടിക്കറ്റ് നിരക്ക് അറിയാം
ന്യൂഡല്‍ഹി: ഭൂമിയിലെ സ്വര്‍ഗം എന്ന് വിളിപ്പേരുള്ള കശ്മീരിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ജമ്മു-കശ്മീരിലേക്ക് എത്തുന്ന അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസ് ആണിത്. കശ്മീര്‍ താഴ്വരയിലേക്ക് അടുത്തിടെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്രെയിന്‍ എത്തുന്നത്.
ഇന്ന് മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളാണ് മോദി ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു-ബെലഗാവി, പൂനെ-നാഗ്പൂര്‍, അമൃതസര്‍-കത്ര എന്നിവയാണവ. ന്യൂഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കും കത്രയില്‍ നിന്ന് താഴ്വരയിലേക്കും നിലവില്‍ വന്ദേഭാരത് സര്‍വീസുണ്ട്. തുടര്‍ന്നാണ് പഞ്ചാബ് വഴി വന്ദേഭാരത് കശ്മീരിലേക്ക് വരുന്നത്. ഏതാണ് റൂട്ട്, ടിക്കറ്റ് നിരക്ക് എത്ര, ഏതൊക്കെ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട് എന്നിവ അറിയാം...

ജമ്മു കശ്മീരിലാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രം. ഇവിടേക്കുള്ള തീര്‍ഥാടകരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കത്ര റെയില്‍വെ സ്റ്റേഷനിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. മറ്റു നിരവധി ട്രെയിനുകളും ഇവിടേക്കുണ്ട്. നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴിലാണ് അമൃതസര്‍-കത്ര വന്ദേഭാരത് സര്‍വീസ് നടത്തുക.
2019ല്‍ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസുകള്‍ നിലവില്‍ 150 എണ്ണമാണുള്ളത്. അമൃതസറില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് കത്രയില്‍ എത്തുന്നത് 5.35 മണിക്കൂറിലാണ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. 26405/26406 എന്നീ നമ്പറുകളിലുള്ള വന്ദേഭാരത് എക്സ്പ്രസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക.
നിലവില്‍ ന്യൂഡല്‍ഹി-കത്ര, കത്ര-ന്യൂഡല്‍ഹി, കത്ര-ശ്രീനഗര്‍, ശ്രീനഗര്‍-കത്ര എന്നീ വന്ദേഭാരത് എക്സ്പ്രസുകളാണ് കശ്മീരില്‍ സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ രണ്ട് സര്‍വീസുകള്‍ കൂടി എത്തിയിരിക്കുന്നു. ഇതോടെ കശ്മീരിലേക്കുള്ള മൊത്തം വന്ദേഭാരതുകളുടെ എണ്ണം ആറായി. ബിയസ്, ജലന്ധര്‍ സിറ്റി, പത്താന്‍കോട്ട്, ജമ്മു താവി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ടായിരിക്കും.
ട്രെയിന്‍ സമയം അറിയാം
കത്രയില്‍ നിന്ന് രാവിലെ 6.40നാണ് വന്ദേഭാരത് പുറപ്പെടുക. ഉച്ചയ്ക്ക് 12.20ന് അമൃതസറിലെത്തും. വൈകീട്ട് 4.25ന് അമൃതസറില്‍ നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിക്ക് കത്രയില്‍ മടങ്ങിയെത്തും. എട്ട് കോച്ചുകളുള്ള ഈ ട്രെയിനില്‍ എസി ചെയര്‍ കോച്ചില്‍ 1170 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് കോച്ചില്‍ 2085 രൂപയും. വിനോദ സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന സര്‍വീസ് ആയിരിക്കുമിത്.
അതേസമയം, ഇന്ന് സര്‍വീസ് തുടങ്ങിയ നാഗ്പൂര്‍-പൂനെ വന്ദേഭാരത് എക്സ്പ്രസ് നാഗ്പൂരിലെ അജ്നിയില്‍ നിന്ന് രാവിലെ 9.50നാണ് പുറപ്പെടുക. പൂനെയില്‍ രാത്രി 9.50ന് എത്തും. പൂനെയില്‍ നിന്ന് രാവിലെ 6.25ന് പുറപ്പെട്ട് വൈകീട്ട് 6.25ന് നാഗ്പൂരില്‍ എത്തുന്ന രീതിയിലാണ് മടക്കം. വര്‍ധ, ബദ്നേര, അകോല, ഷെഗാവ്, ഭുസാവല്‍, ജലഗാവ്, മന്മദ്, കോപര്‍ഗാവ്, അഹില്യനഗര്‍, ദൗദ് ചോര്‍ഡ് ലൈന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ചെയര്‍ കാറില്‍ 2040 രൂപയും എക്സിക്യൂട്ടീവ് കാറില്‍ 3725 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications