Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്സപ്രസ് ഈ റൂട്ടിലേക്കും, യാത്രക്കാർക്ക് കോളടിച്ചു, രാവിലെയും വൈകീട്ടും സർവ്വീസ്

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവോടെ ദീർഘദൂര യാത്രക്കാർ മാത്രമല്ല രക്ഷപെട്ടത്, വിനോദസഞ്ചാരികളും കൂടിയാണ്. വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന വന്ദേ ഭാരത് ട്രെയിൻ തിരഞ്ഞെടുത്താൽ യാത്ര കൂടുതൽ സമയലാഭം നല്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രത്യേകിച്ച് കുറഞ്ഞ ദിവസങ്ങൾ മാത്രം യാത്രയ്ക്കായി മാറ്റിവയ്ക്കുവാൻ പറ്റുന്നവർക്ക്.

ഇപ്പോഴിതാ, അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ട് വിനോദസഞ്ചാര സ്ഥലങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് വരികയാണ്. വിദേശികളും ആഭ്യന്തര സഞ്ചാരികളും ഇഷ്ടംപോലെ എത്തുന്ന , ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന താജ്മഹലും രാജസ്ഥാനിലെ ജയ്പൂരും ബന്ധിപ്പിച്ചാണ് പുതിയ വന്ദേ ഭാരത് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

vandebharat-1

ആഗ്രാ ഡിവിഷനിൽ വന്ദേ ഭാരതുകളുടെ എണ്ണം വർധിപ്പിക്കാവുള്ള ലക്ഷ്യത്തിലാണ് അധികൃതർ. നിലവിൽ നാല് വന്ദേ ഭാരത് ട്രെയിനുകളാണ് ദിവസവും ആഗ്ര വഴി സർവീസ് നടത്തുന്നത്. ജൂൺ മൂന്നാം വാരത്തോടെ ആഗ്ര- ജയ്പൂർ റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി, റെയിൽവേ ബോർഡ് അനുമതി ലഭിച്ചാൽ ആഗ്രയില്‍ നിന്ന് രാവിലെയും വൈകുന്നേരം ജയ്പൂരിൽ നിന്ന് ആഗ്രയിലേക്കും പുറപ്പെടുന്ന വിധത്തിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കും.

നിരവധി ട്രെയിനുകൾ ആഗ്രാ - ജയ്പൂർ റൂട്ടിൽ സർവീസ് നടത്തുന്നു. ഇതിലേറ്റവും വേഗത കൂടിയത് ആഗ്രാ കന്‍റോൺമെന്‍റിനും സബർമതിക്കും ഇടയിൽ സർവീസ് നടത്തുന്ന AGC SBIB SF EXP (12547) ആണ്. 3 മണിക്കൂർ 50 മിനിറ്റ് മാത്രമാണ് ഇതിനു വേണ്ടത്. അതേസമയം, മറ്റു ട്രെയിനുകള്‍ക്ക് നാല് മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ സമയം വേണ്ടിവരും. പ്രയാഗ് രാജ് - ലാൽഗഡ് സൂപ്പര് ഫാസ്റ്റ് ട്രെയിനിന് (12403 ) ആറു മണിക്കൂർ പത്ത് മിനിറ്റ് വേണം.

ഇന്ത്യൻ ടൂറിസത്തിന്‍റെ ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളാണ് ഡല്‍ഹി- ആഗ്ര- ജയ്പൂർ റൂട്ട്. ഡൽഹി കാണാൻ വരുന്നവർ മിക്കപ്പോഴും ഈ ലക്ഷ്യസ്ഥാനങ്ങൾ കൂടി കണക്കാക്കിയായിരിക്കും യാത്ര പ്ലാൻ ചെയ്യുക. ഡൽഹി - ആഗ്രാ റൂട്ടിൽ ഇപ്പോൾ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. ഒരു മണിക്കൂർ 40 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. എസി ചെയർ കാറിന് 600 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1160 രൂപയുമാണ് നിരക്ക്. കൂടാതെ, ഗതിമാൻ എക്സ്പ്രസും ശതാബ്ദിയും ഉൾപ്പെടെ വേറെയും നിരവധി ട്രെയിനുകൾ ഈ റൂട്ടിൽ ഓടുന്നു.

ഡൽഹി കണ്ട് വന്ദേ ഭാരതിൽ ആഗ്രയിൽ എത്തുന്ന സഞ്ചാരികൾക്ക് ആഗ്രാ - ജയ്പൂർ റൂട്ടിലും വന്ദേ ഭാരതിനെ ആശ്രയിച്ച് വേഗത്തിൽ യാത്ര പൂര്‍ത്തിയാക്കാം. ഡൽഹിയിൽ നിന്ന് ആഗ്രയിലേക്കും ആഗ്രയിൽ നിന്ന് ജയ്പൂരിലേക്കും നാല് മണിക്കൂറ് വീതമാണ് റോഡ് മാര്‍ഗമുള്ള യാത്രാ സമയം. കുറഞ്ഞ ദിവസം മാത്രം പ്ലാൻ ചെയ്തു വരുന്നവർക്ക് ഈ സർവീസ് പ്രയോജനപ്പെടുത്തിയാൽ ഗതാഗതത്തിനുള്ള സമയം കുറയ്ക്കുവാനും അത് സ്ഥലങ്ങളുടെ സന്ദർശനത്തിൽ പ്രയോജനപ്പെടുത്തുവാനും കഴിയും. ആഗ്രയിൽ നിന്ന് രാജസ്ഥാനിലെ മറ്റൊരു പ്രധാന ലക്ഷ്യസ്ഥാനമായ ഉദയ്പൂരിലേക്ക് വന്ദേ ഭാരത് ഓടുന്നു. 70 ശതമാനം പാസഞ്ചർ ഒക്യുപ്‍സിയിൽ മികച്ച സർവീസാണിത് നടത്തുന്നത്. ഇവിടെ ടൂറിസം സീസൺ തുടങ്ങുന്നതോടെ വരും മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുവാൻ സാധ്യതയുണ്ട്.

ആഗ്രാ - ജയ്പൂർ വന്ദേ ഭാരത് കൂടാതെ, ലഖ്‌നൗ- മുംബൈ ബറേലി - മുംബൈ വരെയും, നിസാമുദ്ദീൻ - ഇൻഡോർ എന്നീ റൂട്ടുകളിലും വന്ദേ ഭാരത് എക്സ്പ്രസ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+