Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ സമയം മാറ്റി; കേരളത്തില്‍ കോച്ചുകള്‍ കൂട്ടി... പുതിയ മാറ്റം അറിയാം

രാജ്യത്ത് 136 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ജനുവരി ഒന്ന് മുതല്‍ ചില ട്രെയിനുകളുടെ സമയം മാറ്റി. വന്ദേ ഭാരത് അല്ലാത്ത ചില ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. നേരത്തെ യാത്ര ബുക്ക് ചെയ്തവര്‍ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തണം.

ജനുവരി ഒന്ന് മുതലാണ് പുതിയ സമയക്രമം അനുസരിച്ച് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. എന്‍ടിഇഎസ് സംവിധാനം ഉപയോഗിച്ചും സമയം പരിശോധിക്കാം. കൂടാതെ സ്‌റ്റേഷന്‍ മാനേജറോട് അന്വേഷിച്ചാലും വിവരം ലഭിക്കും. നാല് വന്ദേഭാരത് എക്‌സ്പ്രസുകളുടെ സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. കേരളത്തില്‍ ഒരു വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടാനും തീരുമാനമായി.

VANDEBHARAT TRAIN TIME CHANGED

ദിയോഘര്‍-വരാണസി വന്ദേഭാരത് എക്‌സ്പ്രസ്, പട്‌ന-ഗോമതി നഗര്‍ വന്ദേഭാരത് എക്‌സ്പ്രസ്, ലഖ്‌നൗ-ഡെറാഡൂണ്‍ വന്ദേഭാരത് എക്‌സ്പ്രസ്, ഗോമതി നഗര്‍-പട്‌ന വന്ദേഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുള്ളത്. ഇവ നാലും ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്നതാണെങ്കിലും കേരളത്തില്‍ നിന്നുള്‍പ്പെടെ വരാണസിയിലേക്ക് നിരവധി പേര്‍ യാത്ര ചെയ്യാറുണ്ട്.

അതേസമയം, തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചു. നിലവില്‍ 16 കോച്ചുകള്‍ എന്നുള്ളത് ഇനി 20 ആകും. ഇതോടെ കൂടുതല്‍ പേര്‍ക്ക് യാത്രയ്ക്ക് അവസരം ലഭിക്കും. ടിക്കറ്റ് കിട്ടാതെ നിരവധി പേര്‍ പ്രയാസപ്പെടുന്നുവെന്ന് മനസിലാക്കിയാണ് റെയില്‍വെ ബോര്‍ഡിന്റെ തീരുമാനം.

കേരളത്തില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-കാസര്‍കോട് സര്‍വീസിന് പുറമെ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതുമുണ്ട്. ഈ ട്രെയിനില്‍ എട്ട് കോച്ചുകളാണുള്ളത്. ഇത് 16 ആക്കി ഉയര്‍ത്തി കൂടുതല്‍ പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

പുതിയ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് കൂടി കേരളത്തില്‍ നിന്ന് ആവശ്യം ശക്തമാണ്. തിരുവനന്തപുരം-കോയമ്പത്തൂര്‍, എറണാകുളം-ബെംഗളൂരു റൂട്ടിലാണ് ആവശ്യമുള്ളത്. ഈ ആവശ്യങ്ങളും നിലവില്‍ പരിഗണിച്ചിട്ടില്ല. ഗോവയില്‍ നിന്നുള്ള വന്ദേഭാരത് കോഴിക്കോട് വരെ നീട്ടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

രാജ്യത്തെ 136ല്‍ 2 വന്ദേഭാരത് എക്‌സ്പ്രസുകള്‍ മാത്രമാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ മാറ്റുന്ന 16 കോച്ചുള്ള വന്ദേഭാരത് കേരളത്തില്‍ തന്നെ പുതിയ റൂട്ടില്‍ സര്‍വീസ് നടത്തുമോ എന്ന് വ്യക്തമല്ല. ഈ വര്‍ഷം പുതിയ ഒട്ടേറെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ന്യൂഡല്‍ഹിയില്‍ നിന്ന് കശ്മീരിലേക്കുള്ള സ്ലീപ്പര്‍ ട്രെയിന്‍ ആണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഈ മാസം 26ന് ഒരുപക്ഷേ ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+