കേരളത്തില്‍ വന്ദേഭാരത് മാറും; 824 പേര്‍ക്ക് കൂടി യാത്ര ചെയ്യാം, മഹാരാഷ്ട്രയില്‍ കോച്ചുകള്‍ കുറച്ചു
കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും വന്‍ മാറ്റത്തിന് ഒരുങ്ങുന്നു. മൂന്നിരട്ടിയോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുംവിധമാണ് മാറ്റം വരുന്നത്. കേരളത്തിലെ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളും എപ്പോഴും നല്ല തിരക്ക് അനുഭവപ്പെടുന്നു എന്ന് മനസിലാക്കിയാണ് റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ഇനി വെയ്റ്റിങ് ലിസ്റ്റ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടിലാണ് കേരളത്തില്‍ ആദ്യം വന്ദേഭാരത് അനുവദിച്ചത്. രണ്ടാമത്തേതാണ് മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. കേരളത്തിന് പുതിയ വന്ദേഭാരത് അനുവദിക്കണം എന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തില്‍ റെയില്‍വെ അനുകൂല നിലപാട് എടുത്തിട്ടില്ല. അതിനിടെയാണ് പുതിയ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

കേരളത്തിന് ആദ്യം അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇത് 20 ആക്കി ഉയര്‍ത്തിയത് കഴിഞ്ഞ മാസമാണ്. ജനുവരി 10 മുതല്‍ 20 കോച്ചുള്ള വന്ദേഭാരത് ആണ് തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇനി രണ്ടാം വന്ദേഭാരതിനും കോച്ചുകള്‍ കൂട്ടാന്‍ പോകുകയാണ് എന്നാണ് പുതിയ വിവരം.
തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ എട്ട് കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. ആലപ്പുഴ വഴിയാണ് ഈ ട്രെയിന്‍ ഓടുന്നത്. 20 കോച്ചാക്കി ട്രെയിന്‍ അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് വിവരം. അതോടെ 512 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതിന് പകരം 1336 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 824 പേര്‍ക്ക് കൂടി യാത്രയ്ക്ക് അവരസം ലഭിക്കും. വെയ്റ്റിങ് ലിസ്റ്റ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.
മംഗളൂരുവില്‍ നിന്ന് രാവിലെ 6.25നാണ് വന്ദേഭാരത് പുറപ്പെടുക. ഉച്ചയ്ക്ക് ശേഷം 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങുന്ന ട്രെയിന്‍ രാത്രി 12.40ന് മംഗളൂരുവില്‍ മടങ്ങിയെത്തും. രണ്ട് വന്ദേഭാരതിലും കോച്ചുകള്‍ കൂട്ടിയാല്‍ പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതിന് പകരമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പുതിയ വന്ദേഭാരത് വരുമ്പോള്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യം വര്‍ധിക്കും. കോച്ചുകള്‍ കൂട്ടുന്നത് വഴി ആ പരാതി ഒഴിവാക്കാം.
നാഗ്പൂര്‍-സെക്കന്തരാബാദ് വന്ദേഭാരത് കോച്ച് കുറച്ചു
വേണ്ടത്ര യാത്രക്കാരില്ലാത്ത മഹാരാഷ്ട്ര-തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേഭാരതിന്റെ കോച്ചുകള്‍ കുറച്ചു. നാഗ്പൂര്‍-സെക്കന്തരാബാദ് വന്ദേഭാരത് ആണ് 20ല്‍ നിന്ന് എട്ടാക്കി കോച്ചുകള്‍ കുറച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16ന് സര്‍വീസ് ആരംഭിച്ച ഈ ട്രെയിനില്‍ 34 ശതമാനം മാത്രമാണ് യാത്രക്കാര്‍. കാലിലായി സര്‍വീസ് നടത്തുന്നത് ഒഴിവാക്കാനാണ് കോച്ചുകള്‍ കുറച്ചിരിക്കുന്നത്.
എസി ചെയര്‍ കാറിന് 1350 രൂപയം എക്‌സിക്യുട്ടീവ് ചെയര്‍ കാറിന് 2605 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 7.15 മണിക്കൂര്‍ കൊണ്ട് സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന്റെ കോച്ചുകള്‍ കുറച്ചതോടെ വേഗത കൂട്ടിയേക്കും. രാവിലെ 5 മണിക്ക് നാഗ്പൂര്‍ വിടുന്ന ട്രെയിന്‍ സേവഗ്രാം, ചന്ദ്രപൂര്‍, ബല്ലര്‍ഷാ, രാമഗുണ്ഡം, കാസിപേട്ട് എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തി ഉച്ചയ്ക്ക് 12.15ന് സെക്കന്താരാബാദിലെത്തും. ഒരു മണിക്ക് മടങ്ങി രാത്രി 8.20ന് നാഗ്പൂരില്‍ തിരിച്ചെത്തും.
അതേസമയം, കശ്മീര്‍ താഴ്‌വരയെ ബന്ധിപ്പിച്ചുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ചു. ഫെബ്രുവരി 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഔദ്യോഗിക തിയ്യതി റെയില്‍വെ വ്യക്തമാക്കിയിട്ടില്ല. കത്ര-ശ്രീനഗര്‍ റൂട്ടില്‍ ഓടുന്ന ആദ്യ വന്ദേഭാരത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications