Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ചില മാറ്റങ്ങളിലേക്ക്; വെയ്റ്റ് ലിസ്റ്റ് ഒഴിവാക്കാന്‍ മറുമരുന്ന്... തിരക്കുള്ള റൂട്ടില്‍ അഴിച്ചുപണി

നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയുക മാത്രമല്ല വന്ദേഭാരത് എക്‌സ്പ്രസ് വന്നപ്പോഴുള്ള മെച്ചം, യാത്ര അല്‍പ്പം ആഡംബരമാകുകയും ചെയ്തു. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ 100 ശതമാനം നിറഞ്ഞാണ് ഓടുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും കാര്യം ഇങ്ങനെ ആണെങ്കിലും ചിലയിടത്ത് വേണ്ടത്ര യാത്രക്കാരില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ പട്‌നയിലേക്ക് അനുവദിച്ച ആദ്യ സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്രക്കാരുടെ തിരക്ക് കാരണം സര്‍വീസ് നീട്ടിയിരിക്കുകയാണ്. അതേസമയം, പൂനെയില്‍ നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരതില്‍ യാത്രക്കാരില്ലാത്തത് കാരണം മറുവഴി തേടുകയാണ് റെയില്‍വെ. മറ്റു ചില മാറ്റങ്ങള്‍ കൂടി വരുമെന്നാണ് പുതിയ വിവരം...

vande-bharat-train-updates

മൂന്ന് തരം വന്ദേഭാരത് എക്‌സ്പ്രസുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. 8 കോച്ചുള്ളത്, 16 കോച്ചുള്ളത്, 20 കോച്ചുകളുള്ളത്. രണ്ട് മാസം മുമ്പാണ് 20 കോച്ചുള്ള വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. ചില റൂട്ടുകളിലെ തിരക്കുകള്‍ പ്രതീക്ഷിച്ചായിരുന്നു ഇത്. എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.

പൂനെ-സെക്കന്താരാബാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത് 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസാണ്. പക്ഷേ, പകുതി സീറ്റും കാലിയായിട്ടാണ് ഈ സര്‍വീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കൂടി പരിഗണിച്ചാണ് ചില അഴിച്ചുപണികള്‍ റെയില്‍വെ ആലോചിക്കുന്നത്. യാത്രക്കാരുള്ള റൂട്ടില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്നാണ് പുതിയ വിവരം.

കൂടുതല്‍ യാത്രക്കാരുള്ളതും, കൂടുതല്‍ ബുക്കിങ് ഉള്ളതുമായ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടാനാണ് ആലോചനയത്രെ. ഇതുവഴി വെയ്റ്റ് ലിസ്റ്റ് കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. യാത്രക്കാരില്ലാത്ത റൂട്ടില്‍ ബോഗികള്‍ കുറയ്ക്കും. ന്യൂഡല്‍ഹി-വരാണസി റൂട്ടില്‍ 20 കോച്ചുള്ള ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ മതിയായ യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ രാജ്യത്ത് 130 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. നീല-വെള്ള, ഓറഞ്ച്-വെള്ള, ഓറഞ്ച്-ഗ്രെ എന്നീ നിറങ്ങളില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ബോഗികള്‍ നിര്‍മിച്ചത്. വന്ദേഭാരത് ചെയര്‍ കാര്‍, നമോ ഭാരത് റാപ്പിഡ് റെയില്‍ അഥവാ വന്ദേ മെട്രോ എന്നീ തരത്തിലാണ് ഇവ അവതരിപ്പിച്ചത്. പുതിയ മോഡല്‍ കൂടി വരാന്‍ പോകുകയാണ്.

വന്ദേ ഭാരത് സ്ലീപ്പര്‍ ആണ് ഇനി വരാന്‍ പോകുന്നത്. അതോടെ രാത്രി കാല സര്‍വീസ് കൂടി വന്ദേഭാരത് എക്‌സ്പ്രസില്‍ ഉണ്ടാകും. ഡല്‍ഹിയില്‍ നിന്ന് കശ്മീരിലേക്ക് വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ സര്‍വീസ് വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരിലെ ബിഇഎംഎല്‍ ആണ് ഇവയുടെ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളായിരിക്കും സ്ലീപ്പര്‍ ട്രെയിനുകള്‍ നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+