വന്ദേ ഭാരത് സ്ലീപ്പര്‍ കശ്മീരിലേക്ക്; 2000 രൂപ ടിക്കറ്റ്, രാവിലെ ശ്രീനഗറില്‍ എത്തുന്ന ട്രെയിന്‍ വിവരങ്ങള്‍
ന്യൂഡല്‍ഹി: കശ്മീരിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ ട്രെയിന്‍ വരുന്നു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആണ് പരിഗണിക്കുന്നത്. ഒട്ടേറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കശ്മീരിലേക്ക് വന്ദേ ഭാരത് വരുമ്പോള്‍ വന്‍ ലാഭം കൊയ്യാമെന്ന് റെയില്‍വെയും കണക്കുകൂട്ടുന്നു. വൈകാതെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസമാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപനം നടത്തിയത്. കേരളം ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പ്രതീക്ഷയിലാണ്. മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാകും ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ എന്നാണ് വാര്‍ത്തകള്‍. അതിനിടെയാണ് കശ്മീരിലേക്ക് വരുന്ന ട്രെയിന്‍ വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നത്...

അടുത്ത വര്‍ഷം ജനുവരിയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ പകല്‍ മാത്രമാണ് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നത്. എന്തുകൊണ്ട് വന്ദേ ഭാരത് രാത്രി യാത്ര തുടങ്ങുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും സ്ലീപ്പര്‍ ട്രെയിന്‍. ബിഇഎംഎല്‍ ആണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്.
ന്യൂഡല്‍ഹി-ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പര്‍
ന്യൂഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യമാണ് റെയില്‍വെ പരിഗണിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴിലാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. രാജ്യ തലസ്ഥാനത്തെയും ജമ്മു കശ്മീര്‍ തലസ്ഥാനത്തെയും ബന്ധിപ്പിച്ചാകും യാത്ര. പിന്നീട് ബാരാമുല്ലയിലേക്കും സര്‍വീസ് നീട്ടിയേക്കും.
ന്യൂഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള 800 കിലോമീറ്റര്‍ യാത്രയ്ക്ക് 13 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് പ്രതീക്ഷ. വൈകീട്ട് ഏഴ് മണിക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ എട്ട് മണിയോടെ ശ്രീനഗറിലെത്തും വിധമാകും സര്‍വീസ്. അംബാല കന്റോണ്‍മെന്റ് ജങ്ഷന്‍, ലുധിയാന ജങ്ഷന്‍, കതുവ, ജമ്മു തവായ്, ശ്രീമാതാ വൈഷ്‌ണോ ദേവി കത്ര, സംഘല്‍ദാന്‍, ബനിഹാള്‍ എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടാകും.
എസി 3 ടയര്‍(3എ), എസി 2 ടയര്‍ (2എ), എസി ഫസ്റ്റ് ക്ലാസ് (1എ) എന്നീ മൂന്ന് തരം സീറ്റുകളാണുണ്ടാകുക. 3എയില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്ക് 2000 രൂപയാകും ടിക്കറ്റ് നിരക്ക്. 2എയില്‍ 2500 രൂപയും ഫസ്റ്റ് ക്ലാസ് എസിയില്‍ യാത്ര ചെയ്യുന്നതിന് 3000 രൂപ വേണ്ടി വരും. റെയില്‍വെയുടെ ഔദ്യോഗിക അറിയിപ്പ് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളൂ.
അതേസമയം, വന്ദേ ഭാരത് മെട്രോ ട്രെയിന്‍ കൂടി രാജ്യത്ത് വിപുലപ്പെടുകയാണ്. ഗുജറാത്തിലെ അഹമ്മദാബിനെയും ബുജിനെയും ബന്ധിപ്പിച്ച് ആദ്യ സര്‍വീസ് കഴിഞ്ഞ മാസം ആരംഭിച്ചുകഴിഞ്ഞു. രണ്ടാമത്തെ വന്ദേ മെട്രോ ഉത്തര്‍ പ്രദേശിലായിരിക്കും എന്നാണ് പുതിയ വിവരം. ലഖ്‌നൗ-ആഗ്ര നഗരങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വന്ദേ മെട്രോ ആരംഭിച്ചാല്‍ ഈ റൂട്ടിലോടുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് സര്‍വീസ് അവസാനിപ്പിക്കും.












Click it and Unblock the Notifications