Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് ഇഴഞ്ഞ് നീങ്ങുന്നു; ഈ റൂട്ടില്‍ മണിക്കൂറില്‍ 54 കിലോമീറ്റര്‍, പകുതി കാലി

ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗവും ആഡംബരവുമായ ട്രെയിന്‍ എന്ന ഖ്യാതിയിലാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയത്. മണിക്കൂറില്‍ 90 കിലോമീറ്ററില്‍ യാത്ര ചെയ്യുന്നതാണ് മിക്ക വന്ദേഭാരത് ട്രെയിനുകളും. എന്നാല്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ച് സര്‍വീസ് തുടങ്ങിയ ഒരു വന്ദേഭാരത് എല്ലാ പ്രശസ്തിയും നശിപ്പിച്ചിരിക്കുകയാണ്.

ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നും ബിഹാര്‍ തലസ്ഥാനമായ പട്‌നക്കടുത്ത പാടലിപുത്രയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിന്‍ ആണ് ഇഴഞ്ഞുനീങ്ങുന്നത്. രാജ്യത്ത് ഏറ്റവും വേഗത കുറഞ്ഞ വന്ദേഭാരത് എക്‌സ്പ്രസ് എന്ന അപഖ്യാതിയും ഈ ട്രെയിന്‍ സ്വന്തമാക്കി. സാധാരണ പാസഞ്ചര്‍ ട്രെയിന്‍ പോകുന്ന വേഗതിയില്‍ പോലും ചില വേളയില്‍ ഇത് സര്‍വീസ് നടത്തുന്നില്ലത്രെ.

vande bharat express less speed-

ഗൊരഖ്പൂരില്‍ നിന്ന് പാടലിപുത്രയിലേക്ക് 384 കിലോമീറ്ററാണുള്ളത്. ഏകദേശം ഏഴ് മണിക്കൂര്‍ എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നതത്രെ. അതായത്, മണിക്കൂറില്‍ ശരാശരി വേഗത 54 കിലോമീറ്ററാണ്. ഏറ്റവും വേഗത കുറഞ്ഞ വന്ദേഭാരത് എന്ന പേര് ഇതുവരെയുണ്ടായിരുന്നത് മുംബൈ-ഷിര്‍ദി റൂട്ടിലോടുന്ന ട്രെയിനിനായിരുന്നു. മണിക്കൂറില്‍ 64 കിലോമീറ്ററിലായിരുന്നു ഈ ട്രെയിന്റെ യാത്ര.

മുംബൈ-ഷിര്‍ദി വന്ദേഭാരതിനെ 'പരാജയപ്പെടുത്തി' പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഗോരഖ്പൂര്‍-പാടലിപുത്ര വന്ദേഭാരത്. പതിയെ നീങ്ങുന്നു എന്ന് കരുതി ടിക്കറ്റ് നിരക്കില്‍ ഒട്ടും കുറവ് വരുത്തിയിട്ടില്ല. എസി കോച്ചില്‍ 925 രൂപയും എക്‌സിക്യുട്ടീവ് കോച്ചില്‍ 1820 രൂപയുമാണ് ടിക്കറ്റ് നിരക്ക് എന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന തുക നല്‍കി ഇഴഞ്ഞുനീങ്ങേണ്ടതുണ്ടോ എന്നാണ് യാത്രക്കാരുടെ ചോദ്യം. അതുകൊണ്ടുതന്നെ പകുതി സീറ്റും കാലിയാണ്.

ചില ക്രമീകരണം വരുത്തിയാല്‍...

പാടലിപുത്രയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നത്. രാത്രി 10.30ന് ഗോരഖ്പൂരിലെത്തും. ഹാജിപൂര്‍, മുസഫര്‍പൂര്‍, മോതിഹാരി, സുഗോലി, ബേട്ടിയ, നര്‍ക്കതിയഗഞ്ച്, ബഗഹ, കപ്തന്‍ഗഞ്ച് എന്നീ സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുണ്ട്. ശനിയാഴ്ച ഒഴികെ ആറ് ദിവസവും സര്‍വീസുണ്ട്. സാധാരണ ഈ റൂട്ടിലോടുന്ന ട്രെയിനുകള്‍ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന നിരക്ക് കൊടുത്തുള്ള സര്‍വീസിന്റെ അവസ്ഥ.

പാടലിപുത്ര-ലഖ്‌നൗ എക്‌സ്പ്രസ് ഈ റൂട്ടിലോടുള്ള പ്രധാന ട്രെയിന്‍ ആണ്. പാടലിപുത്രയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് ഈ ട്രെയിന്‍ എത്തുന്നത് 4.55 മണിക്കൂര്‍ സമയം കൊണ്ടാണ്. 520 രൂപയേ ടിക്കറ്റുള്ളൂ. പാടലിപുത്രയില്‍ നിന്ന് വൈകീട്ട് 4.30ന് പുറപ്പെടുന്ന ഈ എക്‌സ്പ്രസ് രാത്രി 9.15ന് ഗൊരഖ്പൂരിലെത്തും. ആഴ്ചയില്‍ അഞ്ച് ദിവസം സര്‍വീസുണ്ട്.

വന്ദേഭാരതിന്റെ പകിട്ട് കുറയാന്‍ മറ്റുചില കാരണങ്ങളുണ്ട്. പാടലിപുത്രയില്‍ നിന്ന് വന്ദേഭാരത് പുറപ്പെട്ട് 15 മിനുട്ട് കഴിയുമ്പോള്‍ പട്‌ന-ജയനഗര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഹാജിപൂരിലും മുസഫര്‍പൂരിലും ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്. വന്ദേഭാരതിന്റെ അത്ര ടിക്കറ്റ് നിരക്കുമില്ല. അതുകൊണ്ടുതന്നെ യാത്രക്കാര്‍ വന്ദേഭാരതിനെ കൈവിടും. ട്രെയിനിന്റെ സമയത്തില്‍ മാറ്റം വരുത്തിയാല്‍ വന്ദേഭാരതിന് വേഗത കൂട്ടാന്‍ സാധിക്കുമെന്നാണ് അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+