Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു; അതും നേരെ ഡൽഹിയിലേക്ക്..അറിയാം

പഞ്ചാബിലെ ഫെറോസ്പൂരിൽ പുതിയ വന്ദേഭാരത് എത്തും. ബിജെപി ദേശീയ നിർവാഹക സമിതി അംഗം റാണാ ഗുർമീത് സിംഗ് സോധിയാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെറോസ്പൂരിനും ഫസൽക്കയ്ക്കും നിരവധി പദ്ധതികൾ അനുവദിക്കപ്പെട്ടതായും ഗുർമത് അറിയിച്ചു.

പുതിയ വന്ദേ ഭാരത് ട്രെയിൻ ഫെറോസ്പൂരിൽ നിന്ന് ആരംഭിക്കണമെന്ന് റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് വ്യവസായപരമായി പിന്നോക്കം നിൽക്കുന്ന ഫിറോസ്പൂരിന്റെ സമഗ്ര വികസനത്തിന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം ഫിറ്റ്നസ് റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും റെയിൽവേ വകുപ്പ് ഫിറ്റ്നസ് റിപ്പോർട്ട് അംഗീകരിച്ച് മന്ത്രാലയത്തിന് അയച്ചതായും സോധി പറഞ്ഞു.

vand-175

നിർദ്ദേശിക്കപ്പെട്ട വന്ദേ ഭാരത് ട്രെയിൻ ഫെറോസ്പൂരിൽ നിന്ന് ആരംഭിച്ച് ബതിൻഡ, പാട്യാല, രാജ്പുര എന്നിവിടങ്ങളിലൂടെ ഡൽഹിയിലെത്തും. മേഖലയിൽ വലിയ ആശ്വാസമായിരിക്കും പുതിയ സർ്വീസ്. ഇതിനകം തന്നെ രാമേശ്വരം, ഹരിദ്വാർ, നന്ദേഡ് സാഹിബ് എന്നിവിടങ്ങളിലേക്ക് ഫെറോസ്പൂരിൽ നിന്ന് ട്രെയിൻ സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും സോധി കൂട്ടിച്ചേർത്തു.

അമൃത്സർ-വൈഷ്ണവോ ദേവി കത്ര വന്ദേഭാരത്

കഴിഞ്ഞ ദിവസം പഞ്ചാബിന് പുതിയ വന്ദേഭാരത് റെയിൽവെ അനുവദിച്ചിരുന്നു. ബെംഗളൂരുവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം വെർച്വലായി നിർവഹിച്ചത്.

രാവിലേയും വൈകീട്ടുമായാണ് സർവ്വീസ്. കത്രയിൽ നിന്ന് രാവിലെ 6.40-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.20-ന് അമൃത്സറിൽ എത്തും. ജമ്മു താവി, പത്താൻകോട്ട് കൻ്റ്, ജലന്ധർ സിറ്റി, ബിയാസ് എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. അമൃത്സറിൽനിന്ന് വൈകുന്നേരം 4.25-നാണ് മടക്കയാത്ര. രാത്രി 10 മണിയോടെ കത്രയിൽ തിരിച്ചെത്തും.

ഓട്ടോമാറ്റിക് വാതിലുകൾ, ഓൺബോർഡ് വൈഫൈ, ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ, ചാരിയിരിക്കാവുന്ന സീറ്റുകൾ, ബയോ-വാക്വം ടോയ്ലറ്റുകൾ, ജിപിഎസ് ട്രാക്കിംഗ്, കവച് സുരക്ഷാ സംവിധാനം എന്നിവയുൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ളതാണ് പുതിയ വന്ദേഭാരത്. ഈ പുതിയ സർവീസോടെ പഞ്ചാബിലും ജമ്മു കശ്മീരിലും അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ വീതം (മൊത്തം 10 സർവീസുകൾ) ആയി.

ടിക്കറ്റ് നിരക്ക്

ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും ചൊവ്വാഴ്ചയാണ് സർവ്വീസ് ഒഴിവുള്ളത്. അഞ്ച് മണിക്കൂറും 35 മിനിറ്റും കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം.അമൃത്സറിൽ നിന്ന് കത്രയിലേക്കുള്ള എസി ചെയർ കാർ ടിക്കറ്റ് നിരക്ക് 1170 രൂപയാണ്. എക്സിക്യൂട്ടീവ് എസി ചെയർ കാറിന് 2085 രൂപയാണ് ടിക്കറ്റ് നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+