Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് വീണ്ടുമെത്തുന്നു; വാരണാസിയിലേക്കും ഖജരാഹുവിലേക്കും വേഗത്തിൽ യാത്ര,വിവരങ്ങൾ ഇതാ

ഇന്ത്യ നിലവിൽ 45-ൽ അധികം റൂട്ടുകളിലായി 76-78 വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അടുത്തിടെ കേരളത്തിന് മൂന്നാം വന്ദേഭാരത് റെയിൽവെ പ്രഖ്യാപിച്ചിരുന്നു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് എത്തുന്നത്. നവംബർ പകുതിയോടെ ഈ സർവ്വീസ് നിലവിൽ വരുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ രാജ്യത്ത് മറ്റൊരു പുതിയ വന്ദേഭാരത് സർവ്വീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവെ. പക്ഷെ കേരളത്തിന് അല്ല, മധ്യപ്രദേശിനാണ് സർവ്വീസ്. റൂട്ടും സർവ്വീസും വിശദമായി നോക്കാം

വിനോദസഞ്ചാര കേന്ദ്രമായ ഖജുരാഹോയെ പുണ്യനഗരിയായ വാരണാസിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിൻ സർവ്വീസ്. റെയിൽവേ മന്ത്രാലയം ട്രെയിൻ ഷെഡ്യൂൾ പുറത്തുവിട്ടെങ്കിലും, ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബുന്ദേൽഖണ്ഡിന്റെ വികസനത്തിന് ഈ ട്രെയിൻ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നുത്. ടൂറിസം മേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും സർവ്വീസ് വലിയ ഉത്തേജനമാകും.

vandebharath-

വാരണാസിയിൽ നിന്ന് രാവിലെ 5.25-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10-ഓടെ ഖജുരാഹോയിലെത്തും. വിന്ധ്യാചൽ, പ്രയാഗ്രാജ്, ചിത്രകൂട് ധാം, ബന്ദ, മഹോബ തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ ട്രെയിൻ കടന്നുപോകും. മടക്കയാത്രയിൽ, ഖജുരാഹോ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് രാത്രി 11 മണിയോടെ വാരണാസി സ്റ്റേഷനിൽ തിരിച്ചെത്തും. ഉദ്ഘാടന തീയതി ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ വാരണാസിയിലേക്ക് ഏഴ് സർവീസുകളാണുള്ളത്. റാഞ്ചി-വാരണാസി, പട്ന-ഗോമതി നഗർ (വാരണാസി വഴി) എന്നിവ ഇതിൽപ്പെടുന്നു. കൂടാതെ, ഖജുരാഹോയിൽ നിന്ന് ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീനിലേക്ക് നിലവിൽ ഒരു വന്ദേ ഭാരത് ട്രെയിൻ സർവീസുണ്ട്. ഇത് 2024 മാർച്ചിലാണ് പ്രവർത്തനമാരംഭിച്ചത്. വർധിച്ച യാത്രാശേഷി പരിഗണിച്ച്, ഈ വർഷം മെയ് മാസത്തിൽ ഈ ട്രെയിൻ 16 കോച്ചുകളായി വികസിപ്പിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത സെമി-ഹൈ-സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ് പരമ്പരാഗത എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് യാത്രാ സമയം 20-30% കുറയ്ക്കാൻ സഹായിക്കും. 52 സെക്കൻഡിനുള്ളിൽ 0-100 കി.മീ/മണിക്കൂർ വേഗത കൈവരിക്കുന്ന ഈ ട്രെയിനിന്റെ പ്രവർത്തന വേഗത 160 കി.മീ/മണിക്കൂറാണ് (പരീക്ഷണങ്ങളിൽ 183 കി.മീ/മണിക്കൂർ വരെ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്).

വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. ചാരിയിരിക്കാവുന്ന സീറ്റുകൾ, എക്സിക്യൂട്ടീവ് ക്ലാസ്സിൽ 180° തിരിയുന്ന സീറ്റുകൾ, സൗജന്യ വൈഫൈ, ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ, ജിപിഎസ് അധിഷ്ഠിത ഡിസ്പ്ലേകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക ഇ-കാറ്ററിംഗോടുകൂടിയ മിനി-പാന്ട്രികൾ, ബയോ-വാക്വം ടോയ്ലറ്റുകൾ, വീൽചെയറുകൾക്കുള്ള സൗകര്യങ്ങൾ, താഴ്ന്ന ഉയരത്തിലുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് കൂടുതൽ മികച്ച അനുഭവം നൽകുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി കവച്ച് കൂട്ടിയിടി വിരുദ്ധ സംവിധാനം, സിസിടിവി, എയറോസോൾ അധിഷ്ഠിത അഗ്നിശമന സംവിധാനം, എമർജൻസി ജനലുകൾ, വിദൂര നിരീക്ഷണം എന്നിവയും ട്രെയിനിലുണ്ട്.

ഉയർന്ന നിലവാരമുള്ള ഇൻസുലേഷനും ലൈറ്റിംഗുമുള്ള സ്ലീപ്പർ പതിപ്പുകൾ 2025 അവസാനത്തോടെ പരീക്ഷണങ്ങൾക്കായി ഒരുങ്ങുകയാണ്. ആദ്യ ട്രെയിൻ ഡൽഹി-പട്ന റൂട്ടിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ തന്നെ തിരുവനന്തപുരം -മംഗളൂരു സെൻട്രൽ റൂട്ടിലേക്കായിരിക്കും സർവ്വീസ് അനുവദിച്ചേക്കുക. തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ വേണമെന്ന ആവശ്യം ഉയരുന്നിരുന്നു. എന്നാൽ നിലവിൽ ട്രാക്ക് പരിമിതി കാരണം സ്ലീപ്പർ പരിഗണിക്കാനാകില്ലെന്നാണ് റെയിൽവെ വ്യക്തമാക്കിയത്. എന്നാൽ എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് സർവ്വീസ് അനുവദിച്ചതോടെ ഭാവിയിൽ ഈ റൂട്ടിലും സ്ലീപ്പർ വരുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+