Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് നമ്പര്‍ വണ്‍; കേരളത്തില്‍ ലോട്ടറി അടിച്ച് റെയില്‍വെ, ആദ്യ 10ല്‍ നാലും ഇവിടെ

ഇന്ത്യന്‍ റെയില്‍വെയുടെ മുഖച്ഛായ മാറ്റിക്കൊണ്ടാണ് വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് ആരംഭിച്ചത്. 2019ല്‍ തുടങ്ങിയ ഈ ട്രെയിന്‍ 2026ല്‍ എത്തി നില്‍ക്കുമ്പോള്‍ 150ല്‍ അധികം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഏറ്റവും കുറഞ്ഞ സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആകെ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് കേരളത്തിലൂടെ ഓടുന്നത്.

രാജ്യത്തെ പല വന്ദേഭാരത് എക്‌സ്പ്രസുകളിലും മതിയായ യാത്രക്കാരില്ല. ഇതുകാരണം ചില സര്‍വീസുകള്‍ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് എട്ടാക്കി ചുരുക്കിയതും സര്‍വീസ് വഴി മാറ്റിയതുമെല്ലാം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ഓടുന്ന സര്‍വീസുകള്‍ വേറെ ലെവലാണ്. രാജ്യത്തെ ഏറ്റവും ലാഭകരമായ സര്‍വീസ് കേരളത്തിലാണ് എന്ന് റെയില്‍വെ പറയുന്നു.

vande bharat kerala number one in country-

രാജ്യത്തെ ആദ്യ മികച്ച പത്ത് വന്ദേഭാരത് എക്‌സ്പ്രസുകളില്‍ നാലെണ്ണം കേരളത്തിലൂടെ ഓടുന്നതാണ്. 2025-26 സാമ്പത്തിക വര്‍ഷം വലിയ നേട്ടമാണ് ഇക്കാര്യത്തില്‍ ദക്ഷിണ റെയില്‍വെ സ്വന്തമാക്കിയിരിക്കുന്നത്. വന്ദേഭാരത് എക്‌സ്പ്രസുകളുടെ കാര്യത്തില്‍ മാത്രമല്ല, എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകളുടെ കാര്യത്തിലും ദക്ഷിണ റെയില്‍വെ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്.

രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരതുകളില്‍ ഏറ്റവും ലാഭകരമായി ഓടുന്നത് തിരുവനന്തപുരം-മംഗളൂരു (20632) എക്‌സ്പ്രസാണ്. 187 ശതമാനമാണ് ഈ ട്രെയിനിലെ യാത്രക്കാര്‍. ഇതിന്റെ ജോഡിയായി സര്‍വീസ് നടത്തുന്ന മംഗളൂരു-തിരുവനന്തപുരം (20631) വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്ത് നിറഞ്ഞോടുന്ന മൂന്നാമത്തേതാണ്. 173 ശതമാനമാണ് ഇതിലെ യാത്രക്കാര്‍.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന 20633 എന്ന നമ്പറിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് നാലാം സ്ഥാനത്ത്. 172 ശതമാനമാണ് ഇതിലെ യാത്രക്കാര്‍. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന 20634 നമ്പറിലുള്ള വന്ദേഭാരത് ഏഴാം സ്ഥാനത്താണുള്ളത്. 159 ശതമാനമാണ് ഇതിലെ യാത്രക്കാര്‍ എന്ന് ദക്ഷിണ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എം സെന്തമിഴ് സെല്‍വന്‍ പറയുന്നു.

ഈ എക്‌സ്പ്രസുകളും ലാഭത്തില്‍

രാജ്യത്ത് ഏറ്റവും നിറഞ്ഞോടുന്ന 10 എക്‌സ്പ്രസ് ട്രെിയനുകളില്‍ ആറെണ്ണം ദക്ഷിണ റെയില്‍വെയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതും മൂന്നെണ്ണം ഇവിടെ സര്‍വീസ് അവസാനിപ്പിക്കുന്നതുമാണ്. കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത്-ഇന്‍ഡോര്‍ എക്‌സ്പ്രസ്, മംഗളൂരു-കന്യാകുമാരി പരശുറാം, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ഓഖ-തൂത്തുകുടി വിവേക് എക്‌സ്പ്രസ്, കന്യാകുമാരി-കത്ര ഹിമസാഗര്‍ എക്‌സ്പ്രസ്, ജാംനഗര്‍-തിരുനല്‍വേലി എക്‌സ്പ്രസ്, എറണാകുളം-ഓഖ എക്‌സ്പ്രസ്, ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവയാണിവ.

ദക്ഷിണ റെയില്‍വെയുടെ യാത്രക്കാരുടെ വരുമാനം 8271 കോടിയാണ്. ഇതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ കണക്കിനേക്കാള്‍ ഏകദേശം 10 ശതമാനം വരുമാന വര്‍ധനവുണ്ടായി. തത്കാല്‍ വരുമാനം, കൂടുതല്‍ പേര്‍ ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നത് എന്നീ കാര്യങ്ങളിലും ദക്ഷിണ റെയില്‍വെയാണ് മുന്നിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+