Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് '16' ൽ നിന്ന് '20' ലേക്ക്; മലയാളികൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം? പ്രത്യേകതകൾ അറിയാം

രാജ്യത്ത് തിരക്കേറിയ വന്ദേഭാരത് സർവ്വീസുകളിലൊന്നാണ് തിരുവന്തപുരം-കാസർകോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ട്രെയിൻ. പലപ്പോഴും സീറ്റ് കിട്ടുന്നില്ലെന്ന പരാതികൾ യാത്രക്കാർ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ വന്ദേഭാരതിന് അധിക കോച്ചുകൾ വേണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തിയിരുന്നു. 20 കോച്ചുള്ള വന്ദേഭാരതുകൾ റെയിൽവെ അവതരിപ്പിച്ചതോടെ കേരളത്തിന് എന്ന് ഇവ ലഭിക്കുമെന്ന് ഉറ്റുനോക്കുകയായിരുന്നു മലയാളികൾ. ഇപ്പോഴിതാ 20 കോച്ചുള്ള ട്രെയിൻ കേരളത്തിനും ലഭിച്ചിരിക്കുകയാണ്. പുതിയ ട്രെയിൻ വെള്ളിയാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും.

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തയ്യാറാക്കിയ രണ്ട് 20 കോച്ചുള്ള ട്രെയിനുകളിലൊന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍(20633) റൂട്ടിൽ സർവ്വീസ് നടത്തുക. നേരത്തേ 16 കോച്ചുള്ള വന്ദേഭാരത് ട്രെയിനായിരുന്നു ഈ റൂട്ടിൽ ഓടിക്കോണ്ടിരുന്നത്.

vandebh

പുതിയ ട്രെയിനിന് ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈമാറിയിട്ടുണ്ട്. പുതിയ ട്രെയിനിൽ 16 കോച്ചുകൾ ചെയർകാറുകളാണ്.
എക്സിക്യൂട്ടീവ് ചെയറുകൾ ഉള്ള രണ്ട് കോച്ചുകളും ഉണ്ടാകും. ഇപ്പോഴുള്ള 16 കോച്ചുള്ള ട്രെയിനുകളിൽ 1016 സീറ്റുകളാണ് ഉള്ളത്. പുതിയ ട്രെയിനിൽ 1328 സീറ്റുകൾ ഉണ്ടാകും. അതായത് സീറ്റ് കിട്ടാനുള്ള പിടിവലിക്ക് അൽപം ശമനം ആകുമെന്ന് സാരം.

കാസർകോഡേക്കുള്ള വന്ദേഭാരത് രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുക. ഇത് കോട്ടയം വഴിയാണ് പോകുന്നത്. ഉച്ചയ്ക്ക് 1.20 ഓടെ ട്രെയിൻ കാസര്‍കോട് എത്തും. കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് 2.40 നാണ് തിരുവന്തപുരത്തേക്കുള്ള ട്രെയിൻ പുറപ്പെടുക. രാത്രി 10.40 ഓടെ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. എട്ട് കോച്ചുകൾ ഉള്ള ഈ ട്രെയിൻ ആലപ്പുഴ വഴിയാണ് പോകുക. ഇതിന് പകരവും 20 കോച്ചുള്ള ട്രെയിൻ ഉടൻ എത്തും. അതേസമയം കേരളത്തിൽ നിന്നും കൊണ്ടുപോകുന്ന 16 കോച്ചുകളുള്ള ട്രെയിൻ മൈസൂരു-ചെന്നൈ റൂട്ടിലായിരിക്കും ഓടിക്കുക. നേരത്തേ ഇതുവഴി സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ അറ്റകുറ്റപ്പണിയിലാണ്.

അതിനിടെ വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യതീവണ്ടി ഈമാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലീപ്പർ കോച്ചുകളുടെ പരീക്ഷണയോട്ടം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഡൽഹിയിൽ നിന്നും കാശ്മീരിലേക്കായിരിക്കും ആദ്യ സ്ലീപ്പർ എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+