Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്പെഷ്യൽ ട്രെയിനായി കേരളത്തിലേക്ക് ഇല്ല;ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും വേറെ സ്പഷ്യൽ ട്രെയിൻ

ദീപാവലി തിരക്കിനിടെ മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ ട്രെയിനുകൾ അവതരിപ്പിച്ച് റെയിൽവെ. ചെന്നൈ, ബെംഗളൂരു, മംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം നാട്ടിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ യാത്രക്കാരുടെ വർദ്ധിച്ച ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ബെംഗളൂരിൽ നിന്ന് രണ്ട് സ്പെഷ്യൽ സർവ്വീസുകളാണ് ഉള്ളത്

ഒരു ട്രെയിൻ ഈ ആഴ്ച ആദ്യം സർവ്വീസ് നടത്തും. ഒക്ടോബർ 16 ന് വൈകുന്നേരം 3 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.20-ന് കൊല്ലത്ത് എത്തുന്ന തരത്തിലാണ് ഈ സർവ്വീസ്. മടക്ക സർവീസ് ഒക്ടോബർ 17-ന് രാവിലെ 10.45-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30-ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ഒക്ടോബർ 21 നാണ് മറ്റൊരു ട്രെയിനുള്ളത് . രാത്രി 11 മണിക്ക് എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 06567 നമ്പർ എക്സ്പ്രസ് ഉച്ചയ്ക്ക് 12.55 നാണ് കൊല്ലത്തെത്തുക. 22 നാാണ് മടക്കയാത്ര. വൈകുന്നേരം 5 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.45-ന് ബെംഗളൂരു കാന്റോൺമെന്റിൽ എത്തിച്ചേരും. ബെംഗളൂരു-കൊല്ലം റൂട്ടിലെ എല്ലാ ട്രെയിനുകൾക്കും പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. ടിക്കറ്റ് റിസർവേഷൻ ഒക്ടോബർ 13 രാവിലെ 8 മണി മുതൽ ആരംഭിച്ചു.

vandebharathnew

ചെന്നൈയിൽ നിന്ന്

തിരുവനന്തപുരം-ചെന്നൈ എഗ്മോർ റൂട്ടിൽ നോർത്ത്-ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് ആണ് പ്രഖ്യാപിച്ചിട്ടുണ്ട്. 21-ന് വൈകുന്നേരം 5.10-ന് പുറപ്പെടുന്ന 06108 നമ്പർ ട്രെയിൻ അടുത്ത ദിവസം രാവിലെ 11 മണിക്ക് ചെന്നൈ എഗ്മോറിൽ എത്തും. മടക്കയാത്ര (06107 നമ്പർ) 22-ന് ഉച്ചയ്ക്ക് 1.25-നാണ്. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.ഈ സർവീസിന് വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

മംഗളൂരുവിൽ നിന്ന്

മംഗളൂരു-ചെന്നൈ പ്രത്യേക ട്രെയിനായ 06002 നമ്പർ മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ് 21-ന് വൈകുന്നേരം 4.35-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.15-ന് ചെന്നൈ സെൻട്രലിൽ എത്തും. കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, മാഹി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.

വന്ദേഭാരത് ഇല്ല

മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള ബെംഗളൂരു, ചെന്നൈ പോലുള്ള നഗരങ്ങളിൽ നിന്ന് കുറഞ്ഞ ട്രെയിൻ സർവ്വീസുകൾ മാത്രം പ്രഖ്യാപിച്ചത് കൊണ്ട് തിരക്ക് കുറക്കാനാകുമോയെന്നാണ് യാത്രക്കാർ ഉയർത്തുന്ന ചോദ്യം. തിരക്ക് പരിഗണിച്ച് പ്രീമിയം സർവ്വീസായ വന്ദേഭാരത് സർവ്വീസുകൾ ഈ റൂട്ടിൽ വേണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രത്യേകിച്ച് ബെംഗളരുവിൽ നിന്ന്. 2024 ൽ ഓണ സീസണിൽ വന്ദേഭാരത് സ്പെഷ്യലായി അവതരിപ്പിച്ചത് യാത്രക്കാർ വലിയ ആശ്വാസമായിരുന്നു. കഴുത്തറപ്പൻ ടിക്കറ്റ് നിരക്ക് ഇല്ലാതെ തന്നെ നാട്ടിലേക്ക് സുഖകരമായ യാത്രയായിരുന്നു വന്ദേഭാരതിലൂടെ അന്ന് സാധ്യമായത്. ഈ ദീപാവലിക്ക് അത്തരത്തിൽ സർവ്വീസ് പ്രതീക്ഷിക്കപ്പെട്ടെങ്കിലും നിരാശയാണ് ഫലം. അതേസമയം സ്പെഷ്യൽ ട്രെയിനായി എത്തില്ലെങ്കിലും ഉടൻ തന്നെ ബെംഗളൂരു-കേരള റൂട്ടിൽ പുതിയ വന്ദേഭാരത് വരുന്നതിന്റെ ആശ്വാസത്തിലാണ് അവിടുത്തെ മലയാളികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+