ബെംഗളൂരു വന്ദേഭാരത് ദിവസം മാറ്റി; വെള്ളിയാഴ്ച സര്‍വീസ് ഇല്ല, മലയാളികളുടെ ഇഷ്ട ട്രെയിന്‍ തരംതാഴ്ത്തി
ബെംഗളൂരു: ഐടി നഗരങ്ങളായ ബെംഗളുരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് സര്‍വീസില്‍ മാറ്റം. വെള്ളിയാഴ്ചകളില്‍ ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. ഡിസംബര്‍ നാല് മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക. 20703-20704 നമ്പറിലുള്ള വന്ദേഭാരത് എക്സ്പ്രസുകളാണ് ദിവസം മാറ്റുന്നത്.
ഹൈദരാബാദിലെ കച്ചെഗുഡയില്‍ നിന്ന് ബെംഗളൂരുവിലെ യശ്വന്ത് പൂരിലേക്കാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ ബുധനാഴ്ചയാണ് സര്‍വീസ് നടത്താത്തത്. ഇതിന് പകരം ഇനി വെള്ളിയാഴ്ച സര്‍വീസ് നടത്തില്ല. സമയം, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് എന്നിവയില്‍ മാറ്റമില്ല. അതേസമയയം, ബെംഗളൂരു മലയാളികളെ ബാധിക്കുന്ന മറ്റൊരു വിവരവും റെയില്‍വെ അറിയിച്ചിട്ടുണ്ട്....

ബെംഗളൂരു-ഹൈദരാബാദ് വന്ദേഭാരത് എക്സ്പ്രസ് 2023 സെപ്തംബര്‍ 24 മുതലാണ് സര്‍വീസ് തുടങ്ങിയത്. എട്ട് കോച്ചുണ്ടായിരുന്ന ട്രെയിന്‍ കഴിഞ്ഞ ജൂലൈ 10 മുതല്‍ 16 കോച്ചാക്കി ഉയര്‍ത്തിയിട്ടുണ്ട്. ട്രെയിനിലെ തിരക്ക് പരിഗണിച്ചാണ് കോച്ചുകള്‍ കൂട്ടിയത്. രാവിലെ 5.45ന് കച്ചെഗുഡയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യശ്വന്ത്പൂരില്‍ എത്തുന്നത്.
14 ചെയര്‍ കാറുകളും രണ്ട് എക്സിക്യൂട്ടീവ് കാറുകളുമാണ് ഈ വന്ദേഭാരതിനുള്ളത്. മൊത്തം 1128 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 612 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 8.15 മണിക്കൂറിലാണ് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. ഇതിനിടയ്ക്ക് നാല് സ്റ്റോപ്പുകളാണുള്ളത്. അതിവേഗം യാത്ര ഉദ്ദേശിക്കുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഉപകാരപ്രദമാണിത്.
ബെംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഇനി എക്സ്പ്രസ്
ബെംഗളൂരു-എറണാകുളം ജങ്ഷന് റൂട്ടില്‍ സര്‍വീസ് നടത്തുന്നു ബെംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് തരം താഴ്ത്തി. ഡിസംബര്‍ മൂന്ന് മുതല്‍ ഇനി എക്സ്പ്രസ് എന്ന രീതിയില്‍ മാത്രമാകും സര്‍വീസ്. നിലവില്‍ 12677 എന്ന നമ്പറിലുള്ള ട്രെയിന്‍ 16377 എന്ന നമ്പറിലേക്ക് മാറും. 12678 നമ്പറിലുള്ള ട്രെയിന്‍ 16378 ആയും മാറും.
സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഇത് എക്സ്പ്രസ് ആക്കി തരംതാഴ്ത്തുമ്പോള്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് ഗുണമാകും. ബെംഗളൂരു-എണറാകുളം സെക്കന്റ് ക്ലാസ് റിസര്‍വേഷന്‍ നിരക്ക് 220 രൂപയും എസി ബോഗിയില്‍ 790 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇത് ഇനി കുറയും.
അതേസമയം, സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് മാറി എക്സ്പ്രസ് ആകുമ്പോള്‍ വേഗത കുറയും. കൂടുതല്‍ സ്റ്റോപ്പുകളും അനുവദിച്ചേക്കും. ടിക്കറ്റ് നിരക്ക് കുറയുന്നതും കൂടുതല്‍ സ്റ്റോപ്പ് വരുന്നതും സാധാരണക്കാര്‍ക്ക് നേട്ടമാണ്. എന്നാല്‍ വേഗത കുറയുന്നത് തിരിച്ചടിയുമാണ്. സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുകള്‍ 55 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലാകും സര്‍വീസ്. എന്നാല്‍ എക്സ്പ്രസുകള്‍ 35-60 കിലോമീറ്റര്‍ വേഗതയിലാകും സര്‍വീസ്. വേഗത കുറയുമ്പോള്‍ യാത്രയുടെ സമയത്തിലും മാറ്റം വരും.
-
ഈജിപുര ഫ്ലൈഓവർ ജൂണിലും തുറന്നുകൊടുക്കില്ല; പണി പൂർത്തിയായില്ല, ബെംഗളൂരു നിവാസികൾക്ക് തിരിച്ചടി -
ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വൻ വർദ്ധനവ്; ഡേറ്റിങ് ആപ്പുകളിൽ മാത്രം ലക്ഷകണക്കിന് ആളുകൾ -
റെയിൽവേയിൽ കാത്തിരിക്കുന്നത് 2801 ഒഴിവുകൾ; പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല, ജോലി നേടാൻ ഇതാ സുവർണ്ണാവസരം! -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ












Click it and Unblock the Notifications