കാസർഗോഡ്- മംഗളുരു വന്ദേഭാരതിൽ ഇനി വിമാനത്തിലേത് പോലെ ഭക്ഷണം; 6 വന്ദേഭാരതുകളിൽ കിട്ടും
വിമാനത്തിലേതിന് തുല്യമായ യാതയാണ വന്ദേഭാരത് സർവ്വീസ് നൽകുന്നതെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. വളരെ വേഗത്തിൽ സുഖകരമായ യാത്ര എന്നത് തന്നെയാണ് ട്രെയിനിൻ്റെ പ്രധാന ആകർഷണവും. എന്നാൽ ഭക്ഷണ കാര്യത്തിൽ വന്ദേഭാരത് ക്ലാസ് ആണോ? പലപ്പോഴും അല്ലെന്ന് തന്നെ ഉത്തരം. ഉയർന്ന തുക നൽകി ഭക്ഷണം ബുക്ക് ചെയ്താലും പലപ്പോഴും നിരാശയായിരിക്കും ഫലം.
വന്ദേഭാരതിലെ ഭക്ഷണത്തിൽ നിന്ന് പുഴു അടക്കം കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഇനി ഇത്തരം പരാതികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താനൊരുങ്ങുകയാണ് റെയിവെ. ഹൈ ക്ലാസ് യാത്ര പോലെ തന്നെ ഭക്ഷണവും ഇനി ഹൈക്ലാസ് ആകും, അതെ വിമാനത്തിലേത് പോലെ തന്നെ. ഭക്ഷണത്തെ ചൊല്ലിയുള്ള പരാതി ഒഴിവാക്കി ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് നടപടി. രുചിവൈവിധ്യം ഉയർത്തുക കൂടയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഐ ആർ സി ടി സി അറിയിച്ചു.

ആറ് ട്രെയിനുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഭക്ഷണം വിതരണം ചെയ്യുക. കാസർകോട് - തിരുവനന്തപുരം (20633/20634), മംഗളൂരു- തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്‌പ്രസ്, ഡൽഹി-സീതാമർഹി അമൃത് ഭാരത്, അഹമ്മദാബാദ്-വെരാവൽ വന്ദേ ഭാരത്, ശ്രീ മാതാ വൈഷ്ണോ ദേവി കട്ര-ശ്രീനഗർ വന്ദേ ഭാരത്, ബാപുധാം മോത്തിഹാരി-ആനന്ദ് വിഹാർ അമൃത് ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ ഭക്ഷണ സകര്യം ഉണ്ടാകുക.ഭക്ഷണ കരാർ കാസിനോ എയർ കേറ്ററിങ് ആൻഡ് ഫ്ലൈറ്റ് സർവീസിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
ഇനി മുതൽ റസ്റ്റോറൻ്റുകളിലേതിന് സമാനമായ രീതിയിലുള്ള മെനു യാത്രക്കാർക്ക് ലഭ്യമാകുമെന്നും പ്രാദേശിക രുചികൾ കൂടി ഉൾപ്പെടുത്തുമെന്നും ഐ ആർ സി ടി അറിയിച്ചു. അതിനിടെ വന്ദേ ഭാരത് ട്രെയിനുകൾക്കായി 1400 കോടിയിലധികം നിക്ഷേപിക്കാനൊരുങ്ങുകയാണ് റെയിൽവെ.പ്രത്യേകം രൂപകൽപ്പന ചെയ്ത ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ഡിപ്പോകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ നവീകരിക്കുന്നതിനുമായാണ് ഇത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് സർവ്വീസുകൾക്ക് ഉയർന്ന ആവശ്യകതയാണ് രാജ്യത്തുള്ളത്.അതുകൊണ്ട് തന്നെ പുതിയ പ്രഖ്യാപനം വന്ദേഭാരത് സർവ്വീസുകളുടെ വികസനത്തിന് വലിയ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവെ. അടുത്ത വർഷം ആദ്യത്തോടെ പുതിയ ട്രെയിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഡൽഹി-പാട്ന റൂട്ടിലായിരിക്കും ആദ്യ ട്രെയിൻ സർവ്വീസ് നടത്തിയേക്കുക.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications