Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണിന് മുൻപ് ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എത്തും? മറ്റ് രണ്ട് ട്രെയിനുകൾ കൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് സർവീസ് മൺസൂണിന് മുമ്പ് ആരംഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഹാസൻ-മംഗളൂരു പാതയിലെ വൈദ്യുതീകരണവും പ്രാഥമിക പരിശോധനകളും പൂർത്തിയായ സാഹചര്യത്തിലാണ് നടപടികൾക്ക് വേഗം കൂടുന്നത്. ജൂണിന് മുമ്പ് ട്രയൽ റണ്ണുകൾ നടത്തിയേക്കുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവെയ്ക്കുന്നത്.

തീരദേശ മേഖലയായ മംഗളൂരുവിലെ ഗതാഗതം മെച്ചപ്പെടുത്താനും കർണാടക-ഗോവ ബന്ധം ശക്തിപ്പെടുത്താനുമാണ് ഈ സർവീസ് ആസൂത്രണം ചെയ്യുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സകലേശ്പൂർ-സുബ്രഹ്മണ്യ പാതയിലെ 55 കിലോമീറ്റർ വരുന്ന ഘട്ട് സെക്ഷൻ വെല്ലുവിളിയായി ഇപ്പോഴും തുടരുകയാണ്. കുത്തനെയുള്ള ചരിവുകളും സുരക്ഷാപ്രശ്നങ്ങളും കാരണം ഇവിടെ 30 കി.മീ. വേഗതയിൽ മാത്രമേ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവൂ, ഇത് വന്ദേ ഭാരതിൻ്റെ വേഗതയെ വലിയ തോതിൽ ബാധിക്കും.

vande-bhart-2-

ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ കാര്യത്തിലും വ്യക്തതയില്ലായ്മ നിലനിൽക്കുന്നുണ്ട്. യശ്വന്ത്പുരിനും മഡ്ഗാവിനും ഇടയിൽ മംഗളൂരുവിൽ സ്റ്റോപ്പ് അനുവദിക്കാനാകില്ലെന്ന നിലപാടാണ് ആദ്യം ദക്ഷിണ, സൗത്ത് വെസ്റ്റേൺ, കൊങ്കൺ റെയിൽവേ അധികൃതർ പങ്കുവെച്ചത്. എന്നാൽ മേഖലയിൽ നിന്നുള്ള എംപിമാർ ശക്തമായി ഇടപെട്ടതോടെ ഇപ്പോൾ ഒരു സ്റ്റോപ് അനുവദിച്ചേക്കാൻ തീരുമാനമായിട്ടുണ്ടെന്നാണ് സൂചന.

ബെംഗളൂരു-മംഗളൂരു റൂട്ടിലെ യാത്രാ തിരക്കും വേഗമുള്ള ട്രെയിനുകളുടെ അഭാവവും കാരണം വന്ദേ ഭാരത് പോലുള്ള സേവനങ്ങൾ യാത്രാക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു. ഘട്ട് സെക്ഷനിലെ പരിമിതികൾ യാത്രാ സമയം കൂട്ടുന്നതാണ് വന്ദേ ഭാരതിൻ്റെ ആവശ്യകത വർദ്ധിപ്പിച്ചത്. ഔദ്യോഗിക ഉദ്ഘാടന തീയതിയും സമയക്രമവും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശേഷിക്കുന്ന അനുമതികൾ ലഭിക്കുന്നതോടെ കൂടുതൽ പുതിയ സർവ്വീസ് സംബന്ധിച്ച വിശദാംശങ്ങൾ റെയിൽവെ പങ്കുവെച്ചേക്കുമെന്നാണ് വിവരം.

വന്ദേഭാരത് വരുന്നതോടെ ബെംഗളൂരുവിനും തീരദേശ മേഖലയ്ക്കും ഇടയിലുള്ള യാത്രാ സൗകര്യവും പരസ്പര ബന്ധവും കൂടുതൽ മെച്ചപ്പെടുത്തും. ഇത് ഗോവയുമായുള്ള ടൂറിസം, സാമ്പത്തിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടാനും സഹായിക്കും.ഇതിനിടെ, ബെംഗളൂരുവിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. ഹുബ്ബള്ളി-ധാർവാഡ് വഴി മുംബൈയിലേക്കുള്ള ഒരു സൂപ്പർഫാസ്റ്റ് ട്രെയിനും, ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസും ഇതിൽ ഉൾപ്പെടുന്നു. ഈ രണ്ട് സർവീസുകളും വരുന്ന മാസങ്ങളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+