Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിൽ 12 മണിക്കൂർ കൊണ്ട് മുംബൈയിലെത്താം? സർവ്വീസ് വരുമോ? മലയാളികൾക്കും കോളടിക്കും

ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച് വന്ദേഭാരത് ട്രെയിൻ ഒരു ഗെയിം ചെയ്ഞ്ചറാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ സുഖകരമായ യാത്ര, അതാണ് വന്ദേഭാരത് യാത്രക്കാർക്ക് ഉറപ്പാക്കുന്നത്. നിലവിൽ 71 ഓളം റൂട്ടുകളിൽ വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. പല സംസ്ഥാനങ്ങളും കൂടുതൽ വന്ദേഭാരത് സർവ്വീസുകൾക്കായുള്ള ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.

കർണാടകയാണ് ഇക്കൂട്ടത്തിലൊന്ന്. മംഗളൂരുവിനും മുംബൈക്കുമിടയിൽ ഒരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് വേണമെന്നാണ് സംസ്ഥാനത്തിന്റെ ഈവശ്യം. കൊങ്കൺ തീരത്തെ മുംബൈയുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ സർവീസിന്റെ ആവശ്യകത കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും സഹമന്ത്രി വി. സോമണ്ണയെയും മുൻ നിയമസഭാംഗം കോട്ട ശ്രീനിവാസ് പൂജാരി അറിയിച്ചിട്ടുണ്ട്.

vandebharath-

തീരദേശ കർണാടകയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം കൂടിയാണിത്.
ഈ റൂട്ടിൽ പുതിയ സർവ്വീസ് വരുന്നത് ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വിനോദസഞ്ചാര മേഖലയ്ക്കും വലിയ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ മംഗളൂരുവിൽ നിന്ന് മഡ്ഗാo വരെയാണ് വന്ദേ ഭാരത് എക്സ്പ്രസ് ഓടുന്നത്. എന്നാൽ ഈ സർവ്വീസിൽ യാത്രക്കാരുടെ എണ്ണം കുറവാണ്.

വന്ദേ ഭാരത് സർവീസുകൾ മുംബൈയിലേക്ക് നീട്ടണമെന്നും, പകൽ സമയത്തെ സർവീസുകളും സ്ലീപ്പർ ഓപ്ഷനുകളും ഉൾപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. ഈ നീക്കം പ്രദേശത്തിന്റെ വികസനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും യാത്ര സൗകര്യം മെച്ചപ്പെടുത്തുകയും വ്യാപാരം, ടൂറിസം, തൊഴിൽ അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുമെന്നും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

12 മണിക്കൂർ മതി

മംഗളൂരുവിൽ (MAQ അല്ലെങ്കിൽ MAJN) നിന്ന് മുംബൈയിലേക്ക് (CSMT, LTT, അല്ലെങ്കിൽ BDTS) ട്രെയിനിൽ യാത്ര ചെയ്യാൻ സാധാരണയായി 16 മുതൽ 18 മണിക്കൂർ വരെ സമയമെടുക്കും. ട്രെയിൻ, റൂട്ട്, സ്റ്റോപ്പുകൾ എന്നിവ അനുസരിച്ച് യാത്രാ സമയത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും.ഏകദേശം 1,100-1,200 കിലോമീറ്ററാണ് ഈ യാത്രയുടെ ദൂരം. എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ സാധാരണയായി ഈ ദൂരം സഞ്ചരിക്കാൻ 16-18 മണിക്കൂർ എടുക്കാറുണ്ട്. അതേസമയം വന്ദേഭാരത് എത്തിയാൽ ഏകദേശം 12 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തര മലബാറിനും കോളടിക്കും

മംഗളൂരുവിൽ നിന്നും നേരിട്ട് മുംബൈയിലേക്ക് വന്ദേഭാരത് എത്തുന്നത് വടക്കാൻ മലബാറിലെ ജനങ്ങൾക്ക് അനുഗ്രഹമാകും. മംഗലാപുരത്തേക്ക് പ്രാദേശിക ട്രെയിനുകളിലോ റോഡ് മാർഗമോ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ എത്താം. അവിടെ നിന്ന് വന്ദേ ഭാരത് എക്സ്പ്രസ് വഴി 12 മണിക്കൂറിനുള്ളിൽ മുംബൈയിലെത്താൻ സാധിക്കും. മൊത്തത്തിൽ ഏകദേശം 13-14 മണിക്കൂറിനുള്ളിൽ ഈ യാത്ര പൂർത്തിയാക്കാം. മുംബൈയിലെ വ്യാവസായിക കേന്ദ്രങ്ങളിൽ (ടെക്സ്റ്റൈൽസ്, ഐടി, നിർമ്മാണം തുടങ്ങിയ മേഖലകളിൽ) വടക്കൻ മലബാറിൽ നിന്നുള്ള ധാരാളം തൊഴിലാളികളുണ്ട്. അതുകൊണ്ട് തന്നെ ഈ സർവ്വീസ് കൂടുതൽ സഹായകമായും.‌

കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, കടൽ വിഭവങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രാദേശിക കയറ്റുമതിക്ക് മുംബൈയിലെ വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും. മുംബൈയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വളരെ വേഗത്തിൽ കേരളത്തിലേയും കർണാടകത്തിലേയും വിനോജസഞ്ചാര കേന്ദ്രങ്ങളിലേക് എത്തിപ്പെടാൻ വഴിയൊരുങ്ങും. 2026-27 ഓടെ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകൾ സമാന റൂട്ടുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് തിരുവനന്തപുരം-മംഗലാപുരം റൂട്ടുകളെ നേരിട്ട് ബന്ധിപ്പിക്കുകയും വടക്കൻ മലബാറിൽ നിന്നുള്ള രാത്രികാല യാത്രകൾക്ക് വലിയ പ്രയോജനം നൽകുകയും ചെയ്യും. അതേസമയം വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ മറ്റൊരു ഗെയിം ചെയ്ഞ്ചർ ആകുമെന്നാണ് വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+