Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് ഈ സ്റ്റേഷനിൽ കൂടി സ്റ്റോപ്? ഈ ജില്ലക്കാർക്ക് ആശ്വാസം

കേരളത്തിൽ നിലവിൽ മൂന് വന്ദേഭാരതുകളാണ് സർവ്വീസ് നടത്തുന്നത്. ഒന്ന് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ്, മറ്റൊരു സർവ്വീസ് മംഗളൂരു-തിരുവനന്തപുരം റൂട്ടിലും മൂന്നാമത്തെ സർവ്വീസ് കൊച്ചി-ബെംഗളൂരു റൂട്ടിലുമാണ് സർവ്വീസ് നടത്തുന്നത്. ഈ മൂന്ന് സർവ്വീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതൽ സ്റ്റേഷനുകൾ ഈ ട്രെയിനുകൾക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ ഈ ട്രെയിനുകളിലൊന്നിന് പുതുതായി ഒരു സ്റ്റേഷൻ കൂടി റെയിൽവെ അനുവദിച്ചേക്കുമെന്നാണ് സൂചന. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിനാണ് പുതിയ സ്റ്റോപ് കൂടി വരുന്നത്. വിശദാംശങ്ങൾ നോക്കാം

ആദ്യ വന്ദേഭാരത്

കാസർഗോഡ്-തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ (ട്രെയിൻ നമ്പർ 20633/20634) 2023 ലാണ് ഈ ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ സാധാരണഗതിയിൽ ഏകദേശം 11-14 മണിക്കൂർ വരെ എടുത്തിരുന്നു. എന്നാൽ 8 മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് 586 കിലോമീറ്റർ ദൂരം പിന്നിടുന്നത്. വ്യാഴാഴ്ചകളൊഴികെ ആഴ്ചയിൽ ആറ് ദിവസവും ഈ ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്.

vand-

ഉച്ചയ്ക്ക് 14:30-ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച് രാത്രി 22:40-ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സർവ്വീസ്. കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ ജംഗ്ഷൻ, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം ജംഗ്ഷൻ , തിരുവനന്തപുരം സെൻട്രൽ എന്നീ സ്റ്റേഷനുകളിലാണ് നിലവിൽ ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇതിനൊപ്പം തന്നെ തിരൂർ കൂടി സ്റ്റോപ് അനുവദിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന സതേൺ റെയിൽവേ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിലാണ് സതേണ്‍ റെയിൽവെ ജനറൽ മാനേജരിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായത്. ജില്ലയിൽ നിന്നുള്ള അംഗം എകെഎ നസീർ ആണ് യോഗത്തിൽ ഈ ആവശ്യം ഉയർത്തിയത്. ഉടൻ തന്നെ ഇക്കാര്യം റെയിവെ ബോർഡിനോട് ശുപാർശ ചെയ്യുമെന്ന് ജനറൽ മാനേജർ ആർ എൻ സിംഗ് അറിയിച്ചു.

തിരൂരിൽ സ്റ്റോപ് വേണമെന്ന് യാത്രക്കാർ ദിർഘകാലമായി ആവശ്യം ഉയർത്തുന്നുണ്ട്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് നിലവിൽ തിരൂർ സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്തിനും മംഗളൂരു സെൻട്രലിനും ഇടയിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസിനും തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വളരെ അധികം ഡിമാന്റ് ഉള്ളൊരു സ്റ്റേഷൻ കൂടിയാണിത്. റെയിൽവെ പച്ചക്കൊടി വീശിയാൽ മലപ്പുറത്തുകാർക്ക് അത് വലിയ ആശ്വാസമാകും.

നിലമ്പൂർ - ഷൊർണൂർ പാതയിൽ പുതിയ ട്രെയിനുകൾ ഉണ്ടാകില്ല

8 ട്രെയിൻ സർവ്വീസുകൾ ഈ റൂട്ടിൽ ഉണ്ടെങ്കിലും ട്രെയിനുകൾ തമ്മിലുള്ള ഇടവേള വലുതാണ്. നിലവിൽ ഈ പാതയിൽ രാവിലെ 9.55നുള്ള നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ പുറപ്പെട്ടാൽ ആറു മണിക്കൂറോളം കഴിഞ്ഞാണ് അടുത്ത ട്രെയിൻ. ഇത്തരത്തിൽ പലപ്പോഴും ദീർഘസമയത്തേക്കു ട്രെയിനുകളില്ല. അതുകൊണ്ട് തന്നെ പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ടെർമിനലിലെ നിയന്ത്രണങ്ങൾ കാരണം നിലവിൽ പുതിയ ട്രെയിനുകൾ അനുവദിക്കാൻ സാധിക്കില്ലെന്നാണ് ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചത.്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+